ഭാര്യയുടെ അഹങ്കാരവും തന്നിഷ്ടവും ശമിപ്പിക്കാന്‍ അയാള്‍ കണ്ടുപിടിച്ച മാര്‍ഗം.........................
ഹൃദയത്തിലേക്കൊരു വിനോദയാത്ര..! എന്തേലും ഒരു പരാതി എന്നും ഓള്‍ക്കുണ്ടാവും..എന്നാലും അതെല്ലാം കേട്ടിരിക്കാന്‍ മറ്റൊരു സുഖാ..!പിന്നെ റെന്ന മോളും കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ ഓള്‍ടെ ഹുങ്ക് ഇത്തിരി കൂടിയോന്നൊരു സംശയം..!ഹിഹിഹി..ചുമ്മാതാട്ടോ..ഉമ്മ എപ്പൊഴും എന്നോട് സ്വകാര്യത്തില്‍ പറയാറുണ്ട്..''ഇയ്യിങ്ങനെ സങ്കടാവണ്ട ഷിബ്വോ.. ഒരു കുഞ്ഞുണ്ടാവുന്നതോടെ ഓള്‍ടെ പരാതിയെല്ലാം തീരും... ഒന്ന് ക്ഷമിക്ക്..''മാലാഖയെപ്പൊലെ ഒരു കുഞ്ഞിനെ സമ്മാനിച്ചായിരുന്നു അന്ന് ഞാന്‍ കാശ്മീരിലേക്ക് വണ്ടി കയറിയത്..അടുത്ത ഇരുപത്തേഴിന് ഞങ്ങളുടെ റെന്ന മോള്‍ക്ക് ഒരു വയസ്സു തികയുകയാ... ആര്‍മീ ലൈഫ് തുടങ്ങിയതില്‍ പിന്നെ നാടിനെക്കാളും ബന്ധം ബോര്‍ഡറിലായിരുന്നു.... സത്യം പറഞ്ഞാല്‍ അതാണല്ലോ ഒരു പട്ടാളക്കാരന്റെ ജീവ വായു....രണ്ടാം ഭാര്യ എന്ന പദവിയേ സ്വന്തം ഭാര്യക്ക് കൊടുക്കാനാവൂ.. ആദ്യ ഭാര്യക്കുള്ള യോഗ്യത രാജ്യത്തിനു കനിഞ്ഞേകണം.. അതവിടുത്തെ ഒരു ചട്ടമാണെങ്കിലും എനിക്കെന്റെ ഷംന അവളല്ലാതായിത്തീരുമോ..?അതു പോലെ എന്റെ രാജ്യവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്...ഒരോ മനുഷ്യരുടെയും ജീവന്റെ നിലനില്‍പ്പിനാണല്ലോ സ്വ...