നിന്നെക്കണ്ടു ഓള് പകച്ചുനില്‍ക്കുന്ന സമയത്തു സകലശക്തിയുമെടുത്തു അവളുടെ അടിവയറ്റില്‍ തൊഴിക്കണം
സായ് എന്ന ചെറുപ്പക്കാരന്‍ എഴുതിയ കഥയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ വൈറല്‍ പോസ്റ്റ്. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ ശരീരത്തു തൊടുന്നവനും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ തോന്നുന്നവനും എല്ലാം ഒരു പാഠം ആയിക്കോട്ടേ എന്ന് കരുതിയാവണം ഈ കഥ.
കൂട്ടുകാരന്റെ വാക്കും കേട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഇറങ്ങിയ നായകന്റെ കഥയാണിത്.
ആകാശേ, ഇവള്‍ എന്താടാ ഇങ്ങനെ.. ?
ഭൂമി ചവിട്ടിക്കുലുക്കി നടന്നകലുന്ന സായയെ നോക്കി ഞാന്‍ നിരാശ നിറഞ്ഞ സ്വരത്തില്‍ കൂടെയുള്ള ചങ്കിനോട് ചോയ്ച്ചു..
മച്ചാനെ, നീ അവളെ മറന്നേക്ക്.. ഇതെത്രനാളായി ഈ പിറകെ നടക്കല്‍ തുടങ്ങീട്ട്.. ?
ഈ ജന്മത്തില്‍ ആ പോയവള്‍ക്ക് നിന്നോട് ഇഷ്ടം തോന്നാന്‍ പോകുന്നില്ല, നീ ആ കേസ് വിട് മുത്തേ..
ആകാശ് അത് അറുത്തുമുറിച്ചു പറഞ്ഞപ്പോള്‍ എന്റെ ചങ്കൊന്നു നീറി..
'സായ'...
ഓള് സുന്ദരിയാണ്,... !
അതുകൊണ്ട് തന്നെയാണ് ഓള്‍ടെ പിറകെ ഇഷ്ടമാണെന്നു പറഞ്ഞു കൂടിയതും..
പക്ഷെ എന്റെ ആ ഇഷ്ടത്തെ അവള്‍ നിഷ്‌കരുണം തട്ടിയകറ്റിയപ്പോള്‍ പിന്നെ എനിക്ക് അതൊരു വാശിയായി മാറി..
എങ്ങിനെയെങ്കിലും സായയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അറിയാവുന്ന വഴികള്‍ എല്ലാം പരീക്ഷിച്ചു നോക്കി..
പക്ഷെ അവള്‍ അതിലൊന്നും വീണില്ലെന്നു മാത്രമല്ല, എന്നെ കാണുമ്പോള്‍ ഒരു പുച്ഛഭാവമാണ് ആ മുഖത്തിപ്പോ കാണുന്നത്..
ഡാ മച്ചാനെ, നീ ഓള്‍ടെ കാര്യം ഓര്‍ത്ത് ബേജാറാവല്ലേ.. അല്ലേലും ഈ പെണ്‍പിള്ളേര്‍ ഒന്നും ശരിയല്ലെടാ.
അതുംപറഞ്ഞ് ആകാശ് എന്റെ കവിളിലൊന്ന് തലോടിയപ്പോഴാണ് ഞാന്‍ അവനെകുറിച്ച് ഓര്‍ത്തത്..
ചങ്ക് സുഹൃത്താണ് ആകാശ്.., കാണാന്‍ സുന്ദരന്‍.. ഒരു ചോക്ലേറ്റ് പയ്യന്‍ ലുക്കാണ് അവന്..
അവനൊന്നു ചിരിച്ചുകാണിച്ചാല്‍ മതി ഏതുപെണ്ണും മയങ്ങും.. അത്രക്ക് വശ്യതയാണ് ആ മുഖത്തിന്..
എന്നിട്ടും അവന് പെണ്‍വര്‍ഗ്ഗത്തെ ഇഷ്ടമല്ലത്രെ... !
അതെങ്ങനെയാ, എറിയാന്‍ അറിയുന്നവന്റെ കയ്യില്‍ പടച്ചോന്‍ വടി കൊടുക്കില്ലല്ലോ..
