ഒരു സ്ത്രീ പുരുഷനില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ???????????????????
ഈ ന്യൂജനറേഷന്‍ കാലത്ത് (അങ്ങിനെ ഒരു കാലമുണ്ടോ ആവോ) പെമ്പിള്ളാര്‍ നോട്ടമിടുന്നത് അല്‍പസ്വല്‍പം കഞ്ചാവൊക്കെ അടിച്ച് ഇടക്കെങ്കിലും വെള്ളമടിക്കുന്ന ഫുള്‍ ടൈം ഒരു പാക്ക് സിഗരറ്റ് പോക്കറ്റില്‍ സൂക്ഷിക്കുന്ന ആമ്പിള്ളാരെ ആണെന്ന് ചില യുവതികളെങ്കിലും പറയാറുണ്ട്. എന്നാല്‍ അതാണോ സത്യം? കുളിക്കാതെ മുടിയും ജടപിടിച്ചു നടക്കുന്നവരെ ആണോ യഥാര്‍ത്ഥത്തില്‍ പെമ്പിള്ളാര്‍ക്ക് ഇഷ്ടം എന്ന് ചോദിച്ചാല്‍ അല്ല എന്നാണു വിവരമുള്ളവര്‍ ഉത്തരം പറയുക.
പിന്നെന്തൊക്കെകാര്യങ്ങള്‍ ആണ് ഒരു സ്ത്രീ അല്ലെങ്കില്‍ യുവതി പുരുഷനില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളെന്ന് നമുക്ക് പരിശോധിക്കാം. ജീവിതത്തില്‍ അല്‍പസ്വല്‍പം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകള്‍ക്ക് പ്രിയം. ഏതൊക്കെ കാര്യത്തില്‍ ആണ് ആ ഡീസന്റ്‌സി വേണ്ടതെന്നു നമുക്ക് പരിശോധിക്കാം.
1. വസ്ത്രധാരണം
മാന്യമായ വൃത്തിയുള്ള ഇസ്തിരിയൊക്കെ ഇട്ട വസ്ത്രം ധരിക്കുന്ന ജെന്റില്‍മാന്‍മാരെ സ്ത്രീകള്‍ ഒന്ന് വേറെ തന്നെ നോക്കും. അല്ലാതെ വസ്ത്രത്തിലും വസ്ത്രത്തിലും റോക്കിംഗ് തുടര്‍ന്നാല്‍ ഇവനെ സഹിക്കേണ്ടി വരുമോ എന്ന ഭയമായിരിക്കും പെമ്പിള്ളാര്‍ക്ക്.
2. ഗന്ധം
എത്ര ലുക്കുണ്ടായിട്ടെന്താ, അടുത്ത് വന്നാല്‍ ഓക്കാനിച്ചു പോകും മണം കാരണം എന്ന് പറയുന്നത് കേട്ടിട്ടില്ലേ ? വിയര്‍പ്പ് നാറ്റം തടയുവാന്‍ സുഗന്ധം പൂശുന്നത് നല്ലതാണ്. സിഗരറ്റിന്റെയും പാന്‍പരാഗിന്റെയും സ്ത്രീകള്‍ തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ്. അത് പോലെ തന്നെയാണ് മദ്യത്തിന്റെ മണവും.
3. ശാരീരിക ഭംഗി
തങ്ങള്‍ കേട്ടുന്നവര്‍ക്ക് സിക്‌സ് പാക്ക് വേണമെന്ന് മിക്ക സ്ത്രീകളും പരിഗണിക്കാറില്ല. മറിച്ച് കുടവയറന്‍മാരെയോ ഭയങ്കര മസിലുള്ളവരെയോ വേണ്ടെന്നാകും സ്ത്രീകള്‍ പറയുക. ഉയരം സ്ത്രീകള്‍ നോക്കുന്ന ഒരു കാര്യമാണ്. കൂടാതെ വെളുത്തു തുടുത്ത് ചോക്ലെറ്റ് പയ്യന്മാരെ സ്ത്രീകള്‍ തിരിഞ്ഞു നോക്കാറില്ല. ഇരുനിറക്കാരെ ആയിരിക്കും സ്ത്രീകള്‍ കണ്ണ് വെക്കുക.
4. ബബ്ബബ്ബ അടിക്കുന്നവരെ സ്ത്രീകള്‍ തിരിഞ്ഞു നോക്കില്ല.
തങ്ങളോട് സംസാരിക്കുമ്പോള്‍ ബബ്ബബ്ബ അടിക്കുന്നവരെ പെണ്‍കുട്ടികള്‍ മൈന്‍ഡ് ചെയ്യില്ല. കൂടാതെ ഓവര്‍ സ്മാര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല.
5. തന്നെപ്പൊക്കികളെ സ്ത്രീകള്‍ വെറുക്കും
താനൊരു സംഭവമാണ്, പ്രസ്ഥാനമാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് വീമ്പു പറയുന്ന ചെക്കന്മാരെ പെമ്പിള്ളാര്‍ക്ക് വെറുപ്പാണ് എന്ന കാര്യം മനസിലാക്കുക. തന്റെ പിറകെ ഇത്ര പെണ്ണുങ്ങള്‍ നടന്നിട്ടുണ്ടെന്നും താന്‍ വലിക്കുന്നത് ഇങ്ങനെയാണ്, താന്‍ മദ്യപിക്കുമ്പോള്‍ ഇങ്ങനെയാണ് എന്നൊക്കെ പറയുന്നവരെ യുവതികള്‍ മൈന്‍ഡ് ചെയ്യില്ലെന്നും മനസിലാക്കുക. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്സിലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആണ്‍പിള്ളേര്‍ അറിയുക! വമ്പത്തരങ്ങള്‍ ക്രെഡിറ്റ് ആയി കരുതുന്ന അല്‍പന്‍മാരോട് പുച്ഛം തോന്നാത്ത പെണ്‍കുട്ടികളില്ല.
6. കൊണ്ഫിഡന്‍സ്
തങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നവരെ ആയിരിക്കും സ്ത്രീകള്‍ ഇഷ്ടപ്പെടുക. കണ്ണുകള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആയിരിക്കും നിങ്ങളുടെ സ്‌നേഹം അവര്‍ തിരിച്ചറിയുക.
7. വായ്നോട്ടം സ്ത്രീകള്‍ വെറുക്കുന്ന മറ്റൊരു കാര്യം
കൂടെ പോകുമ്പോള്‍ വരെ മറ്റു സ്ത്രീകളെ വായ്‌നോക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പുച്ഛം ആയിരിക്കും. വായ്നോട്ടത്തില്‍ സ്ത്രീകള്‍ ഒരിക്കലും നിങ്ങള്‍ക്ക് കമ്പനി തരില്ല.
8. സെന്‍സ് ഒഫ് ഹ്യൂമര്‍
നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന പുരുഷന്മാര്‍ വളരെവേഗം സ്ത്രീകളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്. വടക്കുനോക്കിയന്ത്രം മോഡല്‍ കോമഡി പറ്റില്ലെന്നര്‍ത്ഥം
9. പുഞ്ചിരി തൂകുന്ന മുഖം
പുഞ്ചിരി തൂകുന്ന മുഖം സ്ത്രീകള്‍ പെട്ടെന്ന് ശ്രദ്ധിക്കും. അട്ടഹാസമല്ല, മറിച്ച് ചെറുപുഞ്ചിരികള്‍ ആയിരിക്കും സ്ത്രീകള്‍ ഇഷ്ടപ്പെടുക.
10. ശ്രദ്ധയും ബഹുമാനവും
കെയര്‍ ചെയ്യുന്നവരെയും സംസാരത്തിലും മറ്റും സ്ത്രീകളോട് ബഹുമാനം പുലര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് ഒരു സോഫ്റ്റ്കോര്‍ണര്‍ ഉണ്ടായിരിക്കും.
11. മീശയും താടിയും
മീശയും താടിയും പറ്റെ വടിക്കുന്നവരോടും നീട്ടി വളര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് അത്ര താല്പര്യം കാണില്ല. കുറ്റിതാടിയോ കുറ്റി മീശയോ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനം തെളിയിക്കുന്നത്.
12. ഹെയര്‍സ്‌റ്റൈല്‍
പറ്റെ താഴ്ത്തി മുടി ചീകുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. കുറച്ചു പാറുന്ന മുടികളോട് ആയിരിക്കും സ്ത്രീകള്‍ക്ക് താല്പര്യം. മുടി ന്യൂ ജനറേഷന്‍ സ്‌റ്റൈലില്‍ സ്‌പൈക്ക് ചെയ്ത ആളുകളെയും മുടി നീട്ടി വളര്‍ത്തുന്നവരെയും സ്ത്രീകള്‍ ഒന്ന് നോക്കും. അല്പം ജെല്‍ തെക്കുന്നവരെയും സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും.

Comments
Post a Comment