തന്റെ ഭാര്യ ആയിരുന്നവര്‍ നാളെ മറ്റൊരാളെ വിവാഹം കഴിക്കുന്നു കുറിപ്പ് പുരുഷന്മാര്‍ വായിക്കണം..



#ഭാര്യയുടെ_രണ്ടാംകെട്ട്

അടുത്ത മാസം ആദ്യത്തെ ഞായറാഴ്ചയാണ് എന്റെ കല്യാണം. ആദ്യത്തെ ക്ഷണം അഭിയേട്ടന് തന്നെയായിക്കോട്ടെ. എന്തായാലും വരണം.

എന്റെ മുഖത്തുനോക്കി അവളത് പറയുമ്പോള്‍ അവളുടെ കണ്ണിലെ പ്രതികാരത്തിന്റെ അഗ്‌നി എന്നെ ദഹിപ്പിക്കാന്‍ പോന്നതായിരുന്നു,

ഒരിക്കല്‍ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി
കയറിവന്ന പെണ്ണ് ഇന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കാന്‍ അതെ വീട്ടിലേക്ക് തന്നെ വന്നിരിക്കുന്നു.

ഉമ്മറത്തെ പരിചയമുള്ള ശബ്ദം കേട്ടുകൊണ്ടാവും 'അമ്മ അകത്തുനിന്നും അവിടേക്ക് വന്നു.

അമ്മയെ കണ്ടപ്പോള്‍ അവളുടെ കണ്ണുനിറഞ്ഞു. ഓടിച്ചെന്ന് അമ്മയെകെട്ടിപ്പിടിച് ഒരുപാട് കരഞ്ഞു. അമ്മയുടെ കണ്ണും ഈറനണിഞ്ഞിട്ടുണ്ട്.

എല്ലാം എന്റെ തെറ്റാണ്. എന്റെ അമിതമായ മദ്യപാനം. നശിച്ച കൂട്ടുകെട്ട്. എല്ലാം അവളെ എനിക്ക് നഷ്ടപ്പെടുത്തി.

ഒരുപാട് കരഞ്ഞു പറഞ്ഞിരുന്നു അവള്‍ എന്റെ നശിച്ച മദ്യപാനം ഒന്ന് നിര്‍ത്താന്‍. പക്ഷെ അപ്പോഴൊക്കെ എനിക്കവളോട് വെറുപ്പായിരുന്നു. എന്റെ കാമശമനം തീര്‍ക്കാനുള്ള ഒരു യന്ത്രമായിട്ടേ ഞാന്‍ അവളെ കണ്ടുള്ളൂ. ഒരുപാട് ഉപദ്രവിച്ചു. സിഗററ്റുകൊണ്ട് കൈപൊള്ളിച്ചു. കലിതീരുവോളും അടിച്ചു. എന്നിട്ടും ആരോടും ഒന്നും പറയാതെ അവള്‍ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.

ഒരിക്കല്‍ പാതിബോധത്തില്‍ വീട്ടിലേക്ക് കയറിവന്ന എന്നോട് അവളൊരു അമ്മയാകാന്‍ പോകുന്നു എന്നുപറഞ്ഞപ്പോഴും,
എന്റെ മനസ്സിലിഞ്ഞില്ല.

ആരുടെ വിത്തിനെയാടി തേവിടിശ്ശി നീ ചുമക്കുന്നത് എന്ന് ചോദിച്ചു അവളുടെ അടിവയറില്‍ ഞാന്‍ ആഞ്ഞുചവിട്ടിയപ്പോള്‍ എനിക്ക് നഷ്ടപെട്ടത് എന്റെ കുഞ്ഞിനെയായിരുന്നു. അടിവയര്‍ പൊത്തിപ്പിടിച്ചുകൊണ്ട് അവളും അമ്മയും വാവിട്ട് കരഞ്ഞപ്പോഴും എന്റെ മനസ്സുരുകിയില്ല. അവരുടെ കരച്ചിലപ്പോള്‍ ഞാന്‍ ആസ്വദിക്കുകയായിരുന്നു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. എന്റെ അമ്മതന്നെയാണ് ആ ബന്ധം വേര്‍പിരിക്കാന്‍ മുന്നില്‍ നിന്നത്. സ്വന്തം മകന്റെ ചെയ്തികള്‍ കൊണ്ട് ഒരുപെണ്ണിന്റെ ജീവിതം തകരരുത് എന്ന് അമ്മ കരുതിക്കാണും.

