അവളെ അങ്ങ് കൊന്നുകളയട്ടെ പക്ഷെ മുലകുടിക്കുന്ന എന്റെ മോന്‍===============
അവളെ അങ്ങ് കൊന്നുകളയട്ടെ പക്ഷെ മുലകുടിക്കുന്ന എന്റെ മോന്‍, അവന്‍ അവന്റെ അമ്മയെ തേടുമ്പോള്‍ അമ്മയും അച്ഛനും ഇല്ലാതെ ഈ ലോകത്തു അവനെങ്ങനെ ജീവിക്കും നീ മനസ്സിനെ ശാന്തമാക്കൂ അരുണ്‍,, ഈ സമയത്തു എടുക്കുന്ന ഒരു തീരുമാനങ്ങളും ശരിയായി കൊള്ളണണമെന്നില്ല. എനിക്കിനി ജീവിക്കണ്ടാ അളിയാ ഞാന്‍ അവളെ സ്നേഹിച്ചതു പോലെ എന്റെ അമ്മയെ പോലും സ്നേഹിച്ചിട്ടില്ല അവളാണ് മറ്റൊരുത്തന്റെ കൂടെ നാടുവിടാന്‍ ഒരുങ്ങുന്നത് നീ എപ്പോഴാണ് ഇതു കണ്ടത് ?
സാധാരണ അവളുടെ ഫേസ്ബുക്ക് ചാറ്റിങ് ഒന്നും ഞാന്‍ ശ്രദ്ധിക്കാറില്ല ,,ഇന്നലെ രാത്രി എന്റെ മൊബൈല്‍ ഓഫായപ്പോള്‍ വെറുതെ അവളുടെ മൊബൈല്‍ ഉപയോഗിച്ച് എന്റെ പ്രൊഫൈലില്‍ കയറാന്‍ നോക്കിയതാണ് ,അപ്പോള്‍ ഒരാളുടെ മെസ്സേജ് അവളുടെ മൊബൈലിലേക്ക് തുടരെ തുടരെ വരുന്നുണ്ടായിരുന്നു അത് വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ സമനില ആകെ തെറ്റി ,അവര് രണ്ടാളും കൂടി ഒളിച്ചോടി പോകാനുള്ള പരിപാടിയില്‍ ആണ് രാത്രി തന്നെ പലവട്ടം അവളെ കൊല്ലാന്‍ ഞാന്‍ മുതിര്‍ന്നതാണ് ,പക്ഷെ തൊട്ടടുത്ത് കിടക്കുന്ന എന്റെ മോനെ കാണുമ്പോള്‍ ഞാന്‍ തളര്‍ന്നു പോകുന്നു എനിക്കതിനു സാധിക്കുന്നില്ല. വേണ്ടാത്ത തീരുമാനങ്ങള്‍ ഒന്നും എടുക്കരുത് അവളേയും കൊന്നു നീ ജയിലില്‍ പോയാല്‍ ആ കുഞ്ഞിന് ആരുണ്ട് ?
എനിക്കൊന്നുമറിയില്ല ,,എങ്കിലും അവള്‍ക്കെങ്ങനെതോന്നി അളിയാ എന്നോട് ഇങ്ങനെ കാട്ടാന്‍ ? അവള്‍ക്കുവേണ്ടിയല്ലേ രാവെന്നോ പകലെന്നോ നോക്കാതെ ഞാന്‍ അധ്വാനിക്കുന്നത് അവള്‍ക്കു ഇന്നുവരെ എന്തെങ്കിലും ഒരു കുറവ് ഞാന്‍ വരുത്തിയിട്ടുണ്ടോ? നീ ഇപ്പോള്‍ വീട്ടിലേക്കു പോകു നീ സമാധാനമായി അവളോട് ഒന്ന് സംസാരിക്കൂ അവളുടെ മനസ്സിലുള്ളത് എന്താണെന്നറിയൂ. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ കുഞ്ഞിനേയും കയ്യിലെടുത്തു അവള്‍ കോലായില്‍ തന്നെ ഉണ്ടായിരുന്നു ഒന്നും സംസാരിക്കാതെ മുറിയിലേക്കുപോയ തന്റെ പിറകേ അവളും വന്നു എന്താ അശ്വതി നിനക്ക് എന്നെയും മോനെയും വിട്ടു മറ്റൊരാളുടെ കൂടെ പോകണോ ?
