പ്രണവിന്റെ ആദിയെ വ്യത്യസ്തമാക്കുന്ന അഞ്ച് കാര്യങ്ങള്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ നായക അരങ്ങേറ്റ ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആദിയുടെ ചില പ്രത്യേകതകള്‍.
പ്രണവ് മോഹന്‍ലാലിന്റെ ചുവടു വയ്പ്പ്
ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്നതു തന്നെയാണ്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കെത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അന്ന് നേടിയിരുന്നു. പിന്നീട് ഒന്നാമന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വീണ്ടും സിനിമയില്‍ എത്തുമെന്ന് പ്രേക്ഷകര്‍ അന്നേ ഉറപ്പിച്ചിരുന്നു. അതെന്ന് സംഭവിക്കുമെന്നുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. വര്‍ഷങ്ങള്‍ക്ക് ശേഷം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്തിലാണ് താരത്തെ കണ്ടത്.
ജീത്തു ജോസഫ് എന്ന ത്രില്ലറുകളുടെ ഉസ്താദ്
പുതിയ കാലത്തെ മലയാള സിനിമയിലെ ത്രില്ലറുകളുടെ ഉസ്താദാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, ഊഴം എന്നിവ ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലര്‍ ചിത്രങ്ങളാണ്. അതിനാല്‍ ആദി ഒരു മികച്ച തിയേറ്റര്‍ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കാം
പാര്‍ക്കൗറും പുതുമ നിറഞ്ഞ ആക്ഷനും
മലയാളത്തില്‍ ആദ്യമായാണ് പാര്‍ക്കൗര്‍ വരുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. എന്നാല്‍ ഹെവി ആക്ഷന്‍ പ്രതീക്ഷിച്ച് ആരും തിയേറ്ററിലേക്ക് വരരുതെന്നാണ് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. ആദി ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ കൂടിയാണ്.
ഡ്യൂപ്പില്ലാതെ പ്രണവ്
പാര്‍ക്കൗര്‍ പോലുള്ള സാഹസിക രംഗങ്ങള്‍ പോലും ഡ്യൂപ്പില്ലാതെ പ്രണവ് മോഹന്‍ലാല്‍ സ്വന്തമായാണ് ചെയ്തിരിക്കുന്നത്. പഠനകാലത്ത് പാര്‍ക്കൗറിന്റെ ചെറിയ പരിശീലനങ്ങള്‍ ലഭിച്ചിട്ടുള്ള ആളാണ് പ്രണവ്
പ്രണവിന്റെ സ്വന്തം പാട്ട്
പ്രണവ് അവതരിപ്പിക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രം ഒരു സംഗീത പ്രേമിയാണ്. സംഗീതമാണ് അയാളുടെ സ്വപ്നം. ആദിയിലെ ഇംഗ്ലീഷ് പാട്ടിന് വരികള്‍ എഴുതിയതും പാടിയതും ഗിറ്റാര്‍ വായിച്ചതും പ്രണവ് തന്നെയാണ്
Comments
Post a Comment