അല്ലേലും ഈ ആണുങ്ങളൊക്കെ എട്ടിന്റെ പണി കിട്ടിയാലേ പഠിക്കു.......................................
ഇങ്ങള് എന്തൊരു മന്‍സനാ ഇത്രേം മൊഞ്ചുള്ള ഇന്നെ ഇങ്ങളെ കയ്യില്‍ കിട്ടീട്ട് നാണല്ലല്ലൊ ഇങ്ങനെ പോത്തു പോലെ കെടന്നൊറങ്ങാന്‍ ഉമ്മുകുല്‍സു ന്റെ ഡയലോഗ് കേട്ട് സറഫു വായും പൊളിച്ചിരുന്നു പടച്ചോനെ ഇന്നലെണ്ട് കെട്ടികൊടുന്നുട്ടൊള്ളൂ ഓളെ അപ്പോഴേക്കും ഓള്‍ടെ ഡയലോഗ് കണ്ടില്ലേ സറഫു മനസ്സില്‍ വിചാരിച്ചു... ഇങ്ങളെന്താ ആലോയിക്ക്ണത്.. ഇഞ്ഞി ഇന്നെങ്ങനെ കെടന്നൊറങ്ങാന്നാണോ അയിനു ഞാനെന്താപ്പോ ആന്നെ ചെയ്ത്.. ന്താ ഉമ്മുകുല്‍സോ അനക്ക്ത്ര ദേഷ്യം ന്റെ പെണ്ണെ സംഭവം ശെരിയാണ്.. ഇന്നലെ ഞമ്മടെ ആദ്യരാത്രിയൊക്കെ തന്നെയാണ് ഞാനിന്നലെ അങ്ങനെ കെടന്നൊറങ്ങാന്‍ പാടില്ലേയ്‌നു പക്ഷേങ്കി ഇജ്ജ് ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാന്‍ കെടന്നൊറങ്ങീതല്ലേ.
ഞാനെന്തു പറഞ്ഞു അതൂടി പറയിം ഇങ്ങള്.. അതായത് ഞമ്മള് രണ്ടാളും ഇന്നലെ മുറി കേറീട്ട് വാതിലടച്ചേന് ശേഷണ്ടായ കാര്യങ്ങളൊക്കെ ഇജ്ജൊന്ന് ആലോയിച്ചിട്ട് പറയ്... ഉമ്മുകുല്‍സു ഒരൊന്നായി പറയാന്‍ തുടങ്ങി... വാതിലടച്ചു ...അയ്‌ന് ഷേശം ഇങ്ങള് ബെഡില്‍ ഇരുന്ന് ഇന്നെം അട്ത്തിരുത്തി ...ന്നിട്ട് ഞാക്കൊണ്ടന്ന പാല് മുയമനും ഇങ്ങള് ഒറ്റക്ക് കുടിച്ച് തീര്‍ത്തു... അത് പിന്നെ ന്നലെ ഇന്റെ ആദിയത്തെ ആദ്യയ രാത്രിയല്ലെയ്‌നു... അതിന്റെ ടെന്‍ഷനില് ഇക്കൊരബദ്ധം പറ്റീത... പിന്നെ ന്റെ അമ്പതാമത്തെ ആദ്യരാത്രി ആയിരുന്നൊ..
ആ കാര്യം തല്‍ക്കാലം ഈ ഉമ്മുകുല്‍സു ക്ഷെമിച്ചു.... മ്മ് മ് ന്നിട്ട് ബാക്കി പറാ.. ന്നിട്ട് ന്താ പാല് കുടിച്ചേന് ശേഷം ചിറി തുടച്ച് പ്രേം നസീറിന്റെ ഡയലോഗും പറഞ്ഞ് ആ കയ്യേറ്റ് തന്നെ ന്റെ കാവിളിലൊന്നു നുള്ളി... ആ ഡയലോഗ് എന്തെയ്‌നു ... ഹാ കള്ളി പെണ്ണെ എന്താ അനകിത്ര നാണന്ന്... മ്മ് ന്നിട്ട് ബാക്കി പറാ... അല്ല ഞാനൊരു കാര്യം ചേയ്ക്കട്ടെ .... ന്നിട്ടെന്താണ്ടായി ന്നിട്ടെന്താണ്ടായീന്ന് കൊറെ വട്ടായലൊ ഇങ്ങള് ഇങ്ങനെ ച്ചേയ്ക്കാന്‍ തുടങ്ങീട്ട്... ഇങ്ങള്ണ്ടായിരിന്നില്ലെ ന്റെ ക്കൂടെ ആദ്യരാത്രി ആഘോശിക്കാന്‍ ഞാന്‍ ഒറ്റക്കല്ലല്ലൊ.....
