മനസ്സില്‍ പലതും കണക്കുകൂട്ടി അവള്‍ അവനെ വീട്ടിലേക്ക് ക്ഷണിച്ചു ശേഷം സംഭവിച്ചത്====================
എന്താ ചേച്ചിടെ പേര് ?
രമ്യ..
വീട് ?
കോഴിക്കോട്
ചെക്കന്റെ ആരായിട്ട് വരും ?
ആരുമല്ല , ഭര്‍ത്താവിന്റെ സുഹൃത്താണ് വിവാഹം കഴിക്കുന്ന പയ്യന്‍
ആഹാ , അപ്പോള്‍ ഭര്‍ത്താവ്
വിദേശത്താണ് , ആള്‍ക്ക് വരാന്‍ പറ്റാത്തോണ്ടാ , ഞാന്‍ വന്നത്
കുട്ടികള്‍ ?
രണ്ടു പേരുണ്ട് ഒരാള്‍ 7 ലും ഒരാള്‍ 5 ലും
ഇയ്യാളുടെ പേരെന്താ , രമ്യ ചോദിച്ചു
ഷാഹിദ്
നാട്, വീട്
''ഇവിടെ അടുത്താ..''
അങ്ങനെ അവര്‍ ഒന്നും രണ്ടും പറഞ്ഞ് കൂട്ടായി
അല്ലേലും കല്ല്യാണം പോലെയുള്ള വേദികളാണ് ചില സൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള സുരക്ഷിതമായ വേദി. അങ്ങനെ സൗഹൃദങ്ങള്‍ സ്ഥാപിച്ചവരും ഉണ്ട് , വിവാഹം വരെ കഴിച്ചവരും ഉണ്ട്.
നല്ല ആരോഗ്യവും സുമുഖനുമായ ചെറുപ്പക്കാരനായിരുന്നു ഷാഹിദ് , വളരെ രസികനായ ഷാഹിദിനെ രമ്യക്ക് നന്നായി ബോധിച്ചു.
പ്രായം മുപ്പത് കഴിഞ്ഞെങ്കിലും രമ്യ കാണാന്‍ നല്ല സുന്ദരിയായിരുന്നു.
വിവാഹം കഴിഞ്ഞ് പോകാന്‍ നേരം അവര്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഷാഹിദിന്റെ മൊബൈലില്‍ ആരോ വിളിക്കുന്നു .
കാളെടുത്തപ്പോള്‍, അപ്പുറത്ത് പരിചയമുള്ള ഒരു സ്ത്രീ സ്വരം
ഷാഹിദ് ഓര്‍മ്മയുണ്ടോ... ? ഞാനാണ് രമ്യാ..
''ഹാ ചേച്ചി എന്താണ് വിശേഷം ? ഇതൊരു അത്ഭുതമായിരിക്കുന്നല്ലോ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ''
''ഷാഹിദിനെ പോലുള്ള ഒരു രസികനെ വിളിക്കാതിരിക്കാന്‍ പറ്റുമോ .. പിന്നെ അന്ന് പറയാന്‍ മറന്നു പോയി ..ഷാഹിദ് ആളൊരു സുന്ദരനാണുട്ടോ. പെരുത്തിഷ്ടായി''
''ഓഹ് , ചേച്ചി സന്തോഷം. , കുട്ടികള്‍ എന്ത് പറയുന്നു , ചേട്ടന്‍ വിളിക്കാറില്ലേ?''
:''സുഖം ഷാഹിദ് , അങ്ങനെ പോകുന്നു , കുട്ടികളൊക്കെ സ്‌കൂളില്‍ പോയാല്‍ അകെ ഒരു മടുപ്പാണ് , വല്ലാത്ത ഒരു ഏകാന്തത. ചേട്ടന്‍ എല്ലാ ദിവസവും വിളിക്കും , കാര്യങ്ങളൊക്കെ തിരക്കും. നാട്ടില്‍ വന്നിട്ട് ഇപ്പൊ ഒരു വര്‍ഷമായി. എന്താ ചെയ്യാ ഷാഹിദ്. ജീവിതമായിപ്പോയില്ലേ''
അങ്ങനെ ചില ജീവിത കഥകളൊക്കെ പറഞ്ഞ് അവര്‍ ഫോണ്‍ വച്ചു.
