പെണ്‍കുട്ടികള്‍ ഇതൊന്നും ചെയ്യരുത്; വൈറലായി അമ്മയുടെ കുറിപ്പ്...................
തിരിച്ചറിവാകുന്ന പ്രായത്തില്‍ത്തുടങ്ങി പെണ്‍കുട്ടികള്‍ കേട്ടുതുടങ്ങുന്ന ചില അരുതുകളുണ്ട്. എന്നാല്‍ ഇവിടെയൊരു...അമ്മ സമൂഹമാധ്യമങ്ങളില്‍ സംസാരമാവുന്നതു തന്നെ...അരുതുകളെക്കുറിച്ച് തന്റെ മകള്‍ക്കെഴുതിയ കുറിപ്പിന്റെ പേരിലാണ്. തെറ്റിദ്ധരിക്കണ്ട നെഗറ്റീവായ...രീതിയിലല്ല ഈ അമ്മ അരുതുകളെക്കുറിച്ചു പറയുന്നത്. ഒരു പെണ്‍കുട്ടി എങ്ങനെയായിരിക്കണം...എന്നത് അക്കമിട്ടു നിരത്തിക്കൊണ്ട് ഈ അമ്മ പറയുന്നതിങ്ങനെ....
ആണ്‍സുഹൃത്തുക്കള്‍ പെണ്‍കുട്ടികളെ പുറത്തു കറങ്ങാന്‍ ക്ഷണിക്കും. താല്‍പര്യമില്ലെങ്കില്‍...
അതു തുറന്നു പറയുക. അല്ലാതെ എന്തുകൊണ്ട് കൂടെ ചെല്ലാന്‍ കഴിയില്ല എന്നൊന്നും...
വിശദീകരിക്കാന്‍ നില്‍ക്കണ്ട...
വിശക്കുന്നത് ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണെങ്കില്‍പ്പോലും ഇഷ്ടപ്പെട്ട ഭക്ഷണം...
കഴിക്കുന്നതില്‍ മടിവിചാരിക്കേണ്ട കാര്യമില്ല. അവര്‍ക്കെന്തു തോന്നും എന്നൊന്നും ചിന്തിക്കാതെ...
നിനക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കുക. പിസയാണു കഴിക്കാന്‍...തോന്നുന്നതെങ്കില്‍ അതു തന്നെ കഴിക്കുക....
നിനക്കിഷ്ടമില്ലാത്ത വസ്ത്രം യാതൊരു കാരണവശാലും ധരിക്കരുത്...
ആരും പുറത്തുകൊണ്ടുപോകാനില്ല എന്ന കാരണം പറഞ്ഞ് വീടിനുള്ളില്‍ കുത്തിപ്പിടിച്ചിരിക്കരുത്...
നിനക്കു പുറത്തു പോകണമെന്നു തോന്നിയാല്‍ തനിയെ പോകണം. അങ്ങനെ നിനക്കു...
സന്തോഷം തോന്നുന്ന കാര്യങ്ങള്‍ സ്വയം ചെയ്യണം....
കരയണമെന്നു തോന്നിയാല്‍ ഒരിക്കലും കണ്ണീരടക്കി വയ്ക്കരുത്. കരയുന്നത് ദുര്‍ബലരുടെ...
ലക്ഷണമല്ല. നിന്റെ മനസ്സില്‍ നിന്ന് വിഷമങ്ങളെ പുറത്തേക്കൊഴുക്കാനുള്ള വഴിയാണ് കരച്ചില്‍....
കരച്ചില്‍ മാനുഷീകമാണ് അതിനെ തടയരുത്...
ആരെങ്കിലും പറഞ്ഞിട്ട് നീ ചിരിക്കരുത്....
നിന്റെ തമാശകളില്‍ മതി മറന്നു ചിരിക്കാന്‍ മടിക്കരുത്....
നോ പറയേണ്ടിടത്ത് ഒരിക്കലും യേസ് പറയരുത്. കാരണം ഇതു നിന്റെ ജീവിതമാണ്....
നിന്റെ അഭിപ്രായങ്ങളെ ഒളിപ്പിച്ചു വയ്ക്കരുത്. ഉറച്ച ശബ്ദത്തില്‍ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു...പറയുക തന്നെ വേണം. ...
നീ ആയിരിക്കുന്നതില്‍ നീ ആരോടും ക്ഷമ പറയരുത്. ധൈര്യമുള്ള പക്വതയുള്ള സുന്ദരിയായ പെണ്‍കുട്ടിയായി വളരണം....
ടോണി ഹാമര്‍ എന്ന അമ്മയെ ബുദ്ധിമതിയായ അമ്മ എന്നാണ് സമൂഹമാധ്യമങ്ങള്‍...
വിശേഷിപ്പിക്കുന്നത്. കാരണം പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിനു തടയിടുന്ന...
അരുതുകളെക്കുറിച്ചല്ല ഈ അമ്മയ്ക്കു പറയാനുണ്ടായിരുന്നത്. മറിച്ച്...
ആത്മവിശ്വാസത്തോടുകൂടിയും പക്വതയോടു കൂടിയും ജീവിതത്തെ സമീപിക്കാനുള്ള...
കാര്യങ്ങളാണ് നിത്യജീവിതത്തിലെ പല പല ഉദാഹരണങ്ങളിലൂടെ ഈ അമ്മ മകള്‍ക്കു പറഞ്ഞുകൊടുത്തത്....

Comments
Post a Comment