യുവത്വം, ഊര്‍ജ്ജസ്വലത സൗന്ദര്യം എന്നിവ നിലനിര്‍ത്താന്‍ ഒരു അത്ഭുത ഔഷധം---




ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പരാതിയാണ് അല്‍പം ഒന്ന് അധ്വാനിച്ച് കഴിയുമ്പോള്‍ തന്നെ നല്ല ക്ഷീണം അനുഭവപ്പെടുന്നു എന്നുള്ളത്. ഇതിന് കാരണങ്ങള്‍ പലതാണ്, പോഷക സമൃദ്ധമായ ആഹാരം കഴിയ്ക്കാതിരിയ്ക്കുക, ആഹാരം സമയത്ത് കഴിയ്ക്കാതിരിയ്ക്കുക, വ്യായമത്തിന്റെ കുറവ്, ഉറക്കക്കുറവ് എന്നിവ കൊണ്ടെല്ലാം ശാരീരിക ഊര്‍ജ്ജം നഷ്ടപ്പെടാം.
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ അന്തരീക്ഷ മലിനീകരണവും ഇതിന് ഒരു കാരണമാണെന്നാണ്. മലിനീകരണം പല വിധ ശാരീരിക രോഗങ്ങളിലൂടെ ശരീരത്തെ ക്ഷീണിപ്പിയ്ക്കുന്നു. അങ്ങനെ നോക്കിയാല്‍ കാരണങ്ങള്‍ നിരവധി ഇനിയും നിരത്താന്‍ കഴിയും. എന്നാല്‍ ഇതിന്റെ ചികിത്സയ്ക്കായി നമുക്ക് വേണ്ടത് ഫലപ്രദവും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ഒരു മരുന്നാണ്.
തീര്‍ച്ചയായും ആയുര്‍വ്വേദത്തില്‍ ഇത്തരത്തിലൊരു ചികിത്സാ വിധി ലഭ്യമാണ് എന്ന് തന്നെ പറയാം. ആയുവ്വേദ വിധി പ്രകാരം വിവിധ ഔഷധ സസ്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ചൂര്‍ണ്ണം വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ശരീര ക്ഷീണവും ആലസ്യവും ബലക്കുറവും ഇല്ലാതാക്കുന്നു. ഇതാ ആയുര്‍വേദത്തില്‍ നിന്നും എന്നന്നേയ്ക്കുമായി ശാരീരിക സൗഖ്യം പ്രദാനം ലഭ്യമാകുന്നതും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതുമായ ഒരു ചൂര്‍ണ്ണം. ഇത് നിത്യവും കഴിയ്ക്കുന്നതിലൂടെ യുവത്വം ദീര്‍ഘനാള്‍ നിലനിര്‍ത്തി ക്ഷീണം എന്നന്നേയ്ക്കുമായി അകലുന്നു.
ചൂര്‍ണ്ണം തയ്യാറാക്കുന്ന വിധം
നന്നായി പൊടിച്ച ഉണക്ക നെല്ലിക്ക, കറുത്ത എള്ള്, ഭൃംഗരാജ, ചോളം എന്നിവ 100 ഗ്രാം വീതം എടുത്ത് മിക്‌സ് ചെയ്യുക, ഇതിലേയ്ക്ക് 400 ഗ്രാം കല്‍ക്കണ്ടം പൊടിച്ചതും, 100 ഗ്രാം നെയ്യ്, 200 ഗ്രാം തേന്‍ എന്നിവ കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു ഗ്ലാസ് ബൗളിലോ മണ്‍ പാത്രത്തിലേയ്‌ക്കോ മാറ്റി അല്‍പം സമയം അടച്ച് വയ്ക്കുക.
ഇത്തരത്തില്‍ തയ്യാറാക്കുന്ന ചൂര്‍ണ്ണം ദിവസവും ഒരു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലിനൊപ്പം ചേര്‍ത്ത് കഴിയ്ക്കുന്നതിലൂടെ ശാരീരികോര്‍ജ്ജ്ജ്ജം വര്‍ദ്ധിയ്ക്കുന്നു. ഇതുവഴി, ശരീര ക്ഷീണം, തളര്‍ച്ച ജോലിയിലെ മടുപ്പ് എന്നീ പ്രശ്‌നങ്ങള്‍ക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ശാശ്വത പരിഹാരം ലഭ്യമാകുന്നു.
ആയുര്‍വ്വേദ വിധിപ്രകാരം തയ്യാറാക്കിയ ഈ ഔഷധക്കൂട്ട് മറ്റ് പല അതിശയകരമായ ഫലങ്ങളും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. ചെറുപ്പകാലത്തെ മുടികൊഴിച്ചില്‍ തടയാന്‍ ഈ ചൂര്‍ണ്ണം കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു. തലമുടി വളര്‍ച്ച ത്വരിതപ്പെടുകയും, ദീര്‍ഘനാള്‍ നരബാധിയ്ക്കാതെ തലമുടിയെ കാത്ത് സൂക്ഷിയ്ക്കുകയും ചെയ്യുന്നു.
ശരീരം ക്രമാതീതമായി മെലിഞ്ഞ ആളുകള്‍ക്ക് ശാരീരിക പുഷ്ടി കൈവരിയ്ക്കാനും തടിവയ്ക്കാനും ഈ ചൂര്‍ണ്ണം ഗുണപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഔഷധം കഴിച്ച് തുടങ്ങുമ്പോള്‍ തന്നെ മറ്റ് ചില ആഹാരപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും വര്‍ജ്ജിക്കണം. മുട്ട, മത്സ്യ-മാംസാദികള്‍, മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ പാടേ ഉപേക്ഷിച്ചാല്‍ ഫലം നിശ്ചയം.





Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................