വിവാഹം കഴിഞ്ഞ ശേഷം പഴയ കാമുകനെ വീണ്ടും കാണേണ്ടി വന്നാല്‍?പെണ്‍കുട്ടിയുടെ കുറിപ്പ്==========
ഇതു ശരിയാവില്ല അച്ചു.... നീ ഇനി എന്നെ വിളിക്കരുത്..... എന്നോട് സംസാരിക്കരുത്.... കാണാന്‍ ശ്രമിക്കരുത്. നമുക്കെല്ലാം അവസാനിപ്പിക്കാം.... ഉണ്ണിയുടെ വാക്കുകള്‍ അച്ചുന്റെ മനസ്സില്‍ തുളഞ്ഞു കയറി......
.
ഉണ്ണി ഏട്ടാ... എന്തൊക്കെയാണ് ഈ പറയുന്നത്.... ???മനസ്സില്‍ ഒരായിരം അമ്പുകള്‍ തുളച്ചു കയറിയ വേദനയില്‍ അവള്‍ ചോദിച്ചു.....
.
അച്ചു.... നീ പറയുന്നത് മനസ്സിലാക്കണം... ഈ നാലു വര്‍ഷം നമ്മുടെ പ്രണയത്തില്‍ ഒരു കളങ്കവും ഉണ്ടായിട്ടില്ല..... ഇനിയും മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടമാവും.... ഇനിയുള്ള ജീവിതത്തില്‍ നമുക്ക് സ്വന്തമായി ഉള്ളത് ഈ നല്ല നിമിഷങ്ങള്‍ മാത്രമാണ്..... അതു മതി ഈ ജന്മം മുഴുവന്‍...
.
ഉണ്ണി ഏട്ടാ.... എങ്ങനെ തോന്നുന്നു.... ഏട്ടന് എന്നെ മറക്കാന്‍ കഴിയോ.... നിറഞ്ഞ കണ്ണുകളായി അവള്‍ അവന്റെ തോളില്‍ തല ചായ്ച്ചു.....
.
അച്ചു.. എനിക്ക് അറിയാം... ഒരുപാട് നാളുകളായി മനസ്സില്‍ കൊണ്ട് നടക്കുന്നതാണ് നമ്മുടെ പ്രണയം.... ഒരു പാട് സ്വപ്നങ്ങളും നെയ്തുകൂട്ടിയതുമാണ്.. ഒരുമിച്ചുള്ള ഒരു ഓര്‍മ്മകളും നമ്മുടെ മനസ്സില്‍ നിന്നു പോവുകയില്ല... എന്നാല്‍ വിധി നമുക്ക് എതിരാണ് അച്ചു....
നിന്റെ ആഗ്രഹപ്രകാരമാണ് നിന്റെ വീട്ടില്‍ വന്നു ഞാന്‍ പെണ്ണ് ആലോചിച്ചത്.... രണ്ടു കൂട്ടര്‍ക്കും എതിര്‍പ്പ് ഇല്ലാത്തോണ്ടാണ് ജാതകം നോക്കട്ടെയെന്നു വെച്ചത്..... എന്നാല്‍ നമ്മള്‍ തമ്മില്‍ ഒന്നായാല്‍ ഒരു മരണം ഉറപ്പാണ്.... നമ്മുടെ ജാതക ദോഷം ..
ഉണ്ണിയുടെ സ്വരം ഇടറി.....
ഈ നൂറ്റാണ്ടില്‍ ഇതൊന്നും ആരും നോക്കില്ല.... എനിക്ക് അറിയാം.... എന്നാല്‍ നാളെ കല്യാണം കഴിഞ്ഞു നമുക്ക് എന്തേലും പറ്റിയാല്‍ എല്ലാരും നമ്മളെ ഒറ്റപ്പെടുത്തും.. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ നീ .. നിനക്ക് ആരും ഉണ്ടാവില്ല.. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും... ഇനി ഇപ്പോള്‍ നിനക്കെങ്കില്‍... അറിഞ്ഞു കൊണ്ട് നിന്നെ മരണത്തിനു ഞാന്‍ വിട്ടു കൊടുക്കണോ... എല്ലാം അറിഞ്ഞു കൊണ്ടു വേണോ നമുക്ക് ഈ ജീവിതം.....
.
ഉണ്ണി ഏട്ടാ.... ഒന്നും സംഭവിക്കില്ല... എനിക് ഉറപ്പാണ് .... ഒരു ദിവസം എങ്കില്‍ ഒരു ദിവസം മതി എനിക്ക്...
.