പിന്നീട് കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ ദിവസവും രമ്യ ഷാഹിദിനെ വിളിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ വളരെ അടുപ്പമായി. മണിക്കൂറുകളോളം സംസാരിക്കും. അതിനിടയില്‍ രമ്യയുടെ വ്യക്തിപരമായ ജീവിതവും മറ്റും ഷാഹിദിനോട് പറഞ്ഞിരുന്നു .
ഭര്‍ത്താവില്ലാത്ത ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു എന്നതായിരുന്നു അവളുടെ സംസാരത്തില്‍ കൂടുതല്‍ നിറഞ്ഞ് നിന്നിരുന്നത്. ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ടത് കിട്ടുന്നില്ലെന്നും , ആകെ ഒരു വിരക്തി തോന്നുന്നെന്നും അവള്‍ വളഞ്ഞ് തിരിഞ്ഞ ഭാഷാപ്രയോഗത്തിലൂടെ ഷാഹിദ് നോട് പറയാന്‍ ശ്രമിച്ചിരുന്നു .
അതിനൊക്കെ മറുപടി ഒരു മൂളലും മറ്റുമായി ഷാഹിദ് ഒതുക്കി
ഒരു ദിവസം ഫോണ്‍ ... 'ഷാഹിദ് രമ്യയാണു''
''ആ ചേച്ചി , എന്താ രണ്ടു ദിവസമായാലോ വിളിച്ചിട്ട് എന്ത് പറ്റി?''
''ഞാന്‍ വിളിച്ചില്ലെങ്കില്‍ ഷാഹിദ് എന്നെ വിളിക്കില്ലാല്ലേ . നീ വിളിക്കുമോന്നറിയാന്‍ ഞാന്‍ മനപ്പൂര്‍വ്വം വിളിക്കാതിരുന്നതാ''
''അയ്യോ ചേച്ചി, തിരക്കായി പോയി.ഇനി ഞാന്‍ ശ്രദ്ധിച്ചോളാം കേട്ടോ''
ഉം ... ഷാഹിദ് അടുത്ത ഞായറാഴ്ച്ച എന്താ പരിപാടി?
''പ്രത്യേകിച്ച് ഒന്നുമില്ല ചേച്ചി ...എന്താ ചോദിച്ചെ ?''
ഷാഹിദ് എന്റെ വീട് കണ്ടിട്ടില്ലല്ലോ , വീട്ടിലേക്കു വാ , വീടൊക്കെ കണ്ടിട്ട് ഭക്ഷണം കഴിച്ചിട്ടു പോവാം. ഇവിടെ എല്ലാവരും ഉണ്ട് ....എല്ലാവരെയും കാണാലോ.
പിന്നെ വരുമ്പോള്‍ വണ്ടി ഒന്നും കൊണ്ട് വരണ്ടാട്ടോ. ബസിനു വന്നാ മതി. ബസിനു വന്നാ മതിയെന്ന് പറഞ്ഞ കാര്യത്തില്‍ എന്തോ ഒന്നുണ്ടല്ലോ ഷാഹിദ് ഒന്നാലോചിച്ചു .. എന്തേലും കാരണം കാണും , അതായിരിക്കും.
''അതിനെന്താ ചേച്ചി വരാലോ''
അപ്പൊ ഒരു ഒമ്പതു മണിയാവുമ്പോഴേക്കും വാ കേട്ടോ ..ഞാന്‍ കാത്തിരിക്കും
''ശരി വരാം ചേച്ചി''
ഞായറാഴ്ച്ച തന്നെ ഷാഹിദ് രമ്യയുടെ വീട്ടിലേക്കു തിരിച്ചു. ഫോണ്‍ വിളിച്ച് വഴി പറഞ്ഞ് കൊടുത്തു കൊണ്ടിരിന്നു അവള്‍. ഷാഹിദ് അവള്‍ പറഞ്ഞ സ്ഥലത്തെത്തി. വീടിന്റെ നിറവും രൂപവും ഗെയ്റ്റും എങ്ങനെയിരിക്കുമെന്നു പറഞ്ഞിരുന്നു. കോഴിക്കോടെ ഒരു സമ്പന്ന കോളനിയിലെ മനോഹരമായ ഒരു വീട്.
വീടിന്റെ കോളിങ് ബില്ലില്‍ വിരലമര്‍ത്തി ഷാഹിദ് കാത്തിരുന്നു.
വാതില്‍ തുറക്കപ്പെട്ടു ..
