ഭാര്യയെയോ ഭര്‍ത്താവിനെയോ അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ചില ഘടകങ്ങള്‍..................
ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഭര്‍ത്താക്കന്മാരായിട്ടുള്ള പുരുഷന്‍മാരെ, സഹോദരന്മാരായിട്ടുള്ള പുരുഷന്മാരെ, മക്കളേ
ഇതൊന്നു വായിക്കുക! മനസ്സിലാക്കുക ചിന്തിക്കുക! ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക
അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങള്‍...
നമ്മുടെ പെണ്‍കുട്ടികളെ, സഹോദരിമാരെ, ഇണകളെ നിര്‍ബന്ദമായും മാതാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് ...
സ്ത്രീ പുരുഷ ബന്ധങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോള്‍ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്.
അതില്‍ പ്രധാനപ്പെട്ട ഘട്ടങ്ങള്‍ ഇവിടെ വിശദീകരിക്കാം...
ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാന്‍ ശ്രമിക്കുക. അതോടൊപ്പം നമ്മള്‍ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുക...
1. ഫിസിക്കല്‍ അട്രാക്ഷന്‍
2. പ്രോക്‌സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്റിമസി
ഫിസിക്കല്‍ അട്രാക്ഷന്‍
********
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള ആകര്‍ഷണം.
എതിര്‍ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകള്‍ തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകര്‍ഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കല്‍ അട്രാക്ഷന് കാരണമായിത്തീരുന്നു...
പ്രോക്‌സിമിറ്റി
*****
അടുത്ത ഘട്ടം പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍.
നമ്മെ ആകര്‍ഷിച്ച വ്യക്തിയുമായി തുടര്‍ന്നും ഇടപെടാനുള്ള സാഹചര്യമാണ് പ്രോക്‌സിമിറ്റി...
സ്‌കൂള്‍/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാര്‍ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങള്‍, ഫോണ്‍, വാട്‌സ് അപ്പ്,ഫേസ്ബുക്ക് മറ്റു സോഷ്യല്‍ മീഡിയ ഇതൊക്കെ പ്രോക്‌സിമിറ്റിക്കു കാരണങ്ങളാണ്...
സിമിലാരിറ്റി
****
മൂന്നാമത്തെ ഘട്ടം. പരസ്പരം ഒന്നാകാനുള്ള പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ, നമ്മെ ആകര്‍ഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങള്‍ കണ്ടെത്തുന്നതാണ് സിമിലാരിറ്റി.
ഒരേ ഭക്ഷണം, നിറം, യാത്ര, ചര്‍ച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങള്‍ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു...
റെസിപ്രോസിറ്റി
*****
നാലാമത്തെ ഘട്ടം. പരസ്പരം ത്യാഗം ചെയ്യാനുള്ള സന്നദ്ധത.
പരസ്പരം വസ്തുക്കള്‍ കൈമാറുന്ന ഘട്ടമാണ് ഇത്.
പുസ്തകങ്ങള്‍, മറ്റു പഠന സഹായികള്‍, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈല്‍, പണം തുടങ്ങി തങ്ങള്‍ക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തില്‍ കൈമാറ്റം ചെയ്യാന്‍ തുടങ്ങുന്നു .
ഇന്റിമസി
***
സ്ത്രീ പുരുഷ ബന്ധത്തിന്റെ ക്ലൈമാക്‌സ് ഇവിടെ തുടങ്ങുന്നു.
ഇതാണ് _ ബന്ധം വേര്‍പിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം_ .
ഇന്റ്റിമസി എന്ന അവസ്ഥയില്‍ എത്തുന്നതോടെ ആണിന്റ്‌റെയും പെണ്ണിന്റ്‌റെയും ശരീരത്തില്‍ ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഇത്. ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്, വിവാഹം, കുട്ടികള്‍, മാതാ പിതാക്കള്‍ തുടങ്ങിയ ഒന്നിനും ബന്ധം വേര്‍പെടുത്താന്‍ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു...
ആന്റ്റി ക്ലൈമാക്‌സ്
******
നമ്മുടെ പെണ്‍കുട്ടികള്‍, സ്ത്രീകള്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിന്‍ ഹോര്‍മോണിനു ഒരു കാലാവധിയുണ്ട്. ഏകദേശം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണിത്.
ഫിസിക്കല്‍ അട്രാക്ഷനില്‍ തുടങ്ങി പ്രോക്‌സിമിറ്റി, സിമിലാരിറ്റി, റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ ഇന്റ്‌റിമസിയില്‍ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിര്‍വീര്യമായി തുടങ്ങുന്നു ...
ഡോപ്പാമിന്‍ നിര്‍വീര്യമാവുന്നതോടെ ബന്ധത്തില്‍ ഉലച്ചിലുകള്‍ തട്ടാന്‍ ആരംഭിക്കുന്നു. പരസ്പര കലഹത്തില്‍ തുടങ്ങി ബന്ധം വേര്‍ പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു...