അച്ചു .... നീ എന്റെ വീട്ടില്‍ വന്നു കയറേണ്ടവള്‍ ആണ്.... നാളെ നിന്നെ കെട്ടിയത് കൊണ്ട് എന്റെ കുടുംബം തകര്‍ന്നെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നിനക്ക് സഹിക്കാന്‍ കഴിയില്ല....
അവന്റെ ദയനീയ അവസ്ഥ കണ്ണുകളില്‍ അവള്‍ക്കു കാണാമായിരുന്നു.....
നാളെ നീ മറ്റൊരു ജീവിതം തിരഞ്ഞെടുക്കില്ലെന്നും എനിക്ക് അറിയാം... എന്നെ മറക്കാനും നിനക്കു കഴിയില്ല......
അതു കൊണ്ട്
എത്രയും പെട്ടന്ന് ഞാന്‍ മറ്റൊരു വിവാഹം കഴിക്കും. എന്നാല്‍ മാത്രമേ നീ എന്നെ മറക്കൂ ...
.
ഒന്നും പറയാനാകാതെ പൊട്ടി കരഞ്ഞു കൊണ്ട് അച്ചു നടന്നകന്നു.... പിറ്റേ മാസം തന്നെ ഉണ്ണിഏട്ടന്‍ മറ്റൊരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് അവള്‍ നോക്കി നിന്നു. ഒരുപാട് തവണ മനസില്‍ കൊണ്ടു നടന്ന സ്വപ്നം ആണ്... എന്നാല്‍ ജാതകം.... ഞങ്ങള്‍ക്കിടയില്‍ വില്ലനായി അവതരിച്ചു... പല തവണ ഉണ്ണി ഏട്ടനെ നല്ല സുഹൃത്തായി കാണാന്‍ ശ്രമിച്ചു... പക്ഷെ.... മറ്റൊരുവളുടെ ഭര്‍ത്താവ് ആയിട്ട് കൂടി തനിക്ക് അതിനു കഴിഞ്ഞില്ല.... പിന്നീട് ഉണ്ണി ഏട്ടനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടുമില്ല.....
.
അച്ചു.... നീ ഇവിടെ എന്ത് ആലോചിച്ചിരിക്ക്യാണ് ?? എത്ര നേരായി ഞാന്‍ വിളിക്കുന്നു.... ?? അഭി ഏട്ടന്റെ വിളി കേട്ടാണ് ഞാന്‍ മൂന്നു വര്‍ഷം പിന്നിട്ട ഓര്‍മകളില്‍ നിന്നു മടങ്ങിയെത്തിയത്. ഉണ്ണി ഏട്ടന്‍ മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ടു പോലും എനിക്ക് അയാളെ മറക്കാന്‍ കഴിഞ്ഞിരുന്നില്ല....
എന്നാല്‍ അഭി ഏട്ടന്‍ എന്റെ ജീവിതത്തിന്റെ നേര്‍പകുതി ആയപ്പോള്‍ മുതല്‍ ആ ചിന്ത മനസ്സിന്റെ ഒരു കോണില്‍ ഞാന്‍ കുഴിച്ചു മൂടി.....
.
അഭി ഏട്ടന്റെ നല്ലൊരു ഭാര്യ ആവാന്‍ ഞാന്‍ എപ്പോളും ശ്രമിച്ചിരുന്നു.. ഏട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യ.. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്നേ ജീവിതത്തിലേക്ക് കൈ പിടിച്ചു കൂട്ടിയ അഭി ഏട്ടനെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു . ഇനിയും ഉണ്ണിയെ മനസ്സില്‍ കൊണ്ടു നടക്കരുതെന്ന ഒറ്റ നിര്‍ബന്ധം മാത്രമേ ഏട്ടന് എന്നെ കല്യാണം കഴിക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു.... ഇന്ന് വരെ ഞാന്‍ ആ ഉറപ്പ് നിലനിര്‍ത്തിയിരുന്നു....
.
എന്നാല്‍ ഇന്ന് പുറത്തു പോയപ്പോള്‍ ഉണ്ണിയേട്ടനെ വീണ്ടും കണ്ടുവെന്നും പരസ്പരം സംസാരിച്ചെന്നും അഭി ഏട്ടനോട് പറയാന്‍ എനിക്ക്മടി തോന്നി....
.
അപ്രതീക്ഷിതമായി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണിയേട്ടനെ കണ്ടപ്പോള്‍ സംസാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.... പുതിയതായി ട്രാന്‍സ്ഫര്‍ കിട്ടി വന്നതാണ് അയാള്‍... കണ്ടു പരിചയം പുതുക്കി ... എന്നാലും വാക്കുകള്‍ കുഴഞ്ഞു പോയിരുന്നു തമ്മില്‍ സംസാരിക്കുമ്പോള്‍.... പഴയ ഓര്‍മ്മകള്‍ മരിച്ചാലും
മനസ്സില്‍ നിന്നു മാഞ്ഞു പോവില്ലല്ലോ... ആദ്യ പ്രണയം നഷ്ടമായാല്‍ എന്നും അതൊരു തീരാ നൊമ്പരമായി മനസ്സില്‍ കിടക്കും.