എന്താ അരുണേട്ടന്‍ അങ്ങനെ പറയുന്നത് ? ഞാന്‍ നിന്റെ മൊബൈലില്‍ എല്ലാം കണ്ടു ഒന്നും ഒളിക്കേണ്ട എന്നാലും എന്നെയും ഒരു വയസ്സുള്ള പൊടിമോനെയും ഉപേക്ഷിച്ചു പോകാന്‍ നിനക്ക് മനസ്സുവന്നല്ലോ അശ്വതി കുഞ്ഞിനെ കട്ടിലിലേക്ക് ഇരുത്തി അവള്‍ കട്ടിലിന്റെ ഒരുഭാഗം ശക്തിയായി പിടിച്ചു അപ്പോള്‍ ഏതിലെങ്കിലും ഒന്ന് ശക്തിയായി പിടിച്ചില്ലെങ്കില്‍ താന്‍ വീഴുമെന്നു അവള്‍ക്കു തോന്നി ഞാന്‍ .. എനിക്ക് തെറ്റുപറ്റി എന്നോട് ക്ഷമിക്കൂ അവള്‍ അവന്റെ കാലിലേക്ക് വീണുകരഞ്ഞു ഒരു വാക്കുകൊണ്ട് നീയെല്ലാം പറഞ്ഞു തീര്‍ത്തു വ്യഭിചാരം എന്നത് ശരീരം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല മനസ്സുകൊണ്ടായാലും അതിനു വേറൊരു അര്‍ത്ഥമൊന്നും ഇല്ലാ നീ ഇങ്ങനെ ഒന്നുമായിരുന്നില്ലലോ അശ്വതി പിന്നെ നിനക്കിതെന്തുപറ്റി ? എപ്പോള്‍ മുതലാണ് നിന്റെ മനസ്സില്‍ ഞാന്‍ അന്യനായി തുടങ്ങിയത് ?
ഒന്നും വേണമെന്ന് വിചാരിച്ചു സംഭവിച്ചതല്ല ഏട്ടാ കോളേജില്‍ എന്റെ രണ്ടുവര്‍ഷം സീനിയര്‍ ആയി പഠിച്ചതാണ് പവി അന്ന് നമ്മള്‍ തമ്മില്‍ ഇഷ്ടത്തിലും ആയിരുന്നു എന്നാല്‍ മിക്കവാറും ഉള്ള കോളേജ് പ്രണയം പോലെ അതും കോളേജില്‍ തുടങ്ങി കോളേജില്‍ തന്നെ അവസാനിച്ചു പിന്നീട് വര്‍ഷങ്ങളോളം നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല മിണ്ടിയിട്ടില്ല ഏട്ടന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുവന്നപ്പോള്‍ പവി എന്റെ മനസ്സിന്റെ ഒരുകോണിലും ഉണ്ടായിരുന്നില്ല പക്ഷെ പലപ്പോഴും രാത്രിയും പകലും എന്നെ ഒറ്റക്കിട്ടു ഏട്ടന്‍ ജോലി ആവശ്യങ്ങളായി പോയപ്പോള്‍ എനിക്ക് സംസാരിക്കാന്‍ പലപ്പോഴും എഫ് ബിയിലെ സൗഹൃദങ്ങളാണ് ഉണ്ടായിരുന്നത് അങ്ങനെ ഉള്ള ഏകാന്തതയില്‍ ചുട്ടുപൊള്ളുന്ന ഒരു ദിവസമാണ് പവിയുടെ മെസ്സേജ് ഞാന്‍ ആദ്യമായി എന്റെ ഇന്‍ബോക്സില്‍ കാണുന്നത് .
ആദ്യമാദ്യം കണ്ടില്ലെന്നടിച്ചു പിന്നീട് എപ്പോഴോ ചെറുതായി സംസാരിച്ചു തുടങ്ങി എനിക്ക് സംസാരിക്കാന്‍ ചുമരുകള്‍ മാത്രമുള്ളപ്പോള്‍ പവിയും ആയി സംസാരിക്കുന്നതു എനിക്ക് പതിയെ പതിയെ പഴയ കാല പ്രണയനിമിഷങ്ങളുടെ തുടര്‍ക്കഥപോലെ തോന്നി എങ്കിലും ഏട്ടനില്ലാത്ത സമയത്തു രാത്രിയും പകലും പവി ഇവിടെ വരാന്‍ തലപര്യം എടുത്തപ്പോഴും ഞാന്‍ ശക്തമായി തടഞ്ഞു പവിയോടുള്ള സ്നേഹം മനസ്സില്‍ ഒഴുകി ഇറങ്ങിയെങ്കിലും അരുണേട്ടന്‍ കെട്ടിയ ഈ താലി മൂന്നുവര്‍ഷമായി എനിക്ക് അരുണേട്ടന്‍ തന്ന സ്നേഹം.
അതിന്റെ ചങ്ങലകള്‍ അതുപൊട്ടിച്ചെറിയാനും എനിക്ക് സാധിക്കുന്നില്ല അതിനൊക്കെ പുറമെ നമ്മുടെ മോന്‍ അവന്റെ മുഖം കാണുമ്പോള്‍ ഞാന്‍ ചെയ്യുന്ന തെറ്റുകളോര്‍ത്തു എന്നെ തന്നെ ശകാരിക്കാറുണ്ട് ശപിക്കാറുണ്ട്.
കേരളം മുഴുവന്‍ ഓടിനടക്കേണ്ട ജോലിയുള്ള ഒരു മെഡിക്കല്‍ കമ്പനിയുടെ ഏരിയ സെയില്‍സ് മാനേജര്‍ ആണ് ഞാന്‍ എനിക്ക് എന്റെ ജോലിയുടെ ഭാഗമായി രാത്രിയും പകലും യാത്രചെയ്യേണ്ടി വരും നിന്നെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ,പക്ഷെ ഒറ്റപ്പെട്ടുപോയ നിമിഷത്തില്‍ ഏതൊരു സ്ത്രീക്കും പറ്റുന്ന ഒരു തെറ്റായി നീ ഇതിനെ ന്യായീകരിക്കുകയും വേണ്ടാ നല്ല സ്ത്രീകള്‍ എന്നും നല്ലവരാണ് അവര്‍ക്കു പുറത്തുനിന്നുള്ളവരെ ഏതകലത്തില്‍ നിര്‍ത്തണം എന്നറിയാം ,അത് നിനക്കു സാധിക്കാതെ പോയതു നിന്റെ തെറ്റുതന്നെയാണ് .
ഇനി അങ്ങോട്ട് മുന്‍പ് ഉണ്ടായിരുന്നപോലെ മനസ്സില്‍ തട്ടിയ ഒരുസ്നേഹം എന്നില്‍ നിന്നും നിന്നോട് ഉണ്ടാകുമോ എന്നറിയില്ല അതിനിനി ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കുമായിരിക്കും നിന്റെ കണ്ണീരുകൊണ്ടു നീ ഈ കഴുകി കളഞ്ഞത് ഇന്നലെ വരെ നീ ചെയ്ത വ്യഭിചാരത്തിന്റെ കറകളാണെങ്കില്‍ നിനക്ക് ഇവിടെ വീണ്ടുംകഴിയാം മറ്റുള്ളവരുടെ മുന്‍പില്‍ എന്റെ ഭാര്യയായി എന്റെ മകന് അമ്മയായി അതുമറ്റൊന്നും കൊണ്ടല്ല സ്വന്തം ഭാര്യ ഉണ്ടായിട്ടും കഴുകനെ പോലെ മറ്റൊരാളുടെ ഭാര്യയെ കൊത്തിവലിക്കാന്‍ കാത്തിരിക്കുന്ന ഒരുവന്റെ മുന്‍പിലേക്ക് തോറ്റുകൊണ്ടു നിന്നെ ഇട്ടുകൊടുക്കാന്‍ എനിക്കുവയ്യാ അതുഞാന്‍ എന്റെ മോനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും. കണ്‍മുന്ന്നില്‍ ആടിക്കണ്ട ജീവിതങ്ങളെ അക്ഷരങ്ങളോട് ചേര്‍ക്കാന്‍ ശ്രമിച്ചതാണ്'

Comments
Post a Comment