മുന്നില്‍ മനോഹരമായ വസ്ത്രത്തില്‍ കുളിച്ച് സുന്ദരിയായി നില്‍ക്കുന്ന രമ്യ .
അപ്പോള്‍ തന്നെ വില കൂടിയ സുഗന്ധ ദ്രവ്യത്തിന്റെ വശ്യ സുഗന്ധം അവനനുഭവപ്പെട്ടു.
''വരൂ ഷാഹിദ്.. വഴി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?'
ഹേ ഇല്ല ...ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന ദിശ നിര്‍ദേശമല്ലേ ചേച്ചി പറഞ്ഞു തന്നെ, പിന്നെ എങ്ങനെ തെറ്റും.
രമ്യക്ക് ആ തമാശ ഇഷ്ടായി ...അവള്‍ പൊട്ടിച്ചിരിച്ചു ... 'ഷാഹിദ് ഇരിക്കൂ . ഞാനിപ്പോള്‍ എന്തേലും കുടിക്കാന്‍ കൊണ്ട് വരാം''
എല്ലാം തയ്യാറാക്കി വച്ചിരുന്നു രമ്യ.
മനോഹരമായ ആ മാമ്പഴ നീര് അവനിഷ്ടമായി .. ഷാഹിദ്‌നു വേണ്ടി മാമ്പഴം വാങ്ങി ഉണ്ടക്കിയതാ. എന്താ കൊള്ളാമോ.
ഉഗ്രന്‍ ചേച്ചി ..അടിപൊളി
അല്ല ചേച്ചി , കുട്ടികള്‍ എന്തിയെ? അവരെ കാണാനില്ലല്ലോ
അയ്യോ ഷാഹിദ് , അത് പറയാന്‍ മറന്നു , അവരെ അച്ചച്ചന്‍ രാവിലെ വന്ന് കൂട്ടികൊണ്ട് പോയി, തറവാട്ടില്‍ അനിയനും കൂട്ടരും വന്നിട്ടുണ്ട് , ഞാന്‍ ഉച്ച കഴിഞ്ഞു ചെല്ലാന്ന് പറഞ്ഞു.
അങ്ങനെ അവര്‍ കുറെ വര്‍ത്തമാനം പറഞ്ഞിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ രമ്യ പറഞ്ഞു.. ''ഷാഹിദ് എന്റെ വീട് കാണണ്ടേ''
വാ എല്ലാതും കാണിക്കാം .. രണ്ടു നില വീട്ടിലെ താഴെ ഭാഗം കാണിച്ച് മുകളിലേക്കു പോകാന്‍ നേരം , അടുക്കള വാതിലും മുന്‍ വശത്തെ വാതിലും അവള്‍ അകത്ത് നിന്ന് കുറ്റിയിടാന്‍ മറന്നില്ല.
മുകളിലെ സ്ഥലങ്ങള്‍ ഒക്കെ കണ്ട ഷാഹിദ് പറഞ്ഞു . ''മനോഹരം ചേച്ചി ...എന്ത് നല്ല വര്‍ക്ക് ആണ്. ആരാണ് വീട് പണിതത് ...കുറച്ച് നേരം വീടിന്റെ വര്‍ത്തമാനം പറഞ്ഞ് നിന്നിട്ട്. മുകളിലെ മാസ്റ്റര്‍ ബെഡ് റൂമിലേക്കവനെ കൊണ്ട് പോയി .
വളരെ മനോഹരമായി രൂപ കല്പന ചെയ്ത മുറി . ''വരു ഷാഹിദ് ഇതാണ് എന്റെ മുറി. ഞാനിവിടെയാണ് ഉറങ്ങുന്നത്''
ആ മുറിയില്‍ അത്തറിന്റെ വശീകരിക്കുന്ന ഗന്ധമുണ്ടായിരുന്നു. അതിലും നല്ല ഒരു ഗന്ധം രമ്യക്കും ഉണ്ടായിരിന്നു.
അവന്‍ ആ മുറിയില്‍ കേറിയതും രമ്യ മുറിയുടെ വാതിലടച്ചു ... അപ്പോഴും ഷാഹിദ്നൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.