അവളുടെ അഭാവം വീടിനെ നന്നായിത്തന്നെ ബാധിച്ചു, ആളനക്കമില്ലാത്ത ശ്മശാനഭൂമിയെപ്പോലെയായി പിന്നീട് വീട്.

ഇന്നിപ്പോള്‍ അവള്‍ മറ്റൊരാളുടെ സ്വന്തമാവാന്‍ പോകുന്നു. ഓര്‍ക്കുമ്പോള്‍ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകയുന്നുണ്ട്. അവളുടെ തലയില്‍ കൈവെച്ചുകൊണ്ട് 'അമ്മ ദീര്‍ഘസുമംഗലി പറഞ് അനുഗ്രഹിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ഭ്രാന്തുപിടിക്കുന്നപോലെ.

അമ്മയോട് യാത്ര പറഞ്ഞിറങ്ങുന്ന അവളെ ഞാന്‍ പതുക്കെ വിളിച്ചു.

ലക്ഷ്മി..
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം.

എന്റെ വിളികേട്ട് സ്വിച്ചിട്ടപോലെ അവള്‍ നിന്നു.

വേണ്ട അഭിയേട്ട. നാളെ ഞാന്‍ മറ്റൊരാളുടെ ഭാര്യയാവാന്‍ പോകുന്നവളാണ്. ഒരു വാക്കുകൊണ്ടുപോലും കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,.

അല്ലേലും കഴിഞ്ഞ മൂന്നുവര്‍ഷം ഞാന്‍ കൂടെയുള്ളപ്പോള്‍ പറയാനില്ലാത്ത എന്തുകാര്യാണ് അഭിയേട്ടന് ഇപ്പോള്‍ പറയാനുള്ളത്. അഭിയേട്ടനും അമ്മയും കല്യാണത്തിന് വരണം. ഞാന്‍ പോണു.
.......................................
നാളെ അവളുടെ കല്യാണമാണ്.
തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. പതുക്കെ എഴുനേറ്റ് അമ്മക്കടുത്തേക്ക് പോയി. പാവം ഉറങ്ങുകയാണ്. പതിയെ അമ്മയുടെ കാലില്‍കൈവെച്ചു. ഇതുവരെ ഞാന്‍ ചെയ്ത എല്ലാത്തിനും കരഞ്ഞു മാപ്പുചോദിച്ചു മനസ്സില്‍.

പതിനൊന്ന് മണിക്കാണ് കല്യാണം. രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുന്ന എന്നെ കണ്ടപ്പോള്‍ അമ്മയുടെ കണ്ണുനിറഞ്ഞു,

വൈകിപ്പോയല്ലോ അഭി എന്നുപറഞ്ഞ അമ്മയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..

അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഞാന്‍ കുഴങ്ങി.
ദൈവമേ ഒരുക്കലൂടെ തരുവോ എനിക്കവളെ. പൊന്നുപോലെ ഞാന്‍ കത്തോളം.
അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാനത് പറഞ്ഞുകൊണ്ടേയിരുന്നു.

പത്തരക്കുതന്നെ ഞാനും അമ്മയും മണ്ഡപത്തില്‍ എത്തി. അധികം ആളുകളൊന്നുമില്ലാത്ത ചെറിയൊരു കല്യാണം,
എന്റെ കണ്ണുകള്‍ അവളെ തിരഞ്ഞുകൊണ്ട് സകലയിടത്തും ഓടിനടക്കുന്നുണ്ട്.
കല്യാണപ്പെണ്ണായി ഒരുങ്ങി നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തി കണ്ണീര്‍ ധാരയായി കവിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി.

