നികുതി വെട്ടിപ്പ്: സുരേഷ്‌ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പുതുച്ചേരിയിൽ ആഡംബര കാർ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിൽ സുരേഷ് ഗോപി എംപിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഹർജിയിൽ വേഗം വാദം കേൾക്കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എംപി കോടതിയെ സമീപിച്ചത്.
മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം വാടക ചീട്ടും സമർപ്പിച്ചിട്ടുണ്ട്. 1998 മുതൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിട്ടുണ്ടെന്നാണ് സുരേഷ്‌ഗോപി വാദിക്കുന്നത്. 2014 മുതലുള്ള വാടക ചീട്ടാണ് നൽകിയിരിക്കുന്നത്. ശ്രീവൈകുണ്ഠത്ത് ഫാം ഹൗസുണ്ടെന്നും അവിടെ എത്തുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടിയാണ് വാഹനം വാങ്ങിയിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതുവഴി കേരളാ സർക്കാരിന് 40 ലക്ഷം രൂപയോളമാണ് നഷ്ടം വന്നിരിക്കുന്നത്.

Comments
Post a Comment