അന്ന് രാത്രി ഉറങ്ങാന്‍കിടക്കുമ്പോള്‍ മനസ്സ് പതിവിലേറെ അസ്വസ്ഥമായിരുന്നു..
'സായ '.... അവളുടെ പുഞ്ചിരിയും നുണക്കുഴിയും മനസ്സിലങ്ങനെ തെളിഞ്ഞു വരുന്നു..
നാളെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.. സായയോട് കാര്യങ്ങള്‍ ഒന്നൂടെ വിശദമായി പറഞ്ഞുനോക്കാം.. തന്റെ ആത്മാര്‍ത്ഥ പ്രണയം അവള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല..
മനസ്സിനിങ്ങനെ ആത്മവിശ്വാസം കൊടുത്തു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി..
രാവിലെ എണീറ്റു പത്രത്തില്‍ പരതുമ്പോള്‍ ഒരുകയ്യാല്‍ മൊബൈലില്‍ ആകാശിന്റെ നമ്പര്‍ ഡയല്‍ ചെയ്തു..
ആകാശേ, ഇന്നലത്തെ അതേ സ്ഥലം, അതേ സമയം.. എനിക്കവളോട് ഒന്നൂടി സംസാരിക്കണം.. എന്റെ പ്രണയം സത്യസന്ധമാണെന്നു എനിക്കവളെ ബോധ്യപ്പെടുത്തണം.. നീയൊന്നു കൂടെ നിക്കണം ട്ടോ..
മുത്തേ, നിന്നോട് എത്രതവണയായി ഞാന്‍ പറയുന്നു ഓള്‍ടെ കാര്യം വിടാന്‍.. ഒരു സായ പോലും.. നീ തനിച്ചു പോയാല്‍ മതി എന്നെ നോക്കണ്ട..
അങ്ങേത്തലക്കല്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തപ്പോള്‍ എനിക്ക് വിഷമംതോന്നിയില്ല..
കാരണം എന്തൊക്കെ പറഞ്ഞാലും, പറഞ്ഞസമയത്തു ആകാശ് കൂടെയുണ്ടാകും എന്നെനിക്കു അറിയാമായിരുന്നു..
എന്റെ ചങ്ക് ബ്രൊ അല്ലേ മച്ചാന്‍.. !
ദേ, ഓള് വരുന്നുണ്ട്.. നീ പോയി ചോയ്ക്ക്.. എന്നിട്ട് ഓള്‍ടെ വായേല് ഇരിക്കുന്നത് മുഴോനും കേട്ടിട്ട് വായോ എന്ന് പറഞ്ഞു മടിച്ചു നിന്നിരുന്ന എന്നെ സായയുടെ മുന്നിലേക്ക് എന്നെ തള്ളിവിട്ടത് ആകാശായിരുന്നു..
പക്ഷെ സായയുടെ കൂര്‍ത്തനോട്ടം ഏറ്റപ്പോള്‍ മനസ്സില്‍ സംഭരിച്ചുവെച്ച ധൈര്യമെല്ലാം ഒരുനിമിഷംകൊണ്ട് ചോര്‍ന്നുപോയപോലെ..
തൊണ്ടക്കുഴിയില്‍ നിന്നും ശബ്ദം പുറത്തേക്ക് വരാത്തപോലെ..
സായേ... എനിക്ക് നിന്നെ ഇഷ്ട്ടാണ്.. വെറും ഇഷ്ടമല്ല, കല്യാണം കഴിച്ചു കൂടെകൂട്ടാനുള്ള ഇഷ്ടം.. അതോണ്ടാണ് ഇങ്ങനെ നിന്റെ പിറകെ നടക്കുന്നത്.. എന്നെ ഒന്ന് മനസ്സിലാക്കു പ്ലീസ്..
വികാരാധീനനായി ഞാന്‍ പറയുന്നതൊന്നും ചെവികൊള്ളാതെ അവള്‍ ധൃതിയില്‍ നടന്നകലാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്നൊരു വേപ്രളത്തിന് ഞാനാ കൈത്തണ്ടയില്‍ കയറി പിടിച്ചുപോയി..
