ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച തൃശൂരില്‍
അഭ്യൂഹങ്ങൾക്ക് വിരാമം. പ്രശദ്ധ മലയാള സിനിമാതാരം ഭാവനയും കന്നട സിനിമ നിര്‍മ്മാതാവ് നവീനും ഡിസംബര്‍ 22 ന് വിവാഹിതരാകും. തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നു കെട്ടുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക. ഈ വര്‍ഷം മാര്‍ച്ചില് ഭാവനയുടെ വിവാഹ നിശ്ചയവും അടുപ്പമുള്ളവരെ മാത്രമാണ് അറിയിച്ചിരുന്നത്.ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ പരിചയമാണ് പ്രണയമായി വിരിഞ്ഞ് വിവാഹത്തിലെത്തി നില്‍ക്കുന്നത്. വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഭാവനയുടെ അടുത്ത വൃത്തങ്ങള്‍ രംഗത്തു വരികയും ചെയ്തിരുന്നു.വിവാഹം ആഢംബരപൂര്‍വം നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ചടങ്ങുകള്‍ ലളിതമാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

Comments
Post a Comment