പശുവിന് പ്രഷറില്ല പോത്തിന് ഷുഗറില്ല ,ഗ്യാസില്ല പുലിക്ക് നടുവേദനയില്ല സിംഹത്തിന് മുട്ടുവേദനയില്ല കാരണം അവകളൊക്കെ ഭക്ഷണത്തില്‍ സൂഷ്മത പുലര്‍ത്തുന്നു നമുക്കോ ?? ഇതെല്ലാം ഉണ്ട്. ഇതാണ് കാരണം-----------
പശുവിന് പ്രഷറില്ല ......പോത്തിന് ഷുഗറില്ല....കോഴിക്ക് ഗ്യാസില്ല .....പുലിക്ക് നടുവേദനയില്ല.....സിംഹത്തിന് മുട്ടുവേദനയില്ല .......കാരണം അവകളൊക്കെ ഭക്ഷണത്തില്‍ സൂഷ്മത പുലര്‍ത്തുന്നു ....നമുക്കോ ?? ഇതെല്ലാം ഉണ്ട്. എന്താണ് കാരണം?
വെള്ളം കുടിക്കുന്ന 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 100 രോഗത്തില്‍ നിന്ന് രക്ഷപ്പെടാ. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, മനുഷ്യന്‍ തന്റെ നിത്യ ജീവിതത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ പാലിക്കേണ്ട നിയമങ്ങള്‍, അതില്‍ 4 നിയമങ്ങള്‍ പറയാം. നല്ലതാണെന്ന് തോന്നിയാല്‍ സ്വയംപാലിക്കുക.
ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക
ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്. നിങ്ങള്‍ ചോദിക്കും എന്താണ് കാരണം? ഞാന്‍ സരളമായ ഭാഷയില്‍ പറയാം. നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിന് സംസ്‌കൃതത്തിലും, ഹിന്ദിയിലും ജട്ടര്‍ എന്നുവിളിക്കും. മലയാളത്തില്‍ ആമാശയം എന്ന് പറയും, ഇംഗ്ലീഷില്‍ ഇതിനെ epicastrium എന്നും പറയും. അപ്പോള്‍ ശരീരത്തില്‍ നടക്കുന്നതെന്തെന്ന് ഞാന്‍ പറയാം. നാം ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ അഗ്‌നി പ്രജ്വലിക്കും. ഈ അഗ്‌നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറില്‍ തീ കത്തുമ്പോള്‍ ഭക്ഷണം പചിക്കുന്നത്.
നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി ആമാശയത്തില്‍ തീ കത്തി, ആ അഗ്‌നി ഭക്ഷണത്തെ ദഹിപ്പിക്കും. ആ അഗ്‌നിയുടെ മുകളില്‍ വെള്ളം ഒഴിച്ചാല്‍ എന്താ സംഭവിക്കുക? അഗ്‌നിയും, ജലവുമായി ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്‌നിയെ കെടുത്തും. അപ്പോള്‍ നമ്മള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം ഒരു നൂറ് തരത്തിലുള്ള വിഷങ്ങള്‍ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും. ചിലരൊക്കെ പറയാറുണ്ട്, ഭക്ഷണം കഴിച്ച ഉടനെ എന്റെ വയറ്റില്‍ ഗ്യാസ് കയറുന്നു. എനിക്ക് പാലിച്ച്തികട്ടാന്‍ വരുന്നു എന്നൊക്കെ. ഇതിന്റെ അര്‍ത്ഥം ഭക്ഷണം വയറ്റില്‍പോയി ദഹിച്ചില്ല എന്നാണ്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എത്രസമയം വരെ വെള്ളം കുടിക്കാന്‍ പാടില്ല എന്ന്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും. കാരണം ഈ അഗ്‌നി പ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത് ഒരു മണിക്കൂര്‍ വരെ ആണ്.
വെള്ളം കുടിക്കുന്നില്ല എന്നാല്‍ മറ്റുവല്ലതും കുടിക്കാമോ? കുടിക്കാം, മോര്കുടിക്കാം, തൈര്കുടിക്കാം, പഴവര്ഗങ്ങളുടെ നീര് (ജ്യൂസ്) കുടിക്കാം, നാരങ്ങവെള്ളം കുടിക്കാം, അല്ലെങ്കില്‍ പോലും കുടിക്കാം, പക്ഷെ ഒരു കാര്യം പാലിച്ചാല്‍ നല്ലത്. രാവിലെത്തെ പ്രാതലിന് ശേഷം, ജ്യൂസ്, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം. ഈ ഒറ്റ നിയമംപാലിച്ചാല്‍ വാത, പിത്ത, കഫങ്ങള്‍ മൂലമുണ്ടാകുന്ന 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.
വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക
ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്. പ്രകൃതിയിലെ മൃഗങ്ങളെയും, പക്ഷികളെയും നോക്കൂ. ഒരു പക്ഷി എങ്ങിനെയാണ് വെള്ളം കുടിക്കുന്നത്? ഒരു കൊക്കില്‍ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയര്‍ത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്. അത്‌പോലെ പൂച്ച, പട്ടി, സിംഹം, പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും, പക്ഷിക്കളും വെള്ളം നക്കിയിട്ടും, കൊക്ക് ചലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്. അവര്‌ക്കൊന്നും ഷുഗറും, പ്രഷറും, നടുദവേനയുമൊന്നുമില്ല. കാരണം അവര്‍ വെള്ളം സിപ്‌ബൈസിപ്പയിട്ടാണ് കുടിക്കുന്നത്. അവര്‍ക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്? അത് അവര്‍ക്ക് ജന്മനാല്‍ കിട്ടിയ അറിവാണ്. നമ്മള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍, കോളേജ്, വായനശാല എന്ന് വേണ്ട ടീച്ചര്‍, അധ്യാപകര്‍, അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മള്‍ക്ക് ഈവക കാര്യങ്ങളൊന്നും അറിയില്ല
എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക.
നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനല്ക്കാലത്ത് മണ്‍കലത്തില്‍ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും, ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയില്‍ ആണല്ലോ. അപ്പോള്‍ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും. ഈ വെള്ളം വയട്ടിനുള്ളില്‍ ചെന്നാല്‍ അവിടെ അടി നടക്കും, ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാന്‍ വളരെ പാട്‌പെടേണ്ടി വരും. അല്ലെങ്കില്‍ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ?
കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ് വെള്ളം കുടിക്കുക.
കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായില്‍ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാര്‍തമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറില്‍ എത്തിയാല്‍ വയറിലെ ആസിഡിന്റെ മാത്ര നോര്മലാകും. അതുകൂടാതെ ഈ വെള്ളം വന്‍കുടലില്‍ ചെന്ന് വയറില്‍ നല്ല പ്രഷര്‍ ഉണ്ടാക്കും. നിങ്ങള്‍ക്ക് രണ്ടോ, മൂന്നോ മിനുട്ട് കൊണ്ട് കക്കൂസില്‍ പോകാന്‍ തോന്നും. വയറ് നല്ലവണ്ണം ക്‌ളിയരറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയര്‍ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാല്‍ ജീവിത്തത്തില്‍ ഒരു രോഗവും വരാന്‍ സാധ്യതയില്ല.

Borgata Hotel Casino & Spa - MapYRO
ReplyDeleteSee activity. 인천광역 출장마사지 The Borgata Hotel 영천 출장샵 Casino & Spa. Borgata Hotel Casino & Spa is a high-rise building 오산 출장샵 in New London, England, U.S.A.. View a detailed 김포 출장안마 profile of the 광명 출장마사지 structure 16