അതിന് പക്ഷെ കാലിലെ ചെരുപ്പൂരി അവള്‍ എന്റെ മുഖത്തടിക്കും എന്ന് സ്വപ്നത്തില്‍പോലും ഞാന്‍ കരുതിയില്ല..
അനുവാദമില്ലാതെ ഒരു സ്ത്രീയുടെയും ശരീരത്തില്‍ സ്പര്‍ശിക്കരുത്.... !
മുഖത്തിന് നേരെ കൈചൂണ്ടി സായ പറഞ്ഞ വാക്കുകള്‍ തലച്ചോറില്‍ വണ്ടിനെപ്പോലെ മുരളുമ്പോള്‍ ആകാശ് ഓടിക്കിതച്ചു അടുത്തെത്തി..
ആ നായിന്റെ മോള് നിന്നെ തല്ലിയോടാ.. ?
സായയുടെ ചെരുപ്പിന്റെ ഹീല്‍ കുത്തികൊണ്ട് തിണിര്‍ത്തു കിടക്കുന്ന എന്റെ കവിളിലേക്ക് നോക്കി ആകാശ് ചോദിച്ചപ്പോള്‍ താഴേക്കു നോക്കി ഞാന്‍ തലകുമ്പിട്ടു നിന്നു..
എന്നിട്ടും നീയൊന്നും പറഞ്ഞില്ലേ ഓളോട്.. ?
അവള്‍ക്കുള്ളത് നാളെ കൊടുക്കാം നീ വാടാ ആകാശേ..
ഇരുള്‍വീണ ഇടവഴിയിലൂടെ നടക്കുമ്പോള്‍ ആകാശ് വീണ്ടും ചോദിച്ചു..
എന്താടാ നിന്റെ മനസ്സില്‍.. ?
അതുകേട്ടു ഞാനൊന്നു നിന്നു., എന്നിട്ട് പതിയെയെങ്കിലും ഉറച്ച ശബ്ദത്തില്‍ പറഞ്ഞു..
ഇന്ന് അവളുടെ കയ്യിലൊന്നു തൊട്ടപ്പോള്‍ ചെരുപ്പൂരി അവളെന്റെ മുഖത്തടിച്ചു.. നാളേം ഞാനവളെ കാണും, തൊടുകയും ചെയ്യും.. കയ്യില്‍ മാത്രമല്ല, അവളുടെ ശരീരത്തിലെ ഓരോ അണുവിലും എന്റെ കൈവിരലുകള്‍ സ്പര്‍ശിക്കും.., ആ ശരീരത്തിന്റെ ചൂട് ഞാനറിയും..
അവള്‍ നോവിച്ചുവിട്ടത് ഒരാണിനെ ആയിരുന്നു എന്ന് നാളെയവള്‍ അറിയും.. ജീവിതകാലം മുഴുവനും അതോര്‍ത്തവള്‍ ദുഖിക്കണം..
എന്റെ ഉറച്ച തിരുമാനം കേട്ട ആകാശ് പിന്നീടൊന്നും പറഞ്ഞില്ല..
വീട്ടിലേക്ക് കയറാന്‍ നേരത്ത് ഞാനവനെ തിരിഞ്ഞുനോക്കി..
നാളെ അതേ സ്ഥലം, അതേസമയം.., ആകാശേ നീയുണ്ടാവില്ലേ കൂടെ.. ?
മറുപടി നല്‍കാതെ, അടിയേറ്റ് തിണിര്‍ത്തു കിടക്കുന്ന എന്റെ കവിളിലൊന്ന് തലോടിക്കൊണ്ട് ആകാശ് നടന്നകന്നപ്പോള്‍ ഞാനൊന്നു പുഞ്ചിരിച്ചു..
എനിക്കറിയാമായിരുന്നു നാളെയും അവനെന്റെ കൂടെ കാണുമെന്ന്..
പിറ്റേന്ന് വൈകീട്ടായപ്പോഴേക്കും എന്റെ മനസ്സില്‍ പലവിധ ചിന്തകള്‍ വേലിയേറ്റം നടത്തിക്കൊണ്ടിരുന്നു..
