യുവാക്കളുടെ ശ്രദ്ധയ്ക്ക്: സുന്ദരികളെ പ്രണയിക്കാനും വിവാഹം കഴിക്കാനും പണവും ഗ്ലാമറും മാത്രം പോര: പെണ്‍കുട്ടികളുടെ ഡിമാന്‍ഡ് ഇപ്പോള്‍ ഇതൊക്കെയാണ്==================
ഇന്നത്തെക്കാലത്ത് പ്രണയിക്കാനോ വിവാഹം കഴിക്കാനോ പണവും ഗ്ലാമറും മാത്രം പോരാതെ വന്നിരിയ്ക്കുകയാണ്. ഇവ കൂടാതെ സ്വന്തമായി ഫേസ്ബുക്കും ട്വിറ്ററും വാട്ട്സ് ആപ്പുമൊക്കെ ഉണ്ടെങ്കിലേ ഇനി പ്രണയ അഭ്യര്‍ഥനയുമായി വരാവൂ എന്നാണ് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ നിലപാട്. വിവാഹ ആലോചനക്കായി വരുന്ന യുവാക്കളോടും പെണ്‍കുട്ടികള്‍ക്കു ചോദിക്കാനുള്ളത് ചോദ്യവും ഇതുതന്നെയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ഈ പുതിയ നിലപാട് വ്യക്തമാക്കി തന്നത് മാട്രിമോണിയല്‍ വെബ്സൈറ്റായ ശാദി ഡോട് കോം നടത്തിയ പഠനത്തിലാണ്.
ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയകളിലും സജ്ജീവമായിട്ടുള്ള പുരുഷന്‍മാരിലാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കു താല്‍പര്യം എന്നു കാണിക്കുന്നത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ ടെക്നോളജിയും പുതിയ ജീവിതരീതിയും പെണ്‍കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നറിയാന്‍ നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമാക്കുന്നത്
പഠനത്തില്‍ പറയുന്നതു 48 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ ആഗ്രിഹിക്കുന്ന ജീവിതപങ്കാളിക്ക് ട്വിറ്റര്‍ അക്കൗണ്ട് വേണം എന്നു പറയുന്നവരാണ്. 26 ശതമാനം പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം ഫേസ്ബുക്കുള്ള പുരുഷന്മാരെ ജീവിത പങ്കാളിയായി ലഭിക്കണമെന്നാണ്.
ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ള സാന്നിധ്യം പുരുഷന്മാരുടെ സ്വഭാവത്തെയും സാമൂഹികകാര്യങ്ങളില്‍ അവരുടെ വ്യക്തമായ നിലപാടിനെയും തുറന്നു കാട്ടുന്നു എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഫോണും, ഷൂസും, വാച്ചും മറ്റും ശ്രദ്ധക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നും കാണാനില്ല.
ജീവിതപങ്കാളിയെക്കുറിച്ചുള്ള ഇന്ത്യയിലെ പെണ്‍കുട്ടികളുടെ മാറിയ മനോഭാവമാണ് ഇതു കാണിക്കുന്നതെന്നും ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ മുമ്പത്തേതില്‍നിന്നു മാറി സമൂഹത്തില്‍ ഒരു സ്ഥാനമുറപ്പിച്ചിട്ടുള്ള പുരുഷന്‍മാരെയാണു ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നതെന്നും ശാദി ഡോട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗൗരവ് രക്ഷിത് പറയുന്നു. ഇന്ത്യയില്‍ മൊത്തം മൂന്നു കോടി പേര്‍ക്കാണ് ട്വിറ്റര്‍ അക്കൗണ്ട് ഉള്ളത്.
2014ലെ കണക്കനുസരിച്ച ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അഞ്ചു ശതമാനമാണ് വളര്‍ച്ച കാണിക്കുന്നത്. മൊത്തം ഇന്ത്യയില്‍ എട്ടു കോടി ജനങ്ങളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഇതില്‍ 72 ശതമാനം പുരുഷന്‍മാരാണ്. അതില്‍ 48 ശതമാനം 18 വയസ്സിനും 24 വയസ്സിനു ഇടയില്‍ പ്രായമുള്ളവരും.
ലോകത്തില്‍ത്തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കു രണ്ടാം സ്ഥാനമാണുള്ളത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഗ്ലാമറും സ്വഭാവവുമല്ല കാര്യം ഫേസ്ബുക്കും ട്വിറ്ററുമാണ് എന്നതാണ് വസ്തുത.

Comments
Post a Comment