ഉമ്മുകുല്‍സു കുറച്ച് ദേശ്യയത്തോടെ പറഞ്ഞു... അതല്ല ന്റെ മുത്തെ.. ഇന്നലെണ്ടായ കാര്യങ്ങള് അന്റെ വായീന്ന്ങ്ങനെ പറഞ് കേക്കുമ്പൊ ഒരു സുഖം... ബാക്കി കൂടി പറ ന്റെ പെണ്ണെ.. മ്മ് .. ന്നിട്ട് ഇങ്ങള്‌ന്നോട് കെടന്നോളാം പറഞ്ഞു... ഞമ്മള് രണ്ടാളും കൂടി മുഖത്തോട് മുഖം നോക്കി കൊറേ നേരം കെടന്നു... പിന്നെ ഇങ്ങള് ന്നെ തൊടാനും പിടിക്കാനും തൊടങ്ങിയപ്പോ ... ഞാന്‍ വെറുതെ ഒരു ജാഡക് പറഞ്ഞതല്ലെ ... ഞമ്മക്ക് ഒറങ്ങല്ലെ ഇക്കാ ...ഇക്ക് നല്ലോണം ഒറക്കം വരണ് ണ്ട്‌ട്ടോന്ന് ..അതും പറഞ്ഞ് വെറുതെ തിരിഞ്ഞ് കെടന്നതല്ലെ ഞാന്‍.... ഇജ്ജ് അങ്ങനെ പറഞ്ഞോണ്ടല്ലേ പെണ്ണെ ഞാന്‍ ഒറങ്ങീത്..
പിന്നെ അത് മാത്രല്ല കല്യായാണത്തിന് മുമ്പ് ഇന്റെ ചങ്ക്‌സ് കൊറച്ച് ഉപദേശം കൂടി താന്നിരുന്നു... ആദ്യയ രാത്രീല് ആക്രാന്തം ഒന്നും കാണിക്കരുത് ... പതുക്കെ തൊട്ട് തലോടി വേണം കാര്യയത്തിലേക്ക് കടക്കാന്‍... അല്ലാതെ ഗ്രഹണി പിടിച്ച കുട്ട്യാള് ചക്ക കൂട്ടാന്‍ കണ്ടത് പോലെ ചാടി വീഴരുതെന്ന്.. പിന്നെ എന്തൊക്കെ ചെയ്തിട്ടും അവളടുക്കുന്നില്ലെങ്കില്‍ അന്നത്തെ ദിവസം അവളെ വെറുതെ വിടണന്നും ... അതോണ്ടല്ലെ ഞാന്‍...
അപ്പോ പിന്നെ ഞാന്‍ തൊട്ടപ്പൊ ഇജ്ജ് എന്താ അങ്ങനൊക്കെ പറഞ്ഞത്... പിന്നെ ങ്ങള് തൊടും തലോടുമൊക്കെ ച്ചെയ്യുമ്പൊ ഞാനും കൊറ്ച്ച് ജാഡയൊക്കെ കാട്ടാണ്ടെ... അതോണ്ട് പറഞ്ഞതല്ലെ....അത് കേട്ടപതി കേക്കാത്തപതി ഇങ്ങള് പറഞ്ഞു.. ന്നാ മോളൊറൊങ്ങിക്കോന്ന് ... ഞാന്‍ പിന്നെന്താ ച്ചെയ്യാ.. ഇക്കൊറക്കം വര്ണില്ലാന്ന് പറയാന്‍ പറ്റോ... അപ്പോ ഇജ്ജ് ന്നലെ വെര്‍തെ ജാഡ കട്ടീതാ .. അല്ലാതെ ഒറക്കം വന്നിട്ട് പറഞ്ഞതല്ലെ ... ന്റെ പെണ്ണെ അന്നെ ഞാനെന്താ ചെയ്യണ്ട്.. ഞാനിന്നലെ മുയുമനും അന്നെ തന്നെ നോക്കി വെള്ളറക്കി കെടക്കായിരുന്നില്ലെ.... ആ കാര്യയത്തിലൊക്കെ ഞമ്മള് ഇത്തിരി ഡീസന്റാണ്... ഇക്ക് വല്യാ ആര്‍ത്തി ഒന്നുല്ലാന്ന് ഇജ്ജ് കരുതി ക്കൊട്ടോന്ന് വിജാരിച്ചിട്ടല്ലെ ഞാന്‍ ഒറങ്ങിയ പോലെ അഭിനയിച്ചത്....ന്നിട്ടും ഞാനൊറങ്ങാതെ കൊറേ നേരം ഇങ്ങളെ നോക്കിരുന്നു..