ഇല്യ. മറ്റൊരാള്‍ അവളുടെ കഴുത്തില്‍ താലികെട്ടുന്നത് കാണാനുള്ള ശക്തി എനിക്കില്ല.
ഞാന്‍ വേഗം പുറത്തേക്കോടി.

ഒന്ന് നിന്നെ.

പിറകില്‍ നിന്നും വിളികേട്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി..

ആരാ, എന്നോടായാള്‍ ചോദിച്ചു.

ഞാന്‍,, ഞാന്‍ കല്യാണം കൂടാന്‍ വന്നതാ. നിങ്ങള്‍.
ഞാന്‍ തപ്പിത്തടഞ്ഞുകൊണ്ട് ചോദിച്ചു.

ആഹാ കല്യാണത്തിന് വന്നവന് കല്യാണച്ചെക്കനെ അറിയില്ലേ.
എന്റെ കല്യാണം ആണ്.

ഓ ഞാന്‍ ലച്ചുവിന്റെ. അല്ല ലക്ഷ്മിയുടെ

ലക്ഷ്മിയുടെ...?

ലക്ഷ്മിയുടെ ഒരു സുഹൃത്താണ്. ഞാന്‍ താള്‍ താഴ്ത്തിപ്പറഞ്ഞു,

ഓ എന്നിട്ടെന്താ കല്യാണം കൂടാതെ പോകുന്നെ.?

അത് അത് എനിക്കൊരു അര്ജന്റ് കാള്‍ വന്നു .. അതാ പോകുന്നെ..

ഓ എന്നാല്‍ ശെരി. പ്രാര്‍ത്ഥിക്കണം.

ഉം. ഞാനൊന്ന് മൂളി തിരിഞ്ഞു നടന്നു.,

അഭി...
അയാളുടെ വിളികേട്ട് ഞാന്‍ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി,.

എനിക്കറിയാം നിങ്ങളെ. ലക്ഷ്മി എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.
താനൊക്കെ ഒരു മനുഷ്യനാണോടോ. സ്വന്തം ജീവന്റെ തുടിപ്പിനെ ചവിട്ടിക്കൊന്നിട്ട്.. തനിക്കൊക്കെ എങ്ങിനാടോ ഉറക്കം വരുന്നേ.
ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നവും എല്ലാം നശിപ്പിച് അവളെ വഴിയാതാരമാക്കിയില്ലേ താന്‍.. ഈ ശാപമൊന്നും തീരാതെ താനൊന്നും മരിക്കില്ലെടോ. നരകിച്ചു ജീവിക്കും ദൈവത്തിനുപോലും വേണ്ടാതെ,

ഇത്രയും കേട്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു,
അയാളുടെ ഓരോവാക്കുകളും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നുണ്ട്. പാപിയാണ് ഞാന്‍ പാപി. എന്റെ കുഞ്ഞിനെ കൊന്ന, ഒരു പെണ്ണിന്റെ ജീവിതം തകര്‍ത്ത വലിയ പാപി.

തോളില്‍ ഒരു കൈവന്ന് പതിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തലയുയര്‍ത്തി. അയാള്‍ തന്നെ.

അയാള്‍ എന്റെ അരികിലിരുന്നു.
കുറ്റബോധം തോന്നുന്നുണ്ടോ അഭി നിനക്കിപ്പോള്‍. ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ. എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് പുതിയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ..?

എല്ലാം ഉണ്ട്, പക്ഷെ എന്റെ ലക്ഷ്മി. അവളില്ലാതെ,,. ഇല്യ അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു,

ലക്ഷ്മി..
അയാളുറക്കെ വിളിച്ചു,
അവള്‍ എന്റെ അരികിലേക്ക് വന്നു.

