'എനിക്ക് യൂട്രസ് റിമൂവ് ചെയ്യണം'' മുന്നിലിരുന്ന 18 കാരിയുടെ ആവശ്യം കേട്ട ഡോ. ഭദ്ര അമ്പരന്നു..




ഏറിയാല്‍ പതിനെട്ട് വയസ്സുണ്ടാകും.. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയെ ഡോ. ഭദ്ര മഹേഷ് കൌതുകത്തോടെ നോക്കി . ഒറ്റയ്ക്ക് ഗൈനക്കോളജിസ്റ്റിന്റെ മുന്നില് വന്നിരുന്ന് വിയര്‍ക്കുന്ന പെണ്‍കുട്ടി. അവള്‍ക്ക് എന്താകും പറയാനുണ്ടാവുക എന്ന് ഊഹിക്കുന്നതിനു മുന്‍പ് അവള്‍ മുഖമുയര്‍ത്തി ഡോക്ടറെ നോക്കി . ''എനിക്ക് യൂട്രസ് റിമൂവ് ചെയ്യണം'' ഭദ്ര അമ്പരന്നു. ''എന്താ?'' ഒന്നുകൂടി എടുത്തു ചോദിച്ചു . ''ഡോക്ടര്‍ എന്റെ യൂട്രസ് റിമൂവ് ചെയ്യണം. എനിക്ക് വേണ്ട ഈ ശല്യം പിടിച്ച അവയവം!

എന്റെ സ്വാതന്ത്ര്യം .. എന്റെ സ്വപ്നങ്ങള് .. എല്ലാം അവസാനിക്കുന്നത് ഈ ഒറ്റ അവയവത്തിന്റെ മുന്നിലാണ് . എല്ലാ മാസവും ഞാന്‍ വെറും പെണ്ണെന്ന് അത് ഓര്മ്മിപ്പിക്കുന്നു. തളച്ചിടുന്നു.. പ്ലീസ് ഡോക്ടര്‍.. പ്ലീസ് ഹെല്‍പ് മീ..'' സാന്ദ്ര കിതച്ചു കൊണ്ട് നിര്‍ത്തി. ഡോ. ഭദ്ര മഹേഷ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. കാലം പതിനാറ് കൊല്ലം തിരിഞ്ഞോടി.

കൊച്ചു ഭദ്ര ഒരുങ്ങുകയാണ്. രാലൂര്‍കാവിലെ പൂരത്തിനു പോകാന്‍. ഗാനമേളയുംവെടിക്കെട്ടും
ലക്ഷദീപാലങ്കാരവും.. മനസ് ഉത്സവപറമ്പിലെത്താന്‍ കുതിയ്ക്കുന്നു. കൂട്ടുകാരികള് നേരത്തേ വന്നിട്ടുണ്ടാകും. വീട്ടില് എല്ലാവരും ഒരുങ്ങി കഴിഞ്ഞു. പുറപ്പെടാന്‍ നേരമായിരുന്നു ആ ദുരന്തം. ചന്ദന നിറമുള്ള പട്ടുപാവാട ചുവന്നത് താന്‍പോലുമറിഞ്ഞില്ല. ''അശ്രീകരം! നല്ലൊരു ദിവസമായിട്ട്..'' അമ്മുമ്മ പിറുപിറുത്തു. ''ദൈവഭയമില്ലല്ലോ! നാമംചൊല്ലാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.അല്ലെങ്കില് ഏഴുദിവസം മുന്‍പേ മാസമിരിപ്പ് വരുമായിരുന്നോ!''

കുറ്റപ്പെടുത്തല്‍..അവജ്ഞ.. ''തൊട്ട് തീണ്ടാതെ പോയി കുളിക്കെടീ..'' വല്യേട്ടന്‍ അറപ്പോടെ അകന്നു മാറി. ചര്‍ച്ചകള്‍.. ഇളയ അനുജനെ കൂട്ടിരുത്തി മറ്റുള്ളവര് ഉത്സവം കൂടാന് പോയി .ഗാനമേള തുടങ്ങിയപ്പോള് അനിയന്‍ പിറുപിറുപ്പ് തുടങ്ങി. ''നീ പൊയ്‌ക്കൊ. ഞാനൊറ്റയ്ക്കിരുന്നോളാം'' ജീവന് കിട്ടിയപോലെ അവനിറങ്ങി ഓടി. ഇരുട്ടിന്റെ നേരെ വാതില് കൊട്ടിയടച്ചു തിരിഞ്ഞു നടന്നപ്പോള് ഹൃദയം തകര്ത്തുകൊണ്ട് കരച്ചിലിന്റെ ചീളുകള്‍ പുറത്തു ചാടി. കാല്‍ മുട്ടുകളില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു. അടിവയറ്റില്‍ അസഹ്യമായ വേദന. ഗര്‍ഭപാത്രത്തിന്റെ വിങ്ങല്‍.. വയറ്റില് ആഞ്ഞാഞ്ഞാഞ്ഞിടിച്ചു. കലിയടങ്ങും വരെ..