ഇങ്ങള് ന്റെ ചെവീല് വന്ന് പതുക്കെ .. ഉമ്മുകുല്‍സോന്ന് വിളിക്കുന്ന് വിജാരിച്ചിട്ട് .. കാത്തിരുന്ന് അവസാനം ഞാനെപ്പോഴൊ ഒറങ്ങി പോയി.. ന്റെ പെണ്ണെ ഇജ്ജൊന്ന് ഒറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒന്ന് ഒച്ച വെച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ ഉമ്മുകുല്‍സു ഉണര്‍ന്നേനെ... മതി ങ്ങളെ ഡയലോഗടി ഇങ്ങളെ കൊണ്ട് അയ്‌നെന്നെ കയ്യുള്ളു... അയ്‌നെന്താ പെണ്ണെ ഇജ്ജൊന്ന് മനസ്സ് വച്ച ഈ പ്രഭാതത്തെയും ഞമ്മക്കൊരു ആദ്യരാതിയാക്കാ ന്തേയ്... ഇങ്ങട്ത്ത് വാ പെണ്ണെ എന്നും പറഞ്ഞ് കുളിച്ച് ഒരുങ്ങി നില്‍ക്കുന്ന അവളെ വലിച്ച് സറഫു നെഞ്ചിലേക്കിട്ടു ...
അവളില്‍ നിന്നും അവനെ മത്തുപിടിപ്പിക്കുന്ന മുല്ലപ്പൂവിന്റെയും കുളി സോപ്പിന്റെ വാശ്യയമായ ഒരു ഗന്ധം പരന്നു ... ആ ലഹരിയില്‍ പതിയെ അവളുടെ മുഖം അവനിലേകടുപ്പിച്ചതും. സറഫൂനെ തള്ളി മാറ്റി ഉമ്മുകുല്‍സു വാതിലിന്റെ അടുത്തേക്കോടി.... വാതില്‍ പാതി തുറന്ന് പിടിച്ച് പറഞ്ഞു...
ഇന്നലെ മുയുമനും ആഘോശിക്കാന്‍ സമയണ്ടായിട്ടും ഇങ്ങള് ആഘോശിച്ചില്ലല്ലൊ... ഇഞ്ഞ് പ്പോ ഓരാഴ്ച്ച കൂടി ങ്ങളിങ്ങനെ ന്നെ നോക്കി വെള്ളറക്കി കെടന്നോളിം.. ഇങ്ങക്ക് കിട്ടീത് എട്ടിന്റെ പണിയാ ... മൊത്തത്തില്‍ ബ്ലോക്കാ ഒരൊഴ്ച്ചാ കയ്യട്ടെ .. ന്നിട്ട് ന്നോക്കാ..... '''' തെല്ലും നാണത്തോടെ അവള്‍ പറഞ്ഞു.. ന്റെ പടച്ചോനെ ന്റെ ട്ത്ത് തന്നെ വേണയിരുന്നോ ഇത്.. ഇന്നലെ ഒന്ന് തൊടാന്‍ പോലും പറ്റീല ... ഇന്ന് തൊടാന്‍ നോക്കിയപ്പോ ഒടുക്കത്തെ ബ്ലോക്കും... മൂന്നാല് ദിവസം പട്ടിണി കെടന്നോന്റെ മുന്നില് ബിരിയാണി കൊണ്ടന്ന് വെച്ച് തിന്നാന്‍ പാടില്ലാന്ന് പറഞ്ഞ പോലെയായല്ലൊ ന്റെ അവസ്ഥ... ആത്മഗതം പോലെ പറഞ്ഞ് .. സറഫു തലക്കും കൈയ് കൊടുത്ത് ഇരുന്ന് പോയി ....
രചന.... ഐശ റാഫി (ഫമല്‍ )
അല്ലേലും ഈ ആണ്ങ്ങളൊക്കെ എട്ടിന്റെ പണി കിട്ടിയാലേ പഠിക്കു..

Comments
Post a Comment