''ചേച്ചി എന്തിനാണ് വാതിലടച്ചത്''
ഷാഹിദ് , എതിര് പറയരുത് ... ഒരു സ്ത്രീയുടെ പൂവണിയാത്ത ആഗ്രഹങ്ങള്‍ സമുദ്രംപോലെയാണ്. ഷാഹിദ് സുന്ദരനാണ് , ഒരു സ്ത്രീയോട് എങ്ങനെ സംസാരിക്കണം എന്നറിയാം . അവളെ ശ്രദ്ധിക്കാന്‍ അറിയാം, അവളുടെ മനസ്സിന്റെ മര്‍മ്മരമറിയാം.
ഞാന്‍ ഷാഹിദിന്റെ ആലിംഗനം ആഗ്രഹിക്കുന്നു , ഷാഹിദില്‍ അലിയാന്‍ ആഗ്രഹിക്കുന്നു. നിന്നെ കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സ് പതയുകയായിരുന്നു. നിനക്ക് വേണ്ടി.. നീയായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍ ..
ഒരു തവണ ... ഒറ്റ തവണ , എന്റെ ശരീരം നിന്നില്‍ ചേര്‍ക്കണം. ഒരു സ്ത്രീയുടെ ദാഹത്തെ നീ മനസ്സിലാക്കണം.
അതും പറഞ്ഞ് രമ്യ അല്‍പ്പം കൂടി അവന്റെ അടുത്ത് വന്ന് അവനെ കെട്ടിപിടിച്ചു. പ്രതീക്ഷിക്കാത്ത ആ ആലിംഗനത്തില്‍ അവളുടെ നിറഞ്ഞ മാറിടം അവന്റെ ദേഹത്ത് പതിഞ്ഞപ്പോള്‍ ഷാഹിദ് ഒരു ദീര്‍ഘ ശ്വാസം വിട്ടു.
അത്തറിന്റെ മണമുള്ള അപ്‌സരസ്സു പോലത്തെ സുന്ദരി. ഇങ്ങനൊരു സാഹചര്യം .. ഷാഹിദിന്റെ ഹൃദയം കൂടുതല്‍ ഇടിക്കാന്‍ തുടങ്ങി.
ഇതിനു വേണ്ടിയാണ് കുട്ടികളെ ഞാന്‍ ഒഴിവാക്കിയത് ഷാഹിദ് നിന്റ മാറില്‍ ചാരി എന്റെ ആഗ്രഹം നിറവേറ്റാന്‍.
അവന്‍ രമ്യയെ തന്നില്‍ നിന്നും അകറ്റി അവളുടെ കണ്ണുകളില്‍നോക്കി ,
ആ കണ്ണുകള്‍ അപ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു
അവന്‍ രമ്യയോട് ചോദിച്ചു.
''എനിക്ക് ദാഹിക്കുന്നു ചേച്ചി , അല്പം വെള്ളം വേണം. എന്നിട്ടാവാം ചേച്ചി ഉദ്ദേശിക്കുന്നത്''
''ദാ, ഇപ്പൊ കൊണ്ട് വരാം''
അവള്‍ വെള്ളമെടുക്കാന്‍ താഴേക്കു പോയതും അവനും കൂടെ ചെന്നു.
അവന്‍ വെള്ളം വാങ്ങി കുടിച്ചു.
ചേച്ചി വാ ഇനി നമ്മുടെ ലോകത്തേക്ക് പോകാം
അതിനു മുന്നേ ഒരു കാര്യം ചോദിച്ചോട്ടെ?
ഷാഹിദ് ചോദിച്ചോളൂ...രമ്യ ആകാംഷഭരിതയായി.
വളരെ മനോഹരമായ വീട് .. ഇതിനെത്ര ലക്ഷം ആയിക്കാണും.
40 ലക്ഷം രൂപ. 20 ലക്ഷം ലോണ്‍ ഉണ്ട്.
എല്ലാ ഫര്‍ണിച്ചറും മേത്തരമാണല്ലോ .. ഓ ജനറലിന്റെ എ സി എല്ലാ മുറിയിലും. ഗംഭീരം. അങ്ങനെ സംസാരിച്ചുകൊണ്ടു അവര്‍ മുകളിലെ മുറിയിലേക്കു പോയി .ഷാഹിദ് കിടക്കയില്‍ ഇരുന്നു.ചേച്ചി കിടക്ക പതുപതാന്നിരിക്കുന്നല്ലോ. നല്ല വിലയുണ്ടാവുമല്ലേ.അതെ,ഒരാഴ്ചയേ ആയിട്ടുള്ളു ഇത് മേടിച്ചിട്ട്‌ചേച്ചി ഇട്ടിരിക്കുന്ന ഉടുപ്പ് , വളരെ നല്ല വിലയുള്ളതല്ലേ?
