ചേട്ടാ വീര്യം കൂടിയൊരു ഫുള്‍ബോട്ടില്‍...ലോക്കല്‍ ബ്രാന്റായാലും സാരമില്ല''===================
'ചേട്ടാ വീര്യം കൂടിയൊരു ഫുള്‍ബോട്ടില്‍...ലോക്കല്‍ ബ്രാന്റായാലും സാരമില്ല''
ശബ്ദം കേട്ടപ്പോള്‍ പറഞ്ഞയാളെ ഞാനൊന്നു സൂക്ഷിച്ചു നോക്കി
സുന്ദരിയായൊരു പെണ്‍കുട്ടി.വെളുത്ത് കൊലുന്നനെയുളള അവളു രാവിലെ തന്നെ അടിച്ചു ഫിറ്റാണ്.ഇനി ഇതും കൂടി വലിച്ചു കേറ്റാത്തതിന്റെ കുഴപ്പമേയുളളൂ.വല്ല കോളേജിലും പഠിക്കുന്നതായിരിക്കും.ആ അല്ലെങ്കിലും എനിക്കെന്താ ഇങ്ങനെയുളളവളുമാര്‍ നശിക്കുന്നതു തന്നാ നല്ലത്
പൈസയും വാങ്ങി ഞാനവള്‍ക്കു സാധനം കൊടുത്തു.അവളു തന്ന പൈസയുടെ ബാക്കി കൊടുക്കാനായി തിരിഞ്ഞപ്പഴേക്കും അവള്‍ അപ്രത്യക്ഷയായി കഴിഞ്ഞു. രണ്ടു പേരുള്ളതില്‍ റായ് ഇന്ന് ലീവായതു കാരണം ഒറ്റക്കു പണിയെടുക്കണം.ആകപ്പാടെ മടുപ്പു തോന്നി.ഇന്നാണെങ്കില്‍ തിരക്കും കുറവ്.അതെന്തായാലും നന്നായിനന്നായി..
രാത്രികടയടച്ച് വീട്ടിലെത്തുമ്പോള്‍ സമയം പതിനൊന്നായി.അമ്മ വിളമ്പി തന്ന ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.വീണ്ടും പതിവുപോലെ രാവിലെ ജോലി സ്ഥലത്തേക്കു യാത്രയായി.അന്നും അവളെത്തി വീര്യം കൂടിയ സാധനം തന്നെ വാങ്ങി.ബാക്കി വാങ്ങീട്ടെ പോകാവൂ എന്നു ഞാനോര്‍മിപ്പിച്ചു
''അത് ഞാന്‍ തനിക്കു തരുന്ന കൈമടക്കായി കൂട്ടിക്കോ''
അവളെനിക്കൊരു അത്ഭുതമായി മാറുകയായിരുന്നു. ഈ പെണ്ണിനു ഇത് എന്നാപറ്റി.ഇപ്പോള്‍ ദിവസവും വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ.ആ എന്തെങ്കിലും ആവട്ടെ...
ദിവസേനയുളള കണ്ടുമുട്ടല്‍ ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെടാന്‍ കാരണമായി.നീമയെന്നായിരുനു അവളുടെ പേര്. കോളേജില്‍ പഠിക്കുകയായിരുന്നു ഇപ്പോള്‍ പഠനം നിര്‍ത്തി.വീട്ടുകാര്‍ പ്രവാസികളായതുകൊണ്ട് സാമാന്യം സാമ്പത്തികമുണ്ട്.നിയന്ത്രിക്കുവാന്‍ ആരുമില്ലാത്തതു കൊണ്ട് അമിതസ്വാതന്ത്യം ഉണ്ടത്രേ.അതാണവളുടെ നാശത്തിനും കാരണമെന്ന്.എത്ര ചോദിച്ചിട്ടും എന്താണ് സംഭവമെന്നു മാത്രം അവള്‍ പറഞ്ഞില്ല
ദിവസങ്ങള്‍ പിന്നെയും അടര്‍ന്നു വീണുകൊണ്ടിരുന്നു. Psc എക്‌സാമും എഴുതാറുണ്ടായിരുന്നു.നേരത്തെ എഴുതിയ ഒരു എക്‌സാമിന്റെ റാങ്ക് ലിസ്റ്റില്‍ പേരുണ്ട്.അതായിരുന്നു ആകെയൊരു പ്രതീക്ഷ
അപ്രതീക്ഷിതമായിട്ടാണു പോലീസിലെ ജോലി എന്നെ തേടിയെത്തിയത്.അതും സ്വന്തം നാട്ടില്‍ തന്നെ പോസ്റ്റിംഗ്.ഇതില്‍ കൂടുതല്‍ സന്തോഷം എന്താണുളളത്
അങ്ങനെ ഇന്റര്‍വ്യൂം ട്രയിനിങും കഴിഞ്ഞു ഞാന്‍ നാട്ടില്‍ തന്നെ സബ് ഇന്‍സ്‌പെക്ടര്‍ ആയി ചാര്‍ജെടുത്തു.കഴിവതും സത്യസന്ധമായി തന്നെ എന്റെ കടമകള്‍ നിറവേറ്റിയിരുന്നു.ഞാനെന്നും സാധാരണക്കാരന്‍ ആയതിനാല്‍ അവരോടൊപ്പം തന്നെയായിരുന്നു.പക്ഷേ തെറ്റ് ആരു ചെയ്താലും മുഖം നോക്കാതെ നടപടിയെടുത്തിരുന്നു..
