ഭര്‍ത്താവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്ക് കൂട്ടിന് മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുത്; രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ വാക്കുകള്‍===============
ഭാര്യയും ഭര്‍ത്താവും ലൈംഗീകതയുടെ പേരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ അര്‍ത്ഥവത്തായ കുറിപ്പ് വൈറലാകുന്നു. കലാ ഷിബുവിന് അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രണ്ടു പൊടി കുഞ്ഞുങ്ങളുമായി തന്നെ കാണാന്‍ വീട്ടിലെത്തിയ സംഭവം വിവരിച്ച് കൊണ്ടാണ് കലയുടെ കുറിപ്പ് തുടങ്ങുന്നത്.
ഭര്‍ത്താവിന് ഒരു അവിഹിതം എന്ന് കേള്‍ക്കുന്നത് ഈ ലോകത്ത് ഒരു പുതുമ അല്ല.. സ്വന്തം വീട്ടുകാര്‍ പോലും തള്ളിക്കളയും എന്നത് ഒരു അതിശയമേ അല്ല.., മകന്റെ അവിഹിത ബന്ധത്തില്‍ നിന്നും തനിക്കു സ്വര്‍ണ്ണവും പണ്ടവും കിട്ടുന്നു എങ്കില്‍ ആ അവളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വലിയ കാര്യം ആണ്.താലി കെട്ടി കൊണ്ട് വന്നവള്‍ അപഥസഞ്ചാരിണി..! ഒരിക്കലും പുരുഷനെ കുറ്റം പറയാന്‍ വയ്യ.
പിന്നെ ഭാര്യ ആണോ കുറ്റക്കാരി..? കല കുറിക്കുന്നു.
കല ഷിബുവിന്റെ ഫേസ്ബുക്ക് പോസാറ്റിന്റെ പൂര്‍ണരൂപം:
അടുത്തറിയാവുന്ന ഒരു പെണ്‍കുട്ടി രാവിലെ രണ്ടു പൊടി കുഞ്ഞുങ്ങളുമായി വീട്ടിലെത്തി. കുറച്ചു ശാരീരിക അസ്വസ്ഥകളോടെ ഇരിക്ക്കായിരുന്നു ഞാനും.. ആ മുഖഭാവം ,ചേച്ചി എനിക്ക് വേണ്ടി കുറച്ചു സമയം തരാമോ എന്ന ചോദ്യം.. എന്തൊക്കെയോ കാര്യങ്ങള്‍ എനിക്കറിയാം പൂര്‍ണ്ണമായും അറിയുകയും ഇല്ല.. മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്തതാവ് വന്ന് വിളിച്ചത് സ്നേഹിച്ചാണെന്നു തോന്നി..പക്ഷെ മറ്റെന്തോ ഗൂഢലക്ഷ്യം ആണ് ചേച്ചി.. കുഞ്ഞുങ്ങളെയും കൊന്നു ഞാന്‍ ഇല്ലാതാകും..' നക്ഷത്രക്കണ്ണുള്ള ഒരു നാല് വയസ്സുകാരന്‍ കഥയറിയാതെ നോക്കി ചിരിക്കുന്നു.. അവന്റെ ചേച്ചി , ഒന്‍പതു വയസ്സ് കാരി പ്രായത്തിനു നിരക്കാത്ത കാര്യങ്ങള്‍ കേട്ട് എന്തൊക്കെയോ ചിന്തിച്ചു തലകുനിച്ചു ഇരിക്കുന്നു..
ഈ രണ്ടു കുഞ്ഞുങ്ങളെയും ഇല്ലാതെ ആക്കി താനും അവസാനിക്കുമെന്നാണ് 'അമ്മ പറയുന്നത്...! ഭാര്തതാവിനു ഒരു അവിഹിതം എന്ന് കേള്‍ക്കുന്നത് ഈ ലോകത്ത് ഒരു പുതുമ അല്ല.. സ്വന്തം വീട്ടുകാര്‍ പോലും തള്ളിക്കളയും എന്നത് ഒരു അതിശയമേ അല്ല.. , മകന്റെ അവിഹിത ബന്ധത്തില്‍ നിന്നും തനിക്കു സ്വര്‍ണ്ണവും പണ്ടവും കിട്ടുന്നു എങ്കില്‍ ആ അവളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വലിയ കാര്യം ആണ്..! താലി കെട്ടി കൊണ്ട് വന്നവള്‍ അപഥസഞ്ചാരിണി..! ഒരിക്കലും പുരുഷനെ കുറ്റം പറയാന്‍ വയ്യ. പിന്നെ ഭാര്യ ആണോ കുറ്റക്കാരി..?