.
ഒന്നും പറയാന്‍ കഴിയാത്തോണ്ടാവും പരസ്പരം നമ്പര്‍ കൈ മാറിയത് .... ഇനിയെങ്കിലും നല്ല സുഹൃത്തുക്കളായി കഴിയാം എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വീണ്ടും സംസാരിച്ചു തുടങ്ങിയത്.....
അഭി ഏട്ടന് ഇഷ്ടമായില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് ഏട്ടനോട് ഒന്നും പറയാതിരുന്നത്.... ആദ്യ കുറച്ചു ദിവസങ്ങള്‍ അധികം ഒന്നും സംസാരിച്ചില്ല..
എന്നാല്‍ പതിയെ പതിയെ ഒരുപാട് സംസാരിച്ചു തുടങ്ങി... ഒരുമിച്ചു പഠിച്ചതും കൈ കോര്‍ത്ത് നടന്നതും സ്വപ്നങ്ങള്‍ കൈ മാറിയതും ഇടവഴികളില്‍ നിന്നു സംസാരിക്കുന്നതും എല്ലാം ഞങ്ങളുടെ സംസാരത്തില്‍ സ്ഥിരം സന്ദര്‍ശകരായി... അന്നു എന്നെ ഉപേക്ഷിച്ചതിന് അവന്‍ ക്ഷമ ചോദിക്കുമ്പോള്‍ അവന്റെ അച്ചുവായി ഞാന്‍ മാറുകയായിരുന്നു... ഒരിക്കല്‍ പോലും സംസാരം അതിരു വിട്ടിരുന്നില്ലെങ്കിലും എവിടെയോ ആ പഴയ സ്നേഹം വീണ്ടും പൊട്ടി മുളക്കുന്ന പോലെ....
അഭി ഏട്ടന്റെ പാതി ആയി ആ ദേഹത്തിനോട് ഒട്ടി കിടക്കുമ്പോളും മനസ്സില്‍ എവിടെയോ ആ പഴയ അച്ചു ഉണരുന്ന പോലെ....
.
എന്നും അഭി ഏട്ടന്റെ നെഞ്ചില്‍ തല വെച്ചു കിടക്കാന്‍ കൊതിച്ച ഞാന്‍ ഇപ്പോള്‍ ഏതു നേരവും ഉണ്ണിഏട്ടന്റെ മെസ്സേജിനായി കാത്തിരിക്കുന്നു.... ഞാന്‍ ഞാനല്ലാതെ മാറുകയാണോ.... ഒരു സുഹൃത്തിനപ്പുറം ഉണ്ണിഏട്ടന്‍ എന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്നുണ്ടോ....
എന്നാല്‍ ഇതൊന്നും അറിയാതെ അഭി ഏട്ടന്‍ ഓരോ നിമിഷവും എന്നെ സ്നേഹിക്കയായിരുന്നു അഭിഏട്ടന്റെ കൈപിടിയില്‍ ഒതുങ്ങുമ്പോള്‍ ആ നെഞ്ചില്‍ തല വെച്ചു ഉറങ്ങുമ്പോള്‍ എന്റെ മനസ്സ് കൈ വിട്ടു പോകുന്നില്ലേ.....
.
എനിക്ക് ഒന്ന് കാണണം... നാളെ നേരിട്ട്.... ഉണ്ണി ഏട്ടനോട് ഈ ആവശ്യം പറയുമ്പോള്‍ അവന്റെ കണ്ണിലെ പ്രണയം എനിക്ക് തിരിച്ചറിയായിരുന്നു.....
.
വീണ്ടും കണ്ടപ്പോള്‍ പഴയ കാലം മനസ്സില്‍ ഇരച്ചു കയറിയ പോലെ.... ഒന്നു പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും ഞാന്‍ പിടിച്ചു നിന്നു.... .
അച്ചു.... എന്താ നീ കാണണം എന്ന് പറഞ്ഞത്.... ??? അവന്‍ എന്നില്‍ നിന്നും എന്തോ പ്രതീക്ഷിക്കുന്ന പോലെ......
.
ഒരു ദീര്‍ഘ നിശ്വാസത്തിന് ശേഷം ഞാന്‍ പറഞ്ഞു.....
.
