വീട്ടിലെ അലമാര കുത്തി തുറന്നു ഭര്‍ത്താവിന്റെ 60,000 രൂപയും ആറുപവനുമായി 2 മക്കളുടെ അമ്മയായ യുവതി ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി, എന്നാല്‍ പിന്നീട് ഇരുവര്‍ക്കും കിട്ടിയത് എട്ടിന്റെ പണി--------------
പയ്യോളിയില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ് (31), കോട്ടക്കല്‍ പള്ളിത്താഴ ശ്രീത്ത (30) എന്നിവരാണ് പോലീസ് പിടിയിലായത്.കര്‍ണാടകയിലെ വീരാജ്പേട്ടയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ ലോഡ്ജില്‍ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസ് വീരാജ്പേട്ട പോലീസിനെ ബന്ധപ്പെടുകയായിരുന്നു. വീരാജ്പേട്ട പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം പയ്യോളിയില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏഴിന് പകല്‍ പതിനൊന്നരക്കാണ് അമ്മയുടെ ബന്ധുവിന്റെ വീട്ടില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ശ്രീത്ത കോട്ടക്കലിലെ ഭര്‍തൃ വീട്ടില്‍ നിന്ന് പോയത്. വീട്ടിലെ അലമാര കുത്തിതുറന്ന് ഭര്‍ത്താവ് സൂക്ഷിച്ച അറുപതിനായിരം രൂപയും മകന്റെ മാല ഉള്‍പ്പെടെ ആറു പവന്‍ സ്വര്‍ണ്ണവുമായാണ് ഇവര്‍ പോയതെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാമുകനായ ബസ് കണ്ടക്ടര്‍ ഷിബീഷിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

Comments
Post a Comment