ആയിടക്കാണു മദ്യപിച്ചു വണ്ടിയോടിച്ചതിനു ഒരു പെണ്‍കുട്ടിയെ പോലീസുകാര്‍ സ്റ്റേഷനിലെത്തിച്ചത്.ചോദ്യം ചെയ്ത പോലീസുകാരോട് അവള്‍ തട്ടിക്കയറി.ആരാണെന്നറിയാന്‍ ഞാനവളെ അകത്തേക്കു കൂട്ടികൊണ്ടു വരാന്‍ നിര്‍ദ്ദേശം നല്‍കി.വെളളമടിച്ചവളേ കണ്ടതേ ഞാനൊന്നു ഞെട്ടി.
''നീമ''
അവളുടെ തലവഴി വെളളമൊഴിച്ചു തണിപ്പിക്കിനായി വനിതാ പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോയി.അതുകഴിഞ്ഞിട്ട് അവള്‍ക്കായി പുതിയൊരു ചുരിദാറും വാങ്ങിക്കൊടുത്തു.സ്വബോധം വന്നപ്പോള്‍ പുതിയ ഡ്രസ്സുമിട്ട് അവള്‍ എന്റെ മുന്നില്‍ വന്നു.എന്നെ കണ്ടതേ അവളൊന്നു പരുങ്ങി.കാര്യങ്ങള്‍ അവളോട് തിരക്കി.കുടിച്ചതു കൂടിപ്പോയെന്നും മാപ്പാക്കണമെന്നും അവള്‍ പറഞ്ഞപ്പോള്‍ മനസ് അലിഞ്ഞു
എന്തായാലും അവളൊരു പെണ്‍കുട്ടിയല്ലേ.കേസും കോടതിയുമായി കയറി ഇറങ്ങിയാലവളുടെ ഭാവിയേ ബാധിക്കും.അതിനാല്‍ കേസ് ചാര്‍ജ് ചെയ്യണ്ടെന്നു ഞാന്‍ തീരുമാനിച്ചു. എന്റെ വണ്ടിയില്‍ തന്നെയവളെ വീട്ടില്‍ കൊണ്ടു ചെന്നാക്കി ഞാന്‍ തിരിച്ചു പോന്നു...