ഭാര്യയും ഭര്‍ത്തവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.. പുരുഷന്‍( ഭൂരിപക്ഷം ) ശരീരം കൊണ്ടും സ്ത്രീ മനസ്സ് കൊണ്ടും ലൈംഗിക ആസ്വദിക്കുന്നവരാണ്.. അത് കൊണ്ട് തന്നെ ചില്ലറ പ്രശ്നങ്ങള്‍ പോലും ഭാര്യയെ കിടപ്പറയിലെ നിര്വികാര ജീവി ആക്കും.. അതെ കാരണം കൊണ്ട് തന്നെ ആണിന് മറ്റൊരു സ്ത്രീയോട് ആസക്തി വരാം.. അല്ലാതെയും വരാം.... അവിഹിത ബന്ധം വരുന്ന വഴികള്‍ ഇനി ഭാര്തതാവിന്റെ കിടപ്പറയില്‍ മരവിച്ചു കിടക്കുന്നവള്‍ക്കു മറ്റൊരു പുരുഷന്‍ വന്നാല്‍ അന്തം വിടരുത്.. വരും.. കാരണം , ലൈംഗികത അവള്‍ക്കു മനസ്സ് കൊണ്ടാണ്..!
ഭാര്തതാവിനോടുളള പക അവളെ അയാളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതാണ്.. അല്ലാതെ അതൊക്കെ അവളുടെ ശാരീരിക പ്രശനങ്ങള്‍ അല്ല.. സ്നേഹത്തോടെ , കരുതലോടെ പരിഗണിക്കുന്നവന് മുന്നില്‍ അവള്‍ തികഞ്ഞ സ്ത്രീ തന്നെ ആകും... പല മനസ്സുകളിലൂടെ സഞ്ചരിക്കുമ്പോള്‍.. അറിയുന്ന കാര്യങ്ങള്‍ ആണ്... സ്ത്രീ ഇതാണ്...പുരുഷന്‍ ഇങ്ങനെ ആണ്... ശരീരത്തിന്റെ ആരോഗ്യം കെടുമ്പോള്‍ പുരുഷന്റെ ലൈംഗികത നിലയ്ക്കും എങ്കില്‍ , അവള്‍ ''ഒഴുകി കൊണ്ടേ ഇരിക്കും...
മന്ദതയും മരവിപ്പും അവള്‍ അനുഭവിക്കില്ല , മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഉണ്ട് എന്നാല്‍...! അവനോടു തീര്‍ച്ചയായും അവള്‍ അടിമപ്പെടും... ശരീരം കൊണ്ടും മനസ്സ് കൊണ്ടും... ആണിന്റെ മസിലു കണ്ടു ആസക്തി ഉണ്ടാകുന്ന സ്ത്രീകള്‍ ഉണ്ടാകാം.. പക്ഷെ വിരളം..! ഭൂരിപക്ഷവും മനസ്സിന്റെ വഴിക്കാണ് വികാരങ്ങള്‍ കെട്ടിപടുത്തുന്നത്.. അത് മാത്രമല്ല... ലൈംഗികതയില്‍ അവള്‍ പുരുഷനോളം ശക്തയാണ്.. സ്ത്രീയെ അറിയുന്ന പുരുഷന് കണ്ടെത്താന്‍ പറ്റുന്ന പുണ്യം.. ഇനി ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യം..
ശെരി ആണോ തെറ്റാണോ എന്നത് അവനവന്റെ മനഃസമാധാനത്തിന്റെ അളവ് പോലെ നിശ്ചയിക്കുക ആണ് നല്ലത്... ദുസ്സഹമാണ് ചില ഏടുകള്‍ .. അനുഭവം എല്ലാര്ക്കും ഉണ്ട്.. പല തരത്തില്‍ ഉള്ള പ്രശനങ്ങള്‍.. എല്ലാം ഭാര്തതാവിന്റെ , ഭാര്യയുടെ അവിഹിതം അല്ല.. അതിലും മേലെ എന്തൊക്കെ ! മരണത്തെ മുഖാമുഖം കാണുമ്പോഴേ ജീവിതത്തിന്റെ വില അറിയൂ... മരണത്തിന്റെ ഗന്ധം ഒരിക്കലെങ്കിലും ശ്വസിച്ചു വീണ്ടും ജനിച്ചവര്‍ എത്ര...! പിച്ച വെച്ച് തുടങ്ങണം..
ഇരുണ്ട അഗാധ ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നു പൊയ്ക്കൊണ്ടിരുന്ന നിമിഷങ്ങള്‍ ഓര്‍മ്മയില്‍ എന്നുമുണ്ട്.. എന്തെന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയുന്നില്ല... ബന്ധങ്ങളില്‍ നിന്നൊക്കെ ഒളിച്ചോടണം എന്നേ ഉണ്ടായിരുന്നുള്ളു..! ഇന്ന് , ഭൂമിയില്‍ ഒരാളെ എങ്കിലും കൈ പിടിച്ചു ഉയര്‍ത്തി കൊണ്ട് വരാന്‍ കഴിഞ്ഞു പോയ കാലങ്ങള്‍ തുറന്നു കാണിക്കാന്‍ ഇമേജ് നോക്കാറില്ല..
ഫേസ് ബുക്കില്‍ എഴുതുമ്പോള്‍ എവിടെയൊക്കെയോ ഞാനും ക്രൂശിക്കപ്പെടുമെന്നു ഭയക്കാറില്ല.. കാരണം ഇതെനിക്കുള്ള മരുന്ന്... ഈ ചങ്കുറ്റം സ്വയം നേടിയെടുത്തേ പറ്റൂ..... ആര് കൂടെ ഇല്ല എങ്കിലും എല്ലാവരും ജീവിക്കും..അത് മാത്രമാണ് സത്യം...!

Comments
Post a Comment