ഇത്രയുംനാള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന പെണ്ണല്ലേ സായ, അവളെ ഉപദ്രവിക്കണോ.. ?
പക്ഷെ എന്റെ ആണത്തത്തെ ആണവള്‍ അപമാനിച്ചിരിക്കുന്നത്, വെറുതെ വിടരുത് ഓളെ..
തലച്ചോറും മനഃസാക്ഷിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടത്തവേ ആകാശ് ചെവിക്കരുകില്‍ ചുണ്ട് ചേര്‍ത്തു പതിഞ്ഞ സ്വരത്തിലതു മന്ത്രിച്ചു..
ഒളിപ്പോ വരും.. നമുക്ക് ഈ കുറ്റികാട്ടില്‍ ഒളിച്ചുനില്‍ക്കാം,... അപ്രതീക്ഷിതമായി നീ അവളുടെ മുന്നിലേക്ക് ചാടി വീഴണം..
നിന്നെക്കണ്ടു ഓള് പകച്ചുനില്‍ക്കുന്ന സമയത്തു സകലശക്തിയുമെടുത്തു അവളുടെ അടിവയറ്റില്‍ തൊഴിക്കണം..
എന്നിട്ടവളെ വലിച്ചു ഈ കുറ്റിക്കാട്ടിലേക്ക് കേറ്റണം..
പിന്നെ നീയായി, നിന്റെ പ്രതികാരമായി... !
ഒരു വഷളചിരിയോടെ ആകാശ് അത്രയും പറഞ്ഞപ്പോള്‍ വിസ്മയത്തോടെ ഞാനവനെയൊന്നു നോക്കി..
സായയോട് എനിക്കുള്ളതിനേക്കാള്‍ ദേഷ്യം അവനുണ്ടെന്നു തോന്നി ആവാക്കുകള്‍ കേട്ടപ്പോള്‍..
വര്‍ദ്ധിച്ച ഹൃദയമിടിപ്പോടുകൂടി സായയുടെ വരവുംകാത്തു കുറ്റികാട്ടില്‍ പതുങ്ങിയിരിക്കുമ്പോള്‍ എനിക്ക് പിറകില്‍ ആകാശുമുണ്ടായിരുന്നു..
എന്നോട് ചേര്‍ന്നിരിക്കുന്ന ആകാശിന്റെ ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു
പേടികൊണ്ടായിരിക്കാം അവന്‍ ശ്വാസം വലിച്ചു വിടുന്നുണ്ടായിരുന്നു..
ഞാനൊന്ന് ഇടവഴിയിലേക്ക് തലയെത്തിച്ചു നോക്കി..
ഇല്ല.. സായയെ കാണുന്നില്ല..
പിറകില്‍ ചേര്‍ന്നിരുന്ന ആകാശിന്റെ കൈവിരലുകളുടെ തണുപ്പ് കവിളില്‍ ഏറ്റപ്പോള്‍ ശ്രദ്ധയൊന്നു തിരിഞ്ഞു..
പതുക്കെ ആ വിരലുകള്‍ ഷര്‍ട്ടിനിടയിലൂടെ എന്റെ നെഞ്ചിലെ രോമങ്ങളില്‍ ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി..
ആകാശേ, നീയെന്താ ഈ കാട്ടുന്നെ.. ?
അത് പറഞ്ഞു ഞാനാ കൈകള്‍ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവനെന്നെ പിറകില്‍നിന്നും വരിഞ്ഞു മുറുക്കാന്‍ ശ്രമിച്ചു..
പുറമെ കാണുന്നതിനേക്കാള്‍ ശക്തി അവന്റെ ശരീരത്തിനുണ്ടെന്ന് ആ നിമിഷമാണ് മനസിലായത്..
നിന്നെ എനിക്ക് വേണം, ഒരു പെണ്ണിനും വിട്ടുകൊടുക്കില്ല നിന്നെ ഞാന്‍..
ഭ്രാന്തമായി മുരണ്ടുകൊണ്ട് ആകാശിന്റെ കൈവിരലുകള്‍ എന്റെ അടിവയറിനെ ലക്ഷ്യം വെച്ചു നീങ്ങിയപ്പോള്‍ സകലശക്തിയുമെടുത്തു ഞാനവനില്‍നിന്നും കുതറിയകന്നു...