അതെ ഷാഹിദ് വാങ്ങുമ്പോള്‍ നല്ലത് വാങ്ങണം എന്നാണ് എന്റെ ഒരു ഇത്. അല്ലെ ഷാഹിദ്?അതെ അതെ ..ഞാനും നല്ലതേ വാങ്ങൂ, ഷാഹിദ് മറുപടി പറഞ്ഞു.ഈ വീട്ടിലെ സകലതും ചേട്ടന്‍ പണിയെടുത്ത കാശല്ലേ ചേച്ചി?അതെ , എന്താ ഷാഹിദ് ഇങ്ങനൊക്കെ ചോദിക്കുന്നെ?ഒന്നൂല്ല ചേച്ചി,കൊട്ടാരം പോലത്തെ ഈ വീടും , നാലുമുറിയിലും എ സി യും , മേത്തരമായ ഫര്‍ണ്ണിച്ചറും, ഈ വീട്ടിലെ ഒരു മൊട്ടു സൂചി പോലും ചേട്ടന്‍ ഉണ്ടാക്കിയ കാശല്ലേ?
ചേച്ചി എന്നെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ തന്നെ എനിക്ക് സംഗതി പിടി കിട്ടിയാരുന്നു , എന്തായിരിക്കും ഉദ്ദേശമെന്ന് , എല്ലാം നേരിടാന്‍ തയ്യാറായോണ്ട് തന്നെയാ വന്നത്.ചേച്ചി , ഈ മാസം, ഫോണ്‍ ബില്ലും, കറന്റ് ബില്ലും, എല്ലാ ബില്ലും അടക്കാനും , ഇന്നെനിക്ക് ഉണ്ടാക്കി തന്ന മാങ്ങ ജൂസും, എനിക്കായ് ഒരുക്കിയിരിക്കുന്ന സദ്യയും ഇതൊക്കെ ചെയ്തതും ഉണ്ടാക്കിയതുംചേട്ടന്റെ കാശുകൊണ്ടല്ലേ ?ചേച്ചി ഇപ്പോള്‍ എനിക്ക് വേണ്ടി ഊരാന്‍ തുടങ്ങിയ അടി വസ്ത്രം മുതല്‍ , അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന വിലയേറിയ വസ്ത്ര അടുക്കുകള്‍ വരെ മേടിച്ചത് ചേട്ടന്റെ കാശു കൊണ്ടല്ലേ ?എന്നെ ആകര്‍ഷിക്കാനായി മുറിയിലും ദേഹത്തും വാരിത്തേച്ച വിലയേറിയ അത്തറും ചേട്ടന്‍ കൊടുത്തു വിട്ടതല്ല ?
നാല് നേരത്തിനു അഞ്ചു നേരവും വച്ച് കാലാക്കി തിന്നാന്‍ മേടിക്കുന്ന പല ചരക്ക് സാധനങ്ങളും ചേട്ടന്റെ കാശല്ലേ?ഇത്രയും ഒരു സൗകര്യം നിങ്ങള്‍ക്കുണ്ടാക്കി തന്നിട്ട് , ബാക്കി ഉള്ള ലോണടക്കാനും കുട്ടികളുടെ സ്‌കൂള്‍ ഫീസടക്കാനും , അങ്ങ് കടലിനക്കരെ കഷ്ടപ്പെടുന്നത് നിങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടാ. വിവാഹമെന്ന ഉടമ്പടി.ശീതികരിച്ച മുറിയിലിരുന്ന് സദ്യയും ചേട്ടന്‍ കൊണ്ട് വന്ന ബദാം പഴവും തിന്ന് നെയ്യ് ശരീരത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ ഏതു പെണ്ണിനും തോന്നും ഒരു പുരുഷന്റെ കൈകളില്‍ ഞെരിഞ്ഞമരണമെന്ന്.