ഭദ്രേ... കാതരമായ വിളി.. തോന്നലാണോ? അലിവുനിറഞ്ഞ മിഴികള്..ബാലേട്ടനും വെറുപ്പാകുമോ തന്നോട്? സ്പനത്തില്‍ വന്ന ഇഷ്ട പുരുഷന്‍ തന്നെനെഞ്ചോട് ചേര്ത്തു . ആ മടിയില് ചുരുണ്ടു കിടക്കുമ്പോള് ലോകത്തെ തന്നെ വെല്ലുവിളിക്കാന്‍ തോന്നി കൊച്ചു ഭദ്രക്ക്. പതിനാറു വര്‍ഷം മുമ്പ് .. ഒരു പതിനാലുകാരിയ്ക്ക് അറിയാവുന്നതുപോലെയൊക്കെ ബാലേട്ടനുമായി രമിച്ചു. പിറ്റേന്ന് താന് കണ്ട സ്വപ്നം ഓര്ത്തു പേടിച്ചു. സ്‌കൂളിലെ മുതിര്ന്ന പയ്യനായ ബാലേട്ടനെ കണ്ടാലുടന്‍ മുഖം തിരിച്ചു നടക്കാന് തുടങ്ങി.

മെഡിസിന്‍ പഠനം .. മഹേഷുമായുള്ള വിവാഹം .. വയറ്റില് കുരുത്ത മൂന്ന് പൂമൊട്ടുകളും വിടരും മുന്‍പേ ചോരപ്പുഴയില്‍ ഒഴുകി പോയി .. പിന്നെ ഗര്‍ഭപാത്രത്തില്‍ വളര്ന്നത് ട്യൂമറായിരുന്നു. അത് ഗര്‍ഭപാത്രത്തേയും കൊണ്ടു പോയി .. മാതൃത്വം അലമുറയിട്ടൊടുങ്ങി.ടെസ്റ്റ്യൂബില്‍ വളരുന്ന ജീവനുവേണ്ടി ഒരിക്കല് പോലും തന്റെ മാറിടംചുരന്നില്ല. നിര്‍വികാരത വാരിയണിയാന്‍ ശ്രമിക്കുമ്പോഴും ചില കുഞ്ഞിക്കരച്ചിലിനു മുന്നില് അമ്പേ തോറ്റു പോകാറുണ്ട് തന്റെ സ്ത്രീത്വം. ഇപ്പോള് സാന്ദ്ര എന്ന പെണ്‍കുട്ടിയുടെ മുന്നില് വാക്കുകള്‍ കിട്ടാതെ ഉഴറുമ്പോള്‍ ഉള്ളില് കൊച്ചുഭദ്ര ആഞ്ഞിടിക്കുകയായിരുന്നു.

''സാന്ദ്ര ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം എന്താണ്? ഗര്‍ഭപാത്രം ഒഴിവാക്കിയാല്‍ പെണ്ണ് ആണാകുമോ?'' കരുതലോടെ ചോദിച്ചു . ''ആ ദിവസങ്ങളിലെ വേര്‍തിരിവ്..ബുദ്ധിമുട്ടുകള്‍.. വേദന .. എനിക്ക് മടുത്തു ഡോക്ടര്‍..'' ''സാന്ദ്ര.. ആ ദിവസങ്ങളില് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അവള്‍ക്ക് വിശ്രമം കിട്ടട്ടെ എന്നചിന്തയിലാവണം..'' സ്വരം മയപ്പെടുത്തി. ''പിന്നേ..!വിശ്രമം! ആര്‍ത്തവമാണെന്നു കരുതി ഒരമ്മയോടും വീട്ടുജോലി ചെയ്യേണ്ട എന്ന് ആരും പറയില്ല .

ഒരു വിദ്യാഭ്യാസ സ്ഥാപനവും അവധി കൊടുക്കില്ല. ഒരു ജോലിസ്ഥലത്തും അവള്‍ക്ക് ലീവ് കിട്ടുകയുമില്ല. പിന്നെ എന്ത് വിശ്രമം ഡോക്ടര്‍? ആ സമയത്ത് വേണ്ടത് പ്രിയപ്പെട്ടവരുടെ സ്‌നേഹവും കരുതലുമാണ്. എത്ര പേര്ക്ക് അത് കിട്ടുന്നുണ്ട്?

അടിവയര്‍ പിളരുന്ന വേദന കടിച്ചു പിടിച്ച് വീട്ടുജോലി ചെയ്യുന്ന അമ്മയോട് സ്‌നേഹത്തോടെ 'ആജോലി ഞാന്‍ ചെയ്യാമമ്മേ' എന്നാരു പറയും? ആര്ത്തവ ദിവസം മാറിക്കിടക്കുന്ന ഭാര്യയെ നോക്കി അവജ്ഞയോടെ തിരിഞ്ഞു കിടക്കുന്ന ഭര്ത്താവ് ! ഒരു തലോടല്‍.. ഒരു സ്‌നേഹ ചുംബനം.. കൂടുതല് സംരക്ഷണം പകര്‍ന്ന് അവളുടെ കൂടെ നില്‍ക്കേണ്ടതിനു പകരം തീണ്ടാനാരിയായി അകറ്റുന്ന സഹോദരന്‍.. ഇതൊക്കെയാണ് ആര്ത്തവം. എനിക്കിത് വേണ്ട .. വേണ്ട .. വേണ്ട...' കൊച്ചു ഭദ്ര മേശമേല് ആഞ്ഞിടിക്കുന്നു.. കാഴ്ചയ്ക്കപ്പുറം ഏതോ കുരുന്ന് നിലവിളിക്കുന്നു. എനിക്ക് വേണ്ടത് ഗ്ലാസും ട്യൂബും പ്ലാസ്റ്റിക്കും കൊണ്ടുള്ള കൂടല്ലല്ലോ അമ്മേ.. അവിടെ കിട്ടില്ലല്ലോ അമ്മയുടെ ചൂടും കരുതലും വാത്സല്യവും.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................