പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്‍മാര്‍ക്കു കൂട്ടുനിന്ന റാണിക്കു അമ്മയെന്നു വിളിക്കപ്പെടാന്‍ യോഗ്യതയില്ലെന്നു കോടതി.-----------------------
കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്ന റാണി ദയ ലവലേശം അര്‍ഹിക്കുന്നില്ലെന്നും അമ്മയെന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അവര്‍ക്ക് യോഗ്യതയില്ലെന്നും ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അരുംകൊല ചെയ്ത കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു. അവരുടെ പ്രവൃത്തികള്‍ സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും കോടതി നിരീക്ഷിച്ചു.
മകളെ പീഡിപ്പിച്ചു കൊല്ലാന്‍ കാമുകനു സഹായം ചെയ്ത റാണി സ്ത്രീസമൂഹത്തിനു നാണക്കേടാണെന്നു കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ഒന്നാം പ്രതി രഞ്ജിത്തിന് എന്നെങ്കിലും മാനസാന്തരമുണ്ടാകുമെന്ന പ്രതീക്ഷ കോടതിക്കില്ല. വധശിക്ഷയില്‍ കുറഞ്ഞൊന്നും ഇയാള്‍ക്കു നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. കുഞ്ഞിനെ െലെംഗികമായി ഉപയോഗിച്ച പ്രതി പരമാവധി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്നു കോടതി വിലയിരുത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പോക്സോ കോടതിയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണു ശിക്ഷ വിധിച്ചത്. കരിങ്ങാച്ചിറ എം.ഡി.എം. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണു കൊല്ലപ്പെട്ടത്. 2013 ഒക്ടോബര്‍ 23-നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് കഞ്ചാവുകേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെയാണ് രഞ്ജിത്തുമായി റാണി അടുപ്പത്തിലായത്. താമസം ചോറ്റാനിക്കരയില്‍ ബേസിലിനൊപ്പവും. ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്ത് രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. വീട്ടിനുള്ളിലും ടെറസിലുമായി മൃതദേഹം ഒളിപ്പിച്ചു.
റാണിയാണ് ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മൃതദേഹം മറവുചെയ്യാന്‍ നിര്‍ദേശിച്ചത്. അര്‍ധരാത്രിയോടെ രഞ്ജിത്തും ബേസിലും ചേര്‍ന്ന് മൃതദേഹം ബിഗ് ഷോപ്പറിലാക്കി െബെക്കില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന്, കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി റാണി പോലീസിനെ സമീപിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചുരുളഴിഞ്ഞത്.
കുട്ടിയെ രഞ്ജിത്തും ബേസിലും െലെംഗികമായി ഉപയോഗിച്ചെന്നും ക്രൂരമായ മര്‍ദനമേറ്റിരുന്നെന്നും പോലീസ് കണ്ടെത്തി. കനത്ത കാവലിലാണ് പ്രതികളെ പോലീസ് കോടതിയിലെത്തിച്ചത്. കാത്തുനിന്ന ജനക്കൂട്ടം പ്രതികള്‍ക്കു നേരേ അസഭ്യവര്‍ഷം ചൊരിഞ്ഞു. ജയിലില്‍ രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തിയതോടെ മാറ്റിവച്ച വിധിപ്രസ്താവമാണ് ഇന്നലെ നടത്തിയത്.

Play the Best Slots at the Best Sites in 2021 - Airjordan2Remo
ReplyDeleteBest online slots are developed by the best jordan 18 white royal blue software providers, offering them air jordan 18 retro toro mens sneakers from my site the chance show to buy air jordan 18 retro varsity red to win money and win top air jordan 18 retro real money, as well as 마이크로 게임 winning