കാമവും രതിയും , ലൈഗീകതയും, ആ ചിന്തയും നിങ്ങള്‍ക്കുണ്ടായത് തെറ്റല്ല. എന്നാല്‍ ഭര്‍ത്താവുമായി വിവാഹമെന്ന ഉടമ്പടി ഉള്ളിടത്തോളം , ചേച്ചിയുടെ മനസ്സും ശരീരവും , ഭര്‍ത്താവിന്റെ മനസ്സും ശരീരവും വേറെ ആര്‍ക്കും പങ്കു വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ല .അത് വിശ്വാസ വഞ്ചനയാണ് , ഉടമ്പടി ലംഘനമാണ്.പരപുരഷനുമായി സുഖിക്കണമെങ്കില്‍ , വിവാഹത്തില്‍ നിന്ന് പിന്മാറി ലൈംഗികത ആസ്വദിക്ക്. അല്ലാതെ ഭര്‍ത്താവിന്റെ പണം കൊണ്ട് തിന്ന് കുടിച്ചിട്ട് അന്യപുരുഷന്റെ മാറില്‍ ഒട്ടി ചേര്‍ന്ന് കിടക്കമുണത് നന്നല്ല.അപ്പോഴേക്കും രമ്യ കരയാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.
എല്ലാ ആണുങ്ങളും പെണ്ണുങ്ങളോട് സൗഹൃദം സ്ഥാപിക്കുന്നത് അവളെ പ്രാപിക്കണം എന്ന ചിന്തയോടു കൂടിയാണെന്നൊരു ധാരണ നിങ്ങള്‍ പെണ്ണുങ്ങളുടെ മനസ്സിലുണ്ടേല്‍ അത് തെറ്റാണ്.നിങ്ങളെ പോലുള്ള ഒരു സുന്ദരിയുടെ വശ്യനോട്ടത്തില്‍ സ്വയം മറക്കുന്നവരാ എല്ലാ ആണുങ്ങളെന്നും ചിന്തിക്കേണ്ട. പുരുഷന് ലൈംഗീകത ഇഷ്ടമാണ്. എന്ന് വച്ച് അവളൊന്നു വിചാരിച്ചാല്‍ അന്യ സ്ത്രീകളുടെ മാറില്‍ എല്ലാ പുരുഷന്മാരും. ഓടിയണയുമെന്ന ചിന്തയും ശരിയല്ല. അങ്ങനെ ഉള്ളവര്‍ ഉണ്ടായിരിക്കും.
അവന്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ചിട്ട് പറഞ്ഞു. നിങ്ങളെ പോലുള്ള സുന്ദരിയുടെ മുന്നില്‍ ഞാന്‍ പതറിയിട്ടാ നില്‍ക്കുന്നെ. ഞാനും പച്ചയായ ഒരു പുരുഷനാണ്. ഒരിക്കല്‍ കൂടി എന്റെ മാറില്‍ നിങ്ങള്‍ ചാരിയാല്‍ ഞാന്‍ ചിലപ്പോള്‍ എല്ലാം ചെയ്‌തെന്നിരിക്കും. അത് വേണ്ട. ഞാന്‍ പോകുന്നു. ആരും അറിഞ്ഞിട്ടില്ല. ആരെയും അറിയിക്കണ്ട.പിന്നെ, ഞാന്‍ ഇങ്ങനൊക്കെ സംഭവിക്കും എന്ന് കരുതി തന്നെയാ വന്നേ. ആ ഒരു കരുതല്‍ എവിടേ പോയാലും ഉണ്ട്.ഇതൊക്കെ സംഭവിച്ചു എന്ന് കരുതി ഇപ്പോഴും നമ്മള്‍ നല്ല സുഹൃത്തുക്കളാണ് . കേട്ടല്ലോ..!അപ്പോഴേക്കും അവള്‍ പൊട്ടിക്കരഞ്ഞിരുന്നു.
അവന്‍ അവിടെ നിന്നിറങ്ങി വീട്ടില്‍ എത്തിയപ്പോഴേക്കും അവന്റെ മൊബൈലില്‍ രമ്യയുടെ ഒരു സന്ദേശം വന്ന് കിടപ്പുണ്ടായിരുന്നു''ഷാഹിദ് , നീയാടാ പുരുഷന്‍, ആണത്തമുള്ള ചുണകുട്ടി. നിന്നെ ഞാന്‍ എല്ലാത്തിലും ബഹുമാനിക്കുന്നു. എന്നോട് പൊറുക്കുക''ആണത്തം ഇങ്ങനേം കാണിക്കാം. അല്ലെ ?

Comments
Post a Comment