പുരുഷനില്‍ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക് ആകര്‍ഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതല്‍ സമയം കൊഞ്ചി രസിച്ചിരിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവള്‍ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക് പതുക്കെ ചായാന്‍ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നല്‍കാന്‍ തയ്യാറാവുകയും ചെയ്യുന്നു.
പരുഷന് സ്ത്രീയില്‍ താല്പര്യം കുറയുന്നതോടെ പഞ്ചാര വര്‍ത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷന്‍ സ്ത്രീയോട് പരുക്കനായി തുടങ്ങുന്നു...
ലാളനകള്‍ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തില്‍ ക്ഷമിക്കുമെങ്കിലും, പിന്നീട് പുരുഷനോട് അകലാന്‍ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകള്‍ ചെയ്യാന്‍ അവളെ പ്രേരിപ്പിക്കുന്നു.
അവിഹിത ബന്ധങ്ങള്‍ വഴിയുള്ള ചെറിയ സുഖാനന്ദങ്ങള്‍ക്കു വേണ്ടി വലിയ വിലയാണ്. ചിലപ്പോള്‍ സ്വന്തം ജീവിതം തന്നെയാണ് പലര്‍ക്കും ബലി കഴിക്കേണ്ടി വരുന്നത് . പരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .
മുന്‍കരുതല്‍
****
അവിഹിത ബന്ധങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഡോപ്പാമിന്‍ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കല്‍ അട്രാക്ഷന്‍, പ്രോക്‌സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കലാണ് .
''നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.'' വിശുദ്ധ ഖുര്‍ആന്‍ 17:32
അന്യ പുരുഷന്മാര്‍ക്ക് മുന്‍പില്‍ ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍ സ്ത്രീകള്‍ക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കല്‍ പരുഷന്മാര്‍ക്കും നൈസര്‍ഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്‌നേഹവും അത് മൂലമുള്ള അനുസരണയും ഈ ഇഷ്ടങ്ങളെ ബലി കഴിക്കാന്‍ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട്. സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാര്‍ക്കിടയില്‍ ചിലവഴിച്ചു സൃഷ്ടാവിന്റ്‌റെ കല്പനയെ അനുസരിക്കുന്നത് പോലെ...
അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ തന്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകള്‍ താഴ്ത്തി പുരുഷനും സ്രഷ്ടാവിനോടുള്ള സ്‌നേഹവും അനുസരണയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് .
വിരസമായ വൈവാഹിക ജീവിതം
**********
വൈവാഹിക ജീവിതത്തിലും ഡോപാമിന്റ്‌റെ സ്വാധീനം കാണാവുന്നതാണ്.
മധു വിധു നാളുകള്‍ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു.
സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും. ചിലര്‍ അവിഹിത ബന്ധങ്ങളില്‍ ആനന്ദം അന്വേഷിക്കുന്നു...
താന്‍ വിവാഹം ചെയ്ത സ്ത്രീയുമായി, ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള സ്രഷ്ടാവിന്റ്‌റെ കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപാമിന്‍ നിര്‍വീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിര്‍ത്താനുള്ള ഏക പോം വഴി.
എന്നാല്‍ , ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത് ...
തന്റ്‌റെ ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകര്‍ഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തി വേണം പുരുഷനെ എന്നും വരവേല്‍ക്കാന്‍ എന്ന് സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു.
എന്നാല്‍, അന്യ പുരുഷന്മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി തന്റ്‌റെ ശരീര സൗന്ദര്യം മോടി പിടിപ്പിക്കാന്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന സ്ത്രീകള്‍, സ്വന്തം പുരുഷന് മുന്നില്‍ വായ് നാറ്റവും വിയര്‍പ്പു മണവും മുഷിഞ്ഞ വസ്തങ്ങളുമാണ് കാഴ്ച വെക്കുന്നത്...
നാം ജീവിക്കുന്ന ഈ ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച സ്രഷ്ടാവിന്റ്‌റെ കല്പനകള്‍ കഴിവിന്റ്‌റെ പരമാവധി അനുസരിച്ച്, അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധി.
ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ചിലപ്പോള്‍ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കുന്നു.
ഈയടുത്ത കാലങ്ങളിലായി നമ്മള്‍കണ്ടും കേട്ടും ചര്‍ച്ചാ വിഷയമാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതുമായ അവിഹിത ബന്ധങ്ങള്‍ക്കും ഒളിച്ചോട്ടങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുമൊക്കെയില്ലാതാക്കാനുള്ള
കാര്യങ്ങളാണ് മേലെ വിവരിച്ചിട്ടുള്ളത്
ഇത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍
നിര്‍ബന്ധമായും പരിശ്രമിച്ചേ പറ്റൂ

Comments
Post a Comment