പങ്കാളിയുടെ അമിതമായ ഫോണ്‍ നെറ്റ് ഉപയോഗത്തെ സംശയത്തോടെ കാണുന്ന ഭാര്യയോ ഭര്‍ത്താവോ ആണോ നിങ്ങള്‍?
പങ്കാളി അധിക സമയം ഫോണിലും നെറ്റിലും ചിലവിടുന്നതിനെ സംശയത്തോടെ കാണുന്ന ഭാര്യയോ ഭർത്താവോ ആണോ നിങ്ങൾ? എങ്കിൽ മാത്രം നിങ്ങൾ ഇത് വായിക്കുക! കാരണം നിങ്ങൾ ഡില്യൂഷണല്‍ ഡിസോഡർ എന്ന രോഗാവസ്ഥയിലാണ്.
എന്താണ് ഡില്യൂഷണല്‍ ഡിസോഡർ? ഡില്യൂഷണല്‍ എന്നാല്‍ രോഗസ്വഭാവമുള്ള മിഥ്യാധാരണകള്‍ അഥവാ വികലമായ വിശ്വാസങ്ങളുമാണ്. ഡില്യൂഷണല്‍ ഡിസോഡറില്‍ രോഗിക്ക് പ്രധാനമായും ഉദാഹരണത്തിന് ഭാര്യക്ക് ഭര്‍ത്താവിനെ സംശയം. പക്ഷേ ഈ സംശയത്തിന് വ്യക്തമായ തെളിവുകളോ സാഹചര്യങ്ങളോ ഉണ്ടാകണമെന്നില്ല. തന്നെയുമല്ല ഈ വികലമായ വിശ്വാസങ്ങള്‍ക്കെതിരായി നാമെന്തങ്കിലും തെളിവുകളോ സംശയാതീതമായ ന്യായീകരണങ്ങളോ നല്കിയാല് അതൊരിക്കലും അംഗീകരിക്കാന്‍ രോഗി തയാറാവുകയില്ല.
ഡില്യൂഷണല്‍ ഡിസോഡര്‍ ഉള്ള രോഗികള്‍ പ്രധാനമായും സമയം ചിലവഴിക്കുന്നത് അവരുടെ സംശയങ്ങളെ പറ്റി ചിന്തിക്കാനും, കൂടുതല്‍ ബലപ്പെടുത്തുവാനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനും ആയിരിക്കും. ഉദാഹരണത്തിന് ഭര്‍ത്താവിനെ സംശയമുള്ള ഭാര്യമാര്‍ തങ്ങളുടെ സമയത്തിന്റെയും ആരോഗ്യത്തിന്റെയും സിംഹഭാഗവും ചിലവഴിക്കുന്ന ഭര്‍ത്താവിനെ പിന്തുടരുന്നതിലായിരിക്കും. അതായത് ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുക, വാട്ട്സപ്പ്-ഫെയ്സ്ബുക്ക് മെസേജുകള്‍ വായിച്ചു തന്റേതായ നിഗമനങ്ങളില്‍ എത്തിച്ചേരുക, ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ പരിശോധിക്കുക. ഇത്തരം പ്രവണതകള്‍ക്ക് കാരണം രോഗിയുടെ ജീവിതത്തിലും, പ്രവര്‍ത്തന മണ്ഡലങ്ങളിലും കാലക്രമേണ പല പ്രതിസന്ധികളും പ്രശ്നങ്ങളും വന്ന് ചേരും സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം വഴക്കുകൂടൽ, ദേഹോപദ്രവം തുടങ്ങി പല ബുദ്ധിമുട്ടുകളും ഉണ്ടാകും. സംശയരോഗങ്ങള്‍ പലതരത്തിലുണ്ട്.അതില്‍ ഏറ്റവും കൂടുതല്‍ കാണുന്നതാണ് ജീവിത പങ്കാളിയുടെ ആത്മാര്തഥയില് സംശയം. ആരോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുക എന്ന നിരന്തരം സംശയം ചിലരില്‍ രോഗലക്ഷണമാണ്. എല്ലാവരും തന്നെ ശ്രദ്ധിക്കുകയാണെന്നും, തന്നെ പറ്റി ചര്‍ച്ച ചെയ്തു. കളിയാക്കുകയാണെന്നും ഉറച്ചു വിശ്വസിക്കുന്നതു ഡില്യൂഷണല്‍ ഡിസോഡറില്‍ പെടുന്ന ലക്ഷണങ്ങളാണ്. പ്രായമായവരില്‍ കാണുന്ന പ്രധാന രോഗ ലക്ഷണം തന്റെ ശരീരത്തില്‍ കൃമികള്‍ അല്ലെങ്കില്‍ വിവിധ തരം അണുക്കള്‍ ഉണ്ടെന്ന് വിശ്വസിക്കുകയും, എത്ര പരിശോധിച്ച് തെളിവുകള്‍ തിരുത്തിയാലും അതില്ലെന്നു വിശ്വസിക്കാന്‍ തയറാകാത്തതുമാണ്.
പ്രായമായവരില്‍ കണ്ടുവരുന്ന സ്വന്തം സാധന സാമഗ്രികള്‍ കളവുപോകുന്നു എന്ന സംശയം ഡിമെന്‍ഷ്യ ആകാം. തനിക്ക് എയ്ഡ്സ് അല്ലെങ്കില്‍ ക്യാന്‍സര്‍ പോലെ മാരകമായ രോഗങ്ങള്‍ ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന രോഗികളെയും കാണാം. എത്ര രോഗ നിര്‍ണയ പരിശോധന പ്രക്രിയകള്‍ക്ക് ശേഷവും ഇവര്‍ ഡില്യൂഷണില് തുടരുന്നതു കാണാം. തലച്ചോറില്‍ ചില പ്രത്യേക രാസവസ്തുക്കളുടെ അളവില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് ഡില്യൂഷണല്‍ ഡിസോഡര്‍ ഉണ്ടാകുന്നത്. അമിത മദ്യപാനവും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ഈ രോഗത്തിന് കാരണമാകാം. ഈ രോഗാവസ്ഥക്കു ഫലപ്രദമായ ചികിത്സ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് സൈക്യാട്രിസ്റ്റിന്റെ സഹായത്തോടുകൂടി ചികിത്സിക്കേണ്ടത് അനിവാര്യമാണ്.

Comments
Post a Comment