സ്വന്തം അദ്ധ്യാപകനാല്‍ 13-ാം വയസില്‍ ഗര്‍ഭണി ആയ പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു..........................



സ്‌ക്കൂളിനടുത്ത് ബസിറക്കണമെന്ന് പറഞ്ഞിട്ട്, ആ ഡ്രൈവര്‍ പിന്നേയും കുറേ മുന്‍പോട്ട് പോയി...ആളിറങ്ങാനുണ്ടെന്ന് ഞാന്‍ വിളിച്ച് പറഞ്ഞില്ലേല്‍, ഇവിടേയും നിര്‍ത്തില്ലായിരുന്നു...ഉള്ളില്‍ ദേഷ്യമുണ്ടായിരുന്നേലും അതൊരു നോട്ടത്തില്‍ മാത്രം ഒതുക്കി , ഞാന്‍ മോളുടെ കൈയ്യും പിടിച്ച് ബസിറങ്ങി...

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏറെ പരിചിതമായിരുന്ന വഴിയിലൂടെ അപരിചിതത്തോടെ നടക്കുകയാണ്..പക്ഷേ ഈ വഴികള്‍ സമ്മാനിച്ച ഓര്‍മകള്‍ക്കിപ്പോഴും ആദ്യ മഴ പെയ്ത് നനഞ്ഞ പൊടി മണ്ണിന്റെ ഗന്ധമാണ്...

എല്ലാം മാറിയിരിക്കുന്നു...സ്‌ക്കൂളും പരിസരങ്ങളും എല്ലാം...അപ്പോള്‍, മാറ്റമില്ലാത്തത് എനിക്ക് മാത്രമാണോ? അല്ല, ഞാനും മാറിയല്ലോല്ലേ ...

സ്‌കൂളിന്റെ ഗേറ്റിലത്തിയപ്പോള്‍, പണ്ട് പതിവായി അവിടെ കപ്പലണ്ടി വില്‍ക്കാന്‍ ഇരിക്കാറുള്ള വാസൂട്ടനെ കാണാനില്ല..''കടല വാസു ' എന്നാണ് പിള്ളേരു വിളിച്ചിരുന്നത്...വാസൂട്ടന്റെ കാവലില്ലാത്ത സ്‌കൂളില്‍ക്ക് കയറുമ്പോള്‍,ഉള്ളില്‍ ഒരു ശൂന്യത പോലെ ..പഠിച്ചിറങ്ങിയ സ്‌ക്കൂളിലേക്ക്, ഒരു അധ്യാപികയായി കയറി ചെല്ലുമ്പോള്‍ തോന്നുന്ന അഭിമാനം...പക്ഷേ അങ്ങനെയൊരു വികാരം എനിക്കിന്നില്ല..

സ്‌ക്കൂളിന്റെ മുമ്പിലെ വടവൃക്ഷത്തിന്റെ ഒരില എന്റെ മുമ്പില്‍ വന്ന് വീണു...തണല്‍ മരത്തിന്റെ ഇലകളില്ലാത്ത മുഖത്തേക്ക് നോക്കിയപ്പോള്‍, അത് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, മുമ്പെങ്ങോ കണ്ട പരിചിത ഭാവത്തോടെ...പൊടി മൈതാനം മലര്‍ന്ന് കിടക്കുകയാണ്...അതിലൂടെ കരഞ്ഞോടുന്ന ഒരു 13 വയസ്സ്‌ക്കാരിയുടെ മുഖം എന്റെ ഓര്‍മകളില്‍ നിന്നുണര്‍ന്നു...ആ കരച്ചിലിന്റെ ശബ്ദം എന്റെ ചെവിയിലൂടെ തുളഞ്ഞ് കയറി, എന്റെ ഓര്‍മകളെ ഉണര്‍ത്തി...