ഇനിയും ഇങ്ങനെ മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ നമുക്കിടയില്‍ ഏട്ടനും ഞാനും ആഗ്രഹിക്കാത്ത ബന്ധങ്ങള്‍ കടന്നു വരും.... ദൈവം നമ്മളെ ഒരുമിപ്പിച്ചില്ല.... ഇനി നമ്മള്‍ ആയി ഒരുമിക്കാനും പാടില്ല..... ഇത്രയും നാളും ഓര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കിലും മനസ്സില്‍ എവിടെയോ ആ പഴയ സ്നേഹം ആരും കാണാതെ സൂക്ഷിച്ചിരുന്നു.... ഇനിയും അതു പഴയ പോലെ തന്നെ മതി.. ഇല്ലെങ്കില്‍ നമ്മുടെ കുടുംബം മാത്രമല്ല പലതും നമുക്ക് നഷ്ടമാവും.....
.
പറഞ്ഞത് ശരിയായത് കൊണ്ടാവും ഉണ്ണി ഏട്ടനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല..... എനിക്കുള്ള മറുപടി ആ നിറഞ്ഞ കണ്ണുകളില്‍ എനിക്ക് കാണാമായിരുന്നു. മനസ്സില്‍ അരുതാത്തതു തോന്നിയെങ്കില്‍ അതു എന്നെന്നേക്കുമായി ഞാന്‍ മറക്കുമെന്ന് ഉണ്ണി ഏട്ടന്‍ പറയാതെ പറയുന്നുണ്ടായിരുന്നു .
.
അന്നു രാത്രി തന്നെ എല്ലാം ഏറ്റു പറഞ്ഞു അഭി ഏട്ടനോട് മാപ്പ് പറയുമ്പോള്‍ ഒരു അടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഭി ഏട്ടന്‍ വളരെ സൗമ്യമായി പറഞ്ഞു...
' അച്ചു.. നിനക്കവനെ പൂര്‍ണമായി മറക്കാന്‍ സാധിക്കില്ല എനിക്ക് അറിയാം.... മനസ്സില്‍ എവിടെയോ അതുണ്ടാവാം... എന്നാല്‍ എപ്പോളും അവനോടു നിനക്ക് സ്നേഹമുണ്ടന്നു ഞാന്‍ കരുതുന്നില്ല... ആര്‍ക്കും തോന്നാവുന്ന ഒരു മാനസിക അടുപ്പം മാത്രമേ നിനക്കും തോന്നിട്ടൊള്ളു... അത് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കും... എല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക് നിന്നോടുള്ള സ്നേഹം കൂടിയേ ഒള്ളു....... .
.
ആര്‍ക്കും തോന്നാവുന്ന സ്നേഹത്തെ പൊറുത്തു മാപ്പ് നല്‍കി ആ നെഞ്ചോടു എന്നെ ചേര്‍ത്തുപിടിക്കുമ്പോള്‍ ഇതുവരെ അനുഭവിക്കാത്ത ഒരു സുഖം ഒരു സ്നേഹം ഞാന്‍ അനുഭവിക്കുകയായിരുന്നു..... ഈയൊരു സ്നേഹം ഈ ഒരു ജന്മം മാത്രമല്ല ഇനിയുള്ള ഏഴു ജന്മവും അനുഭവിക്കാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചു അഭി ഏട്ടനോട് ഒന്നൂടെ ചേര്‍ന്നു ഞാന്‍ കിടന്നു....
.
NB : ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒരിക്കലും ഒരുമിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു നീറ്റലായി എന്നും അത് നമ്മുടെ മനസ്സില്‍ ഉണ്ടാവും. പലപ്പോളും നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പികാന്‍ അതിനു സാധിക്കും.. മനസ്സ് കൈ വിടാന്‍ ഒരു നിമിഷം മതി.... എന്നാല്‍ നമ്മളെ സ്നേഹിക്കുന്നവര്‍ക്കായി എല്ലാം മറക്കാന്‍ നമുക്ക് സാധിക്കണം. അവിടെയാണ് നമ്മുടെ വിജയം... ആഗ്രഹിച്ചതെല്ലാം കിട്ടിയാല്‍ പിന്നെ അത് ജീവിതമാകുമോ..... ???
.
( കുറച്ചു മാറ്റങ്ങള്‍ ഞാന്‍ വരുത്തിയെങ്കിലും വീണ്ടും ഒരു യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം കൂടെ ഇപ്പോള്‍ സന്തോഷ ജീവിതം നയിക്കുന്ന അവര്‍ക്കു ആശംസകള്ളും.... )
.
കടപ്പാട് : മാളു
Comments
Post a Comment