ആകാശിന്റെ പിടിയില്‍നിന്നും രക്ഷപെട്ടു ഇടവഴിയിലൂടെ വേച്ചു വേച്ചു നടക്കുമ്പോള്‍ മനസ്സു നിറയെ വെറുപ്പായിരുന്നു, സങ്കടമായിരുന്നു.. എന്തിനോടോ...
നെഞ്ചിലൂടെ ഒച്ചിനെപ്പോലെ ഇഴഞ്ഞിറങ്ങിയ വിരലുകളെകുറിച്ചോര്‍ത്തപ്പോള്‍ അടിവയറ്റില്‍നിന്നും എന്തോ ഒന്ന് ഉയര്‍ന്നു തൊണ്ടക്കുഴിയില്‍ മുട്ടി നില്‍ക്കുന്നതുപോലെ തോന്നി..
തലകറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ വഴിയരികിലെ പാറക്കല്ലില്‍ പതിയെ തളര്‍ന്നിരുന്നുപോയി..
പെട്ടെന്നാണ് സായയെകുറിച്ചു ഓര്‍മവന്നത്.. താന്‍ ചെയ്യാനൊരുങ്ങിയ പ്രവര്‍ത്തിയെക്കുറിച്ചു ഓര്‍ത്തത്... !
നിഴലുപോലെ കൂടെനടന്നവന്‍ മറ്റൊരു ഉദ്ദേശത്തോടുകൂടി തന്റെ ശരീരത്തില്‍ തൊട്ടപ്പോള്‍ താനിത്രക്കും അസ്വസ്ഥനായെങ്കില്‍,
ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ നഗ്‌നതയില്‍ സ്പര്‍ശിക്കുകയും, അവളെ ബലമായി പ്രാപിക്കാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവരുടെ മനസ്സിനേല്‍ക്കുന്ന മുറിവും വിഷമവും എത്രത്തോളമായിരിക്കും.?
ഇത് തന്നെയല്ലേ താന്‍ സായയോട് ചെയ്യാന്‍ തുനിഞ്ഞതും.. ?
ഇപ്പോള്‍ മനസ്സിലാകുന്നു പീഡിപ്പിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ...
കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസ്സുമായി വഴിയരുകില്‍ അങ്ങിനെ ഇരിക്കുമ്പോള്‍ ചുമലില്‍ ഒരു കരസ്പര്‍ശനമേറ്റു..
തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു സായ.. !
ഇന്നലെ എന്റെ കയ്യില്‍ കയറിപിടിച്ചപ്പോള്‍ പെട്ടെന്ന് ദേഷ്യം വന്നു, അതാ അങ്ങിനെ ചെയ്തത്.. കുറച്ചു കൂടിപോയെന്നറിയാം.. സോറി ട്ടോ...
ഹേയ്, താനെന്തിനാ സോറി പറയുന്നേ.. തെറ്റ് എന്റെഭാഗത്താണ്.., ഞാനത് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു... ഇന്നലെ സംഭവിച്ചതിനെല്ലാം ഞാനാണ് തന്നോട് ക്ഷമചോദിക്കേണ്ടത്. ..
എന്റെ ഏറ്റുപറച്ചിലിനുള്ള മറുപടിയെന്നോണം അവളുടെ വലിയകണ്ണുകളൊന്നു വിടര്‍ന്നു.. !
കവിളില്‍ കുഞ്ഞു നുണക്കുഴി തെളിഞ്ഞു.. !
ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു...
സായയുടെ കൈപിടിച്ച് ആളൊഴിഞ്ഞ ഇടവഴിയിലൂടെ പതിയെ നടക്കുമ്പോള്‍ എന്റെ കണ്ണുകള്‍ വഴിയരുകില്‍ ഒരു മുഖത്തെ പരതുകയായിരുന്നു... ആകാശിനെ..
കാരണം, അവനെന്റെ ചങ്ക് ആയിരുന്നു.. ചങ്ക് ബ്രൊ...!
രചന :സായ് ബ്രൊ.

Comments
Post a Comment