ഒട്ടിയ കാലി വയറുമായ് , എത്രയോ ദിവസങ്ങളില്‍, ഇവിടെ വന്നിട്ടുണ്ട്....അന്നൊന്നും ആരും ഒന്നും ചോദിച്ചിട്ടില്ല....ആരോ ചെയ്ത തെറ്റിന്റെ ഫലം , ഒരു കുഞ്ഞ് ജീവനായ് ആ13 ക്കാരിക്ക് ചുമക്കേണ്ടി വന്നപ്പോള്‍, വീര്‍ത്ത വയറിനെ ചോദ്യം ചെയ്യാന്‍ എത്രയോ പേരുണ്ടായിരുന്നു....പിഴച്ചവളെ ഇനി ഈ സ്‌ക്കൂളില്‍ പഠിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടപ്പോള്‍, പിഴച്ചവളെന്ന് വിളിച്ച് എല്ലാരും പരിഹസിച്ചപ്പോള്‍ നിഷ്‌കളങ്കതയോടെ അവള്‍ അമ്മയോട് ചോദിച്ചിട്ടുണ്ട് ' എന്താണമ്മേ പിഴച്ചവളെന്ന് പറഞ്ഞാല്‍?എന്നില്‍ എന്താണ് പിഴച്ചത്? എനിക്കിനി പഠിക്കാന്‍ പറ്റില്ലേ ??''' ആ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കഴിയാതെ നിന്ന ആ അമ്മയുടെ നോട്ടം , അതാണിപ്പോള്‍ , ആ 13ക്കാരിയെ ഇന്നിവിടെ എത്തിച്ചത്...

അന്നെല്ലാരും പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍, ആരും ചോദിക്കാതെ പോയൊരു കാര്യമുണ്ട്....പിഴപ്പിച്ചവനെ പറ്റി...ഈ മണ്ണിലേക്ക് വീണ്ടും തിരിച്ച് വന്നതും, ചോദിക്കാതെ പോയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ്..

ഓഫീസിലേക്ക് കയറി...കൂടെയുള്ള സഹപ്രവര്‍ത്തകരെയൊക്കെ പരിചയപ്പെട്ടു.. ഭിത്തിയില്‍ മണ്‍മറഞ്ഞ് പോയ മുന്‍ അധ്യാപകരുടെ ഫോട്ടോ നോക്കുന്നതിനിടയില്‍ന്നാണ്, ആ മുഖം ഞാന്‍ കണ്ടത്...നാരായണന്‍ മാഷ്...ആ വാക്ക് എന്നില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍, കൂടെയുള്ള ടീച്ചറാണ് പറഞ്ഞത് ' അതെ നാരായണന്‍ മാഷ്, മരിച്ചിട്ട്, 1വര്‍ഷം ആകുന്നു, അതിന്റെ പരിപാടിയാണ് അപ്പുറത്ത് നടക്കുന്നത്, മാതൃകാധ്യാപകനായിരുന്നു...അറിയ്യോ?''

ആ ചോദ്യം എന്നിേലക്ക് വന്ന് തറച്ചപ്പോള്‍, ഉള്ളില്‍ ഓര്‍മകളില്‍ നിന്ന് പകയുടെ ചോര പൊടിയുന്നുണ്ടായിരുന്നു..,''കേട്ടിട്ടുണ്ട്''എന്ന മറുപടിയില്‍ ഞാന്‍ ആ ഉത്തരത്തെ എന്നില്‍ തന്നെ തളച്ചിട്ടു...

പരിപാടി നടക്കുന്നിടത്തേക്ക് ടീച്ചര്‍ എന്നേയും കൂട്ടി കൊണ്ട് പോയി...കൂടെ എന്റെ മകളുമുണ്ട്...വേദിയില്‍ എന്നെ കൊണ്ടിരുത്തി...കാണികളുടെ കൂട്ടത്തില്‍ മോളേയും ഇരുത്തി...വേദിയില്‍ അനുസ്മരണ പ്രഭാഷണം നടക്കുകയാണ്....നാരായണന്‍ മാഷിനെ പറ്റി , വാക്കുകള്‍ കൊണ്ട് അര്‍ച്ചന നടത്തുന്ന ഓരോരുത്തരും...മാതൃകാധ്യാപകന്‍, നാടിന്റെ ഭാഗ്യം, ....അതൊക്കെ കേള്‍ക്കുമ്പോള്‍, എന്റെ ഉള്ളില്‍ എന്തോ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു, ഒരു കടല്‍ കണക്കെ...മൈക്ക് എന്നിലേക്കെത്തുന്ന നിമിഷത്തിനായ് ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചിരുന്നു...ഈ കടല്‍ എല്ലാവരിലേക്കും ഒഴുകണം..പിഴച്ചവളെന്ന് വിളിച്ച് പരിഹസിച്ച ഈ മണ്ണില്‍ നിന്ന് കൊണ്ട് തന്നെ, ഉറക്കെ വിളിച്ച് പറയണം...ഞാന്‍ പിഴച്ചവളല്ല...എന്നെ പിഴപ്പിച്ചതാണ്, അറിവ് പകര്‍ന്ന് തരേണ്ടവന്‍ ,ശരീരം കൂടി പകര്‍ന്ന് തന്ന് എന്നെ ചതിച്ചതാണെന്ന്....എല്ലാം പറയണം...എല്ലാവരും അറിയട്ടെ മാതൃകാധ്യാപകന്റെ നന്മകള്‍....

സംസാരിക്കാന്‍ ക്ഷണിച്ച് കൊണ്ട് മൈക്ക് തന്നപ്പോള്‍, ഓര്‍മകളുടെ ഭാരം കൊണ്ട് ഞാന്‍ തളരുന്നത് പോലെ തോന്നി...എല്ലാ ഭാരവും ഇറക്കി വെക്കാന്‍ പോകുകയാണ്...

മൈക്ക് വാങ്ങിച്ച്, സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് .. കാണികളുടെ കൂട്ടത്തില്‍ രണ്ട് കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നത് കണ്ടത്...എന്റെ മോളു...അവളുടെ നോട്ടം എന്നിലെ പകയെ ഉരുക്കുന്നത് പോലെ..വാക്കുകള്‍ പുറത്ത് വരാതെ , ഉള്ളില്‍ കിടന്ന് അലിയുകയാണ്..താന്‍ പിഴച്ച് പെറ്റതാണെന്ന് അവളറിയുമ്പോള്‍, ...കുന്തീദേവി പിഴച്ച് പെറ്റിട്ടും, അതിന്റെ ശാപവും ഭാരവും പേറേണ്ടി വന്നത് കര്‍ണ്ണനായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍, നാളെ അവളും പിഴച്ചത് എന്നതിന്റെ അര്‍ത്ഥം ചോദിക്കുമല്ലോന്ന് ഓര്‍ത്തപ്പോള്‍, ഒന്നും വേണ്ടന്ന് തോന്നി.അവളുടെ ചിരിയോടൊപ്പം എന്നിലെ പകയും ഉരുകിയുരുകി ഒരു കണ്ണീരായ് ഒഴുകുകയാണ്...ആ ഇടറുന്ന ശബ്ദത്തില്‍ ഞാന്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു കവിത ചൊല്ലി കൊടുത്തു...എല്ലാവരും അത് എന്നോടൊപ്പം ഏറ്റ് ചൊല്ലി....

'' കണ്ണ് വേണം ഇരുപ്പുറമെപ്പോഴും,

കണ്ണ് വേണം മുകളിലും താഴേയും

കണ്ണിനുള്ളില്‍ കത്തി ജ്വലിക്കുന്ന

ഉള്‍കണ്ണ് വേണം , അണയാത്ത കണ്ണ് '

ഈ വരികള്‍ എപ്പോഴും മനസില്‍ ഉണ്ടാകണമെന്ന് പറഞ്ഞ് കൊണ്ട് ഞാന്‍ മൈക്ക് താഴെ വെച്ചു...അപ്പോഴും എന്റെ മോള്‍ ചിരിക്കുന്നുണ്ടായിരുന്നു....കാണികള്‍ക്കിടയില്‍ നിന്ന് ഉറക്കെ കൈ കൊട്ടുന്നുണ്ടായിരുന്നു....

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................