ഭാര്യയോട് അഥവാ കാമുകിയോട് നിര്‍ബന്ധമായും പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍,,,,,,,,,,,,,



എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് കാമുകീ കാമുകന്‍മാരും ഭാര്യ ഭര്‍ത്താക്കര്‍മാരും . പ്രണയത്തിലാവുമ്പോള്‍ അവര്‍ പരസ്പരം പറയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാല്‍ അവിടെയുമുണ്ട് പറയാതിരിക്കേണ്ട ചില കാര്യങ്ങള്‍. നിങ്ങളുടെ നല്ല ദാമ്പത്യത്തിനു ഭാര്യയോടു പറയാതിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഇതാ...

അവളെ കാണാന്‍ എന്തൊരഴകാണ്...

ഭാര്യയോട് അഥവാ കാമുകിയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും സുന്ദരിയായ ഒരു പെണ്‍കുട്ടി മുന്നിലൂടെ കടന്ന് പോവുക. കണ്ട മാത്രയില്‍ തന്നെ അവള്‍ക്ക് എന്തൊരഴകെന്ന് നിങ്ങള്‍ മനസ്സില്‍ പറഞ്ഞെന്നിരിക്കാം. മനസ്സില്‍ പറഞ്ഞാലും അത് അവരോടു നേരിട്ട് പറയരുത്. അഥവാ ആ പെണ്‍കുട്ടി നിങ്ങളുടെ കാമുകിയുടെ അടുപ്പമുള്ള ആരെങ്കിലുമാണെങ്കിലോ. നിങ്ങള്‍ പെട്ടു. അത് മതിയാവും മനോഹരമായ നിങ്ങളുടെ പ്രണയബന്ധത്തിന്റെ സമാധാനം കെടുത്താന്‍...

നിന്റെ സുഹൃത്തുക്കളെ കൊണ്ട് തോറ്റു...

ഭാര്യയുടെ അഥവാ കാമുകിയുടെ സുഹൃത്തുക്കളെ എല്ലാവരെയും നിങ്ങള്‍ക്ക് ഇഷ്ടമാവണമെന്നില്ല. ചിലരുടെ പെരുമാറ്റം നിങ്ങള്‍ക്ക് അസഹ്യമായെന്നുമിരിക്കും. എന്നാല്‍ അത് അവരോടു തുറന്നു പറയുന്നത് ചിലപ്പോള്‍ അബദ്ധത്തില്‍ ചെന്ന് ചാടിക്കും. അവളുടെ ആണ്‍ സുഹൃത്തുക്കളെയാണ് കുറ്റം പറയുന്നതെങ്കില്‍ അതും നിങ്ങളെ കുഴപ്പത്തിലെത്തിക്കും. അനാവശ്യ ഈഗോയ്ക്ക് അത് കാരണമായേക്കാം.

ഡ്രസ് നന്നായില്ലെന്ന് പറഞ്ഞാല്‍...

പുതിയ ഡ്രസ് ഇട്ടാല്‍ അവളെ അഭിനന്ദിച്ചേക്കുക. ഇനി അഥവാ നിങ്ങള്‍ക്ക് ഡ്രസ് ഇഷ്ടമായില്ലെങ്കിലും അങ്ങനെ ചെയ്യുന്നതായിരിക്കും മാനസികാരോഗ്യത്തിന് നല്ലത്. ഏറെ ഇഷ്ടത്തോടെ വാങ്ങിച്ചതായിരിക്കും അവളുടെ പുതിയ ഡ്രസ്. അതിനെ കുറ്റം പറയുന്നത് അവള്‍ക്ക് ഒരിക്കലും സഹിച്ചെന്ന് വരില്ല.

നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷേ...

നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം, പക്ഷേ അതെല്ലാം ചെയ്യാന്‍ അവളെ നിര്‍ബന്ധിക്കരുത്. അവള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആദ്യഘട്ടത്തിലൊക്കെ പറഞ്ഞാല്‍ കേള്‍ക്കുമായിരിക്കും. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ ഭാഗമായിരിക്കാം അത്. പക്ഷേ, എപ്പോഴും അങ്ങനെ ചെയ്ത് തുടങ്ങിയാല്‍ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി അവര്‍ക്ക് തോന്നാം. അത് കൊണ്ട് അവള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് ശീലമാക്കാതിരിക്കുക

നീ പറയുന്നത് തെറ്റാണ്...

തര്‍ക്കമൊക്കെയാവാം പക്ഷേ അതിര് വിട്ടാല്‍ പിന്നെ പണി പാളും. കാമുകി അഥവാ ഭാര്യ കാര്യമായി ഒരു കാര്യം പറഞ്ഞെന്നിരിക്കട്ടെ. അവള്‍ പറഞ്ഞത് മുഴുവന്‍ പൊട്ടത്തെറ്റാണെന്ന് നിങ്ങള്‍ പറയുന്നു. അത് മതിയാവും വലിയൊരു തര്‍ക്കത്തിലെത്താന്‍. അഥവാ അവള്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് വളരെ സ്‌നേഹത്തോടെ അവളെ പറഞ്ഞ് മനസ്സിലാക്കുക. അല്ലാതെ നീ പൊട്ടത്തെറ്റാണ് കാണിക്കുന്നതെന്ന് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ നിങ്ങളോട് പൊട്ടിത്തെറിച്ചേക്കാം !

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................