നോക്ക് അഭി, ദൈവം കൂട്ടിച്ചേര്‍ത്തതിനെ പിരിക്കാന്‍ നമുക്ക് അവകാശമില്ല. മദ്യത്തിനേക്കാളും ആനന്ദമാണ് കുടുംബജീവിതം. അത് നിനക്കിപ്പോള്‍ മനസ്സിലായിക്കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിന്റെ ലക്ഷ്മിയെ എനിക്ക് വേണ്ടടോ. അവളല്ല എന്റെ കല്യാണപെണ്ണ്.
ഒരിക്കല്‍പോലും നീ ആ കല്യാണക്കുറിയിലേക്ക് നോക്കിയിട്ടില്ല അല്ലെ. നിനക്ക് നോക്കാന്‍ കഴിയില്ലെന്നെനിക്കറിയാര്‍ന്നു, ഞാനും നിന്റെ അമ്മയും നിന്റെ ലക്ഷ്മിയും അറിഞ്ഞോണ്ട് നടത്തിയ ഒരു നാടകമായിരുന്നു ഇത്,

നിന്റെ ലക്ഷ്മി എന്റെ ഫ്രിണ്ടാണ്. എന്റെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയപ്പോഴായാണ്. നിങ്ങളുടെ കാര്യങ്ങളൊക്കെ ഞാനറിയുന്നത്. എനിക്കുറപ്പായിരുന്നു നീ അവളെ തിരഞ്ഞുവരുമെന്ന്.

അലമാരയില്‍ സൂക്ഷിച്ച ഡിവോഴ്‌സ് പേപ്പറെടുത് കീറിക്കളഞ്ഞു ജീവിക്കാന്‍ നോക്കെടോ. എന്ന് പറഞ്ഞു അയാള്‍ ലക്ഷ്മിയുടെ കൈ എന്റെ കയ്യിലേക്ക് വെച്ചുതന്നു.
നടക്കുന്നത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാനപ്പോള്‍.
......................................

സാര്‍. പോകുന്നില്ലേ. ഇന്നല്ലേ സാറിന്റെ വൈഫിന്റെ ഡെലിവറി..?
എന്റെ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്നവളുടെ ചോദ്യം കേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്,

പറയാന്‍ മറന്നു, ഇന്നാണ് ലക്ഷ്മിയുടെ പ്രസവത്തിന്റെ ദിവസ്സം. ലേബര്‍ റൂമിലേക്ക് പോകുമ്പോള്‍ ഞാന്‍ അരികില്‍ വേണമെന്ന് അവള്‍ നിര്‍ബന്ധം പറഞ്ഞിരുന്നു.

ലക്ഷ്മി പ്രസവിച്ചൂട്ടോ. പെണ്കുഞ്ഞാണ്,

ലേബര്‍ റൂമില്‍ നിന്നും കയ്യിലൊരു മാലാഖ കുട്ടിയുമായി വന്ന് നേഴ്‌സ് ഇത് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അവര്‍ കുട്ടിയെ എന്റെ കയ്യില്‍ തന്നു, അവളുടെ നെറ്റിയില്‍ ഓര്മ്മ കൊടുത്തപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു,

മാഡം ലക്ഷ്മിക്ക്..?

ശീ ഈസ് ആള്‍റൈറ്. അകത്തുണ്ട് പോയി കണ്ടോളു.

മരണവേദന സഹിച്ചുകൊണ്ട് എനിക്കൊരു മാലാഖയെതെന്ന് പാതിജീവന്‍ ഇല്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു. അവളുടെ കൈ എന്റെ നെഞ്ചോട് ചേര്‍ത് മാപ്പെന്ന് പറയുമ്പോള്‍ അവളുടെ കവിളിലൂടെ ആനന്ദക്കണ്ണീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

മദ്യം തകര്‍ത്ത കുടുംബത്തിന് വേണ്ടി..

രചന : ഉനയിസ് ബിന്‍ ബഷീര്‍

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................