ജോലിയും തിരക്കുമായി ഞാന്‍ മുന്നോട്ട് പോകുമ്പാഴാണു അമ്മ വിവാഹക്കാര്യത്തെ കുറിച്ചു പറയുന്നത്.ഇത്രയും നാള്‍ ജോലിയുടെ കാര്യം പറഞ്ഞാണു വിവാഹം മുടക്കിയിരുന്നത്.ലിക്കര്‍ ഷോപ്പിലെ ജോലി താത്ക്കാലികമായിരുന്നു.കാര്യങ്ങള്‍ അമ്മ തന്നെ തീരുമാനിക്കാന്‍ ഞാന്‍ പറഞ്ഞു
ആയിടക്കു ചായ കുടിക്കാനായി ഒരു റെസ്റ്റോറന്റില്‍ കയറി. എന്നെ കണ്ടിട്ടാകാം നീമ എവിടെ നിന്നോ ഓടി വന്നു
''സര്‍''
''അല്ല ആരിത് നീമയോ.ഇവിടെ മദ്യമൊന്നും കിട്ടില്ലല്ലോ.പിന്നെയെന്താ റെസ്റ്റോറന്റിലൊക്കെ''
കുറച്ചു മാറി വട്ടം കൂടിയിരിക്കുന്ന കൂട്ടുകാരികളുടെ നേരെ വിരല്‍ ചൂണ്ടി
''ഞാനവരുടെ കൂടെ വന്നതാ.സാറിനെ കണ്ടതു കൊണ്ടാണ് ഇങ്ങോട്ട് വന്നത്''
''നീമ ഇരിക്ക്''
''താങ്ക്യൂ സര്‍''
''ഇയാള്‍ ഇങ്ങനെ സാറേന്നു വിളിച്ചു എന്നെ കൊല്ലരുത്.അന്നേ നമ്മള്‍ സുഹൃത്തുക്കളായതല്ലേ.എന്റെ പേരു വിളിക്കാം.അല്ലെങ്കില്‍ ഏട്ടാന്നു വിളിക്കാം''
''ഞാന്‍ ഏട്ടാന്നെ വിളിക്കുന്നുളളൂ''
''ശരി നീമയുടെ ഇഷ്ടം.ഇന്നെത്ര പെഗ് അടിച്ചു ഇതുവരെ''
''സത്യമായിട്ടും ഞാന്‍ കുടി നിര്‍ത്തി.അന്നത്തെ സംഭവം എന്നെ ആകെമാറ്റി''
''വളരെ നല്ലത്.ഇനിയിങ്ങനെ കളളും കുടിച്ചു നടക്കരുത്.നല്ല പെണ്‍കുട്ടികള്‍ക്കു ചേര്‍ന്ന പണിയല്ല''
പെട്ടന്നവള്‍ ഏങ്ങലടിച്ചു കരഞ്ഞുകരഞ്ഞു
''ഏട്ടാ ഞാന്‍ നല്ലതല്ല ചീത്തയാണ്.മോശം പെണ്‍കുട്ടിയാണു''
അവളുടെ മറുപടി എന്നെയാദ്യം അമ്പരപ്പിച്ചു
കുറച്ചു നേരം കൂടിയവള്‍ വിങ്ങിപ്പൊട്ടി.കര്‍ചീഫെടുത്ത് കണ്ണുനീര്‍ തുടച്ചു
''ഏട്ടനു സമയമുണ്ടെങ്കില്‍ എന്റെ കഥ പറയാം.പുതുമയൊന്നുമില്ല കഥക്ക്.മിക്ക പെണ്‍കുട്ടികള്‍ക്കും പറ്റുന്ന ചതി എനിക്കും പറ്റി''
''നീമ പറഞ്ഞോളൂ.ഞാന്‍ കേട്ടോളാം
'' സമ്പത്തിന്റെ നടുവിലാണെന്റെ ജനനം സമ്പാദിച്ചിട്ടും മതിവരാതെ അച്ഛനും അമ്മയും ഗള്‍ഫില്‍ കിടന്നു സമ്പാദിക്കുന്നു.അമ്മയുടെ ആങ്ങളയാണു എന്നെ വളര്‍ത്തിയത്.അച്ഛന്റെയും അമ്മയുടെയും ലാളനയും പരിഗണനയുമൊന്നും ലഭിച്ചിരുന്നില്ല.ആരും നല്ലതു പറഞ്ഞു തരാനില്ലാത്തതു കൊണ്ടാവാം കിട്ടിയ സ്വാതന്ത്ര്യം ഞാന്‍ അമിതമായി ചൂക്ഷണം ചെയ്തു. കൂടപ്പിറപ്പുകളുമില്ല.ചെറിയ ദുഃശീലങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. സിഗരറ്റു വലി..ചെറിയ രീതിയില്‍ ബിയറടി.കോളേജില്‍ ഡിഗ്രിയുടെ ക്ലാസില്‍ വെച്ചാണ് നിവിയുമായി പ്രണയത്തിലാകുന്നത്.ഒടുവിലത് ശാരീരിക ബന്ധത്തിലും ചെന്നെത്തി.കാര്യം സാധിച്ചിട്ടവന്‍ കാലുമാറി.അവന്റെ വീട്ടുകാര്‍ അവനെ അമേരിക്കയിലക്കു അയച്ചു.പ്രതീക്ഷ നഷ്ടപ്പെട്ട ഞാന്‍ മദ്യത്തില്‍ അഭയം തേടി.പിന്നെ ഇഷ്ടത്തിനായി ജീവിതം''
ഇടക്കുവെച്ചവള്‍ ഒന്നു നിര്‍ത്തിയട്ട് വീണ്ടും തുടര്‍ന്നു
''എനിക്കും ആഗ്രഹമുണ്ട് ഏട്ടാ തെറ്റു തിരുത്തി നല്ലൊരു ജീവിതം നയിക്കാന്‍. സ്‌നേഹമുളള പുരുഷന്റെ പെണ്ണായി ജീവിക്കാന്‍. ആ പുരുഷന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍.പക്ഷേ എന്നെ മനസിലാക്കുന്നഒരു പുരുഷന്‍ വരുമോന്നറിയില്ല.എന്റെ സമ്പത്ത് മോഹിക്കാത്ത ഒരാളെയിനി കിട്ടില്ല.അറിഞ്ഞു കൊണ്ട് ഒരു പുരുഷനെ ചതിക്കാനെനിക്കു വയ്യ.എന്റെ കഥകള്‍ അറിഞ്ഞു വരുന്ന ഒരാള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും.ഒരടിമയെപ്പോലെ ഞാനദ്ദേഹത്തിനായി ജീവിക്കും.തല്ലിയാലും സ്‌നേഹമുള്ളൊരു നായയെപ്പോലെ ഞാന്‍ ജീവിക്കും.എന്റെ കഥ പറഞ്ഞു ഞാന്‍ ഏട്ടനെ ബോറടിപ്പിച്ചു.സോറീ.ഞങ്ങള്‍ ഇറങ്ങട്ടെ.ഒരു കൂട്ടുകാരിയുടെ വിവാഹത്തിനു പോകണം''
അവള്‍ യാത്ര പറഞ്ഞിറങ്ങി.വണ്ടിയോടിക്കുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു എന്റെ മനസില്‍.ആട്ടിയോടിച്ചിട്ടും നീമയുടെ മുഖവും വാചകങ്ങളും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.പ്രണയത്തിന്റെ സുഖമുള്ളൊരു നൊമ്പരം മനസില്‍ നിറയുന്നത് ഞാനറിഞ്ഞു
രാത്രിയില്‍ ഒരുപാടു ചിന്തിച്ചു. എന്നിട്ടും ഉറക്കം വന്നില്ല.വെളുപ്പിനെയാണു ഒന്നു മയങ്ങിയത്.പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ ഡ്യൂട്ടിക്കും പോയില്ല
രാവിലത്തെ കാപ്പികുടിക്കിടയില്‍ അമ്മയോടു നീമയുടെ കാര്യം അവതരപ്പിച്ചു.യാഥാസ്ഥിതികയായ അമ്മ ആദ്യമൊന്ന് പൊട്ടിത്തെറിച്ചു.ക്രമേണ സംഭവങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞപ്പോള്‍ അമ്മമനസ്സ് ആ മകളെയും ഉള്‍ക്കൊള്ളുകയായിരുന്നു.അമ്മ പച്ചക്കൊടി വീശിയപ്പോള്‍ ഞാന്‍ നീമയെ വിളിച്ചിട്ട് ഒന്നു കാണണമെന്നു പറഞ്ഞു
അവളുടെ വീട്ടില്‍ തന്നെ ഞങ്ങള്‍ കണ്ടുമുട്ടി.ഞാന്‍ പതിയെ അവളോട് ചോദിച്ചു
''അടിമയായി അല്ലാതെ സ്‌നഹമുള്ളൊരു ഭാര്യയായി...എന്റെ അമ്മയുടെ മകളായി വരുന്നോ..എന്റെ വീട്ടിലേക്ക്''
കേട്ടതു വിശ്വസിക്കാനാവാതേ നീമയെന്നെ മിഴിച്ചു നോക്കി
ചോദ്യം ഞാന്‍ ഒന്നുകൂടി ആവര്‍ത്തിച്ചു കൊണ്ട് ഇരു കൈകളും നീട്ടുമ്പോള്‍ ആര്‍ത്തലച്ചൊരു മഴയായി അവളെന്നില്‍ നിറഞ്ഞൊഴുകി
ഒരായുഷ്‌ക്കാലത്തെ നിരാശക്കു വിരാമമിട്ടുകൊണ്ട്
കാത്തിരിപ്പിനൊടുവില്‍ മോഹങ്ങള്‍ പൂവണിഞ്ഞതിനാല്‍'

Comments
Post a Comment