ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ പാര്‍വതിക്ക് സര്‍പ്രൈസ് നല്‍കാന്‍ ജയറാം ഒപ്പിച്ച കുസൃതി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വതിയും ജയറാമും. സിനിമയില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച ഇരുവരും ജീവിതത്തിലും അത് തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. വളരെ സാഹസപ്പെട്ടാണ് പ്രണയിച്ചിരുന്നപ്പോള്‍ ഇവര്‍ കണ്ടുമുട്ടിയിരുന്നത്. കമിതാക്കളായിരുന്ന സമയത്ത് പാര്‍വതിയെ കാണുന്നതിനും സംസാരിക്കുന്നതിനുമായി ബുദ്ധിമുട്ടിയിരുന്ന കാര്യമൊക്കെ അഭിമുഖങ്ങളിലൂടെ ജയറാം വ്യക്തമാക്കിയിരുന്നു.
പാര്‍വതിയോടൊപ്പെ എല്ലായപ്പോഴും അമ്മയും ഉണ്ടാവുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് അതിസാഹസികമായാണ് പാര്‍വതി ജയറാമിനെ വിളിച്ചിരുന്നത്. പ്രണയിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന വിലക്കുകളെയെല്ലാം ധൈര്യപൂര്‍വ്വം നേരിട്ട ജയറാം വിവാഹത്തിന് ശേഷമുണ്ടായ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് അടുത്തിടെ വിവരിച്ചിരുന്നു.
പ്രണയിച്ചിരുന്നപ്പോള്‍ നിരവധി തടസ്സങ്ങള്‍ മുന്നിലുണ്ടായിരുന്നു. ധൈര്യപൂര്‍വ്വം അതെല്ലാം നേരിട്ടതിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷമുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജയറാം. വിലക്കുകളെ അവഗണിച്ച് പാര്‍വതിയെ ജീവിത സഖിയാക്കിയതിന്റെ ത്രില്ലിലായിരുന്നു ജയറാം. പാര്‍വതിയെ വിളിക്കാനും അടുത്തു കിട്ടാനും ഇനി ഒരു തടസ്സവുമില്ലല്ലോയെന്ന ആശ്വാസമായിരുന്നു.
ആദ്യമായി പാര്‍വതിയെ തനിച്ചു കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ജയറാം. വിവാഹ ശേഷമുള്ള ഹണിമൂണ്‍ യാത്രയെക്കുറിച്ച് കോമഡി ഫെസ്റ്റിവല്‍ പരിപാടിക്കിടയിലാണ് ജയറാം വിവരിച്ചത്. പാര്‍വതിയെ അത്ഭുതപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ജയറാം ആ കുസൃതി ഒപ്പിച്ചത്. എന്നാല്‍ ആ പണി കാരണം താന്‍ നാണം കെടുമെന്ന് താരം കരുതിയിരുന്നില്ല.
ജയറാം കുളിക്കാന്‍ പോകുന്നത് വരെ റൂമില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുളിക്കാന്‍ പോയ ജയറാമാവട്ടെ പാര്‍വതിയെ അത്ഭുതപ്പെടുത്താനുള്ള പണി മനസ്സില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. പാര്‍വതിയെ അത്ഭുതപ്പടുത്താനായി മുണ്ട് മാത്രം ഉടുത്ത് ഒച്ച വെച്ചായിരുന്നു ജയറാം ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ അതേ വേഗതയില്‍ത്തന്നെ താരം അകത്തേക്ക് ഓടുകയും ചെയ്തു.
ഓണത്തിന്റെ സമയമായിരുന്നു അത്. ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ജയറാമിനെ ക്ഷണിക്കാനായി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അവര്‍ വന്ന വിവരം പാര്‍വതി ജയറാമിനെ അറിയിച്ചിരുന്നില്ല.

Comments
Post a Comment