ഏറ്റവും മികച്ച ഒരു ഭര്‍ത്താവാകണോ.... എങ്കില്‍ കിടപ്പറയില്‍ പാലിക്കേണ്ട ഈ മാന്യതകള്‍ അറിഞ്ഞു വച്ചോളൂ.............
ദാമ്പത്യത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ലൈംഗികത. മികച്ച ലൈംഗിക ബന്ധത്തിന്റെ അഭാവം മൂലം തകര്‍ന്ന് പോയ എത്രയോ ദാമ്പത്യങ്ങളുണ്ട്. പലപ്പോഴും അത്തരം സാഹചര്യങ്ങള്‍ എത്തിച്ചേരുക അവിഹിത ബന്ധങ്ങളിലാണ്.
അത് കുടുംബ ബന്ധത്തിന്റെ ആണിക്കല്ല് ഇളക്കാന്‍ പോന്ന മാരകമായ ഒരു വയറസാണ്. പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്. പുരുഷന്‍ സെക്‌സിനു വേണ്ടി പ്രണയിക്കുന്നു, എന്നാല്‍ സ്ത്രീ പ്രണയിക്കപ്പെടാന്‍ വേണ്ടി സെക്‌സില്‍ ഏര്‍പ്പെടുന്നു എന്ന്. വലിയൊരു അളവോളം അത് സത്യമാണ്. പൊതുവെ എല്ലാ പുരുഷന്മാരും സെക്‌സിന്റെ കാര്യം വരുമ്പോള്‍ സ്വന്തം താല്‍പര്യം മാത്രം നോക്കാറാണ് പതിവ്. സിനിമകളിലും മറ്റും കാണുന്ന ലൈംഗിക രീതികള്‍ പരീക്ഷിക്കാന്‍ അവര്‍ തിടുക്കം കാട്ടാറുമുണ്ട്. അത്തരം രീതികള്‍ പങ്കാളിക്ക് കൂടി തല്‍പര്യമുള്ളതാണോ എന്നതിനെ പറ്റി പലപ്പോഴും ചിന്തിക്കാറില്ല. ഇത് ദാമ്പത്യത്തിലെ രസക്കേടുകള്‍ക്ക് കാരണമാകാറുണ്ട്.
സെക്‌സിന്റെ കാര്യം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കഴിഞ്ഞാല്‍ പുരുഷന്‍ സ്ത്രീയെ അവഗണിക്കുന്ന രീതിയില്‍ തിരിഞ്ഞ് മാറി കിടക്കാനാണ് പൊതുവെ താല്‍പര്യപ്പെടാറ്. എന്നാല്‍ സ്ത്രീകള്‍ അപ്പോഴും സുഖകരമായ ആ അവസ്ഥയില്‍ നിന്നും വിട്ട് മാറിയിട്ടുണ്ടാവില്ല. അവര്‍ അപ്പോഴും പുരുഷന്റെ ഒരു ആലിംഗനത്തിനായി കൊതിക്കാറുണ്ട്. അത് മനസ്സിലാക്കി അവളെ തന്നിലേക്ക് ചര്‍ക്കുന്നത് നല്ല ലൈംഗിക ബന്ധത്തിന്റെ ലക്ഷണമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ദാമ്പത്യത്തിന്റെ ദൃഢത വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമാണ്.
പണ്ടൊക്കെ ഭരത്താവിനോടു സെക്‌സ് ആവശ്യപ്പെടാനോ സെക്‌സില്‍ മുന്‍കൈ എടുക്കാനോ ഭാര്യമാര്‍ക്ക് പേടിയായിരുന്നു, കാലം മാറി താന്‍ ലൈംഗിക സുഖം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഭര്‍ത്താവിനോട് പറയാനോ മുന്‍കൈ എടുക്കാനോ ഇന്നത്തെ സ്ത്രീ മടിക്കുന്നില്ല. കുറച്ചു നാള്‍ മുന്‍പ് വരെ ഒരു നോട്ടത്തിലൂടെയോ സ്പര്‍ശനത്തിലൂടെയോ ഒന്നു രണ്ട് വാക്കുകളിലൂടെയോ നല്‍കുന്ന സൂചനയിലൂടെയായിരുന്നു തന്റെ ആഗ്രഹം ഭാരത്താവിനെ അറിയിച്ചിരുന്നത് ഇന്നിപ്പോള്‍ സുചനകളെ ആശ്രയിക്കാതെ നേരിട്ടു പറഞ്ഞു തുടങ്ങി.
ഒഫീസിലിരിക്കുന്ന ഭര്‍ത്താവിനു ഇന്നു രാത്രി സെക്‌സ് വേണമെന്നു ''വാട്‌സ് അപ്പ്'' ചെയ്യുന്ന ഭാര്യമാരും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്, സ്‌നേഹ ലാളണനകള്‍ വേണ്ട വിധം കിട്ടുന്നില്ലെങ്കില്‍ അത് ചോദിച്ചു വാങ്ങാനും ഇന്നത്തെ സ്ത്രീകള്‍ മടിക്കുന്നില്ല , എന്തൊക്കെ ചെയ്താലാണ് തനിക്കു കൂടുതല്‍ സുഖം ലഭിക്കുന്നത് എന്ന് ഭര്‍ത്താവിനോട് പറയുകയും അത് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സ്ത്രീകള്‍ ഇന്ന് ധാരാളമാണ